"വജ്രം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
(ചെ.) തലക്കെട്ടു മാറ്റം: വജ്രം (മലയാളചലച്ചിത്രം) >>> വജ്രം (ചലച്ചിത്രം) |
(വ്യത്യാസം ഇല്ല)
|
08:21, 24 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
വജ്രം | |
---|---|
സംവിധാനം | പ്രമോദ് പപ്പൻ |
നിർമ്മാണം | കോണ്ടിനന്റൽ സിനിമ |
കഥ | ഡെന്നീസ് ജോസഫ് |
തിരക്കഥ | ഡെന്നീസ് ജോസഫ് |
അഭിനേതാക്കൾ | മമ്മൂട്ടി, രാജൻ പി. ദേവ്, സുരേഷ് കൃഷ്ണ, നന്ദിനി, വസുന്ധര ദാസ് |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഷിബു ചക്രവർത്തി |
ഛായാഗ്രഹണം | മധു നീലകണ്ഠൻ, ടോണി |
ചിത്രസംയോജനം | അനിൽ സിൽ-നിയ |
വിതരണം | സീലൈൻ റിലീസ് |
റിലീസിങ് തീയതി | 10 ഏപ്രിൽ 2004 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രമോദ് പപ്പന്റെ സംവിധാനത്തിൽ മമ്മൂട്ടി, രാജൻ പി. ദേവ്, സുരേഷ് കൃഷ്ണ, നന്ദിനി, വസുന്ധര ദാസ് എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 10 ഏപ്രിൽ 2004 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വജ്രം. സീലൈൻ മൂവീസിന്റെ ബാനറിൽ കോണ്ടിനന്റൽ സിനിമ നിർമ്മിച്ച ഈ ചിത്രം സീലൈൻ റിലീസ് ആണ് വിതരണം ചെയ്തത്.
രചന
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആണ്.
അഭിനേതാക്കൾ
അഭിനേതാവ് | കഥാപാത്രം |
---|---|
മമ്മൂട്ടി | ദേവരാജൻ |
രാജൻ പി. ദേവ് | ഫാദർ വർഗ്ഗീസ് |
സുരേഷ് കൃഷ്ണ | രഘു |
ബാബു ആന്റണി | പോൾസൺ വില്യംസ് |
കലാശാല ബാബു | ശങ്കരൻ |
വി.കെ. ശ്രീരാമൻ | ശങ്കർ |
മനോജ് കെ. ജയൻ | ഡ്രാക്കുള |
മാസ്റ്റർ മിഥുൻ | അപ്പു |
വിജയ് മേനോൻ | ഡോ. നിസാർ |
ഭീമൻ രഘു | പൂവാലൻ |
ടിനി ടോം | ഡോ. ജോൺ |
ശിവജി | തൊരപ്പൻ അവറാൻ |
അരവിന്ദർ | |
ഹരിശ്രീ അശോകൻ | |
അതുൽ കുൽക്കർണി | |
സത്താർ | |
നന്ദിനി | നന്ദു |
വസുന്ധര ദാസ് | ജെമിനി |
സംഗീതം
ഷിബു ചക്രവർത്തി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. പശ്ചാത്തല സംഗീതം എസ്.പി. വെങ്കിടേഷ് കൊടുത്തിരിക്കുന്നു. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ
- തീം സോങ്ങ് : വസുന്ധര ദാസ്
- പ്രിയതമേ : അഫ്സൽ, സുജാത മോഹൻ, കോറസ്
- പൂക്കുന്നിതാമുല്ല : പി. ജയചന്ദ്രൻ, ഔസേപ്പച്ചൻ, കോറസ് (കവിത : കുമാരനാശാൻ)
- മാടത്തക്കിളി : കെ.ജെ. യേശുദാസ്, മാസ്റ്റർ വൈശാഖ് (കവിത : വൈലോപ്പിള്ളി ശ്രീധരമേനോൻ)
- ഞാൻ നടക്കും : വിജയ് യേശുദാസ്, ജ്യോത്സ്ന
- വർണ്ണമയിൽ : ഫഹദ്, സുജാത മോഹൻ
- മാടത്തക്കിളി : കെ.ജെ. യേശുദാസ് (കവിത : വൈലോപ്പിള്ളി ശ്രീധരമേനോൻ)
- പൂവല്ല പൂവല്ല : ഇൻസ്ട്രമെന്റൽ
അണിയറ പ്രവർത്തകർ
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | മധു നീലകണ്ഠൻ, ടോണി |
ചിത്രസംയോജനം | അനിൽ സിൽ-നിയ |
ചമയം | ജയചന്ദ്രൻ |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
സംഘട്ടനം | മാഫിയ ശശി |
നിശ്ചല ഛായാഗ്രഹണം | ഷജിൽ ഒബ്സ്ക്യൂറ |
നിർമ്മാണ നിയന്ത്രണം | രാജൻ കുന്ദംകുളം |