"കണാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) robot Modifying: ru:Канада (мыслитель)
(ചെ.) robot Adding: mr:कणाद
വരി 29: വരി 29:
[[hi:कणाद]]
[[hi:कणाद]]
[[id:Maharsi Kanada]]
[[id:Maharsi Kanada]]
[[mr:कणाद]]
[[new:कनड]]
[[new:कनड]]
[[ru:Канада (мыслитель)]]
[[ru:Канада (мыслитель)]]

02:12, 4 നവംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


ക്രി.മു. പത്താം ശതകത്തിനും ആറാം ശതകത്തിനുമിടയില്‍ ഭാരതത്തില്‍ ജീവിച്ചിരുന്ന ഒരു പണ്ഡിതനാണ് കണാദന്‍. രൂപരഹിതമായ സൂക്ഷ്‌മകണങ്ങള്‍ ചെര്‍ന്നാണ്‌ എല്ലാ പദാര്‍ത്ഥങ്ങളും രൂപപ്പെടുന്നതെന്ന്‌ കണാദന്‍ വാദിച്ചു. കണം (പരമാണു) ആണ്‌ പ്രപഞ്ചത്തിന്റെ മൂലകാരണം എന്ന്‌ ആദ്യമായി വാദിച്ച ദാര്‍ശനികനാണ്‌ ഇദ്ദേഹം. രാസമാറ്റം സംബന്ധിച്ച ആദ്യ ആശയങ്ങള്‍ മുന്നോട്ടുവെച്ചതും കണാദനാണെന്ന്‌ കരുതപ്പെടുന്നു. ഏത്‌ രാസമാറ്റത്തിനും അടിസ്ഥാനം താപമാണെന്ന്‌ അദ്ദേഹം വാദിച്ചു. ചൂടാക്കുമ്പോള്‍ പരമാണുവിന്റെ സ്വഭാവം മാറുന്നതായും കണാദന്‍ അഭിപ്രായപ്പെട്ടു. വൈശേഷികദര്‍ശനമെന്ന തത്വചിന്തയുടെ ഉപജ്ഞാതാവ്‌ കണാദനാണ്‌. പ്രാചീന ഭാരതീയ ദര്‍ശനങ്ങളിലെ പ്രധാനമായ ഒന്നാണിത്‌.

പേരിനു പിന്നില്‍

കണം കഴിക്കുന്നവന്‍ ആരോ അവന്‍ എന്നാണ്‌ കണാദനര്‍ത്ഥം. ഇങ്ങനെ കളിയാക്കി വിളിച്ചിരുന്നതാണെന്നും ഭാഷ്യമുണ്ട്‌. വിളവെടുപ്പിന്‌ ശേഷം വയലില്‍നിന്നോ വഴിയില്‍ നിന്നോ പെറുക്കിയെടുക്കുന്ന ധാന്യമണികള്‍ ഭക്ഷിച്ചു ജിവിച്ച സന്യാസിയായിരുന്നു കണാദനെന്നൊരു കഥയുണ്ട്‌. ശിവന്‍ മൂങ്ങയുടെ രൂപത്തില്‍ കണാദനു മുന്നിലെത്തി വൈശേഷിക സൂത്രങ്ങള്‍ പഠിപ്പിച്ചുവെന്നാണ്‌ ഐതിഹ്യം. ഇത്തരത്തില്‍ കണാദനെപ്പറ്റി ധാരാളം ഐതിഹ്യങ്ങള്‍ നിലവിലുണ്ട്.

ചരിത്രം

കണാദന്‍ ആരായിരുന്നു എന്നതിനെപ്പറ്റിയും അദ്ദേഹത്തിന്റെ കാലഘട്ടത്തെക്കുറിച്ചും പണ്ഡിതര്‍ക്കിടയില്‍ വ്യത്യസ്‌ത അഭിപ്രായമുണ്ട്‌. ബുദ്ധനു ശേഷമാണ്‌ കണാദന്റെ കാലഘട്ടമെന്ന്‌ ആധുനിക പണ്ഡിതര്‍ വാദിക്കുന്നു. വായുപുരാണം, പദ്‌മപുരാണം, ന്യായകോശം, മഹാഭാരതം എന്നിവയില്‍ കണാദനെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌. വൈശേഷിക സൂത്രങ്ങളും അവയ്‌ക്ക്‌ ശങ്കരമിശ്രന്‍ രചിച്ച ഭാഷ്യവും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ നന്ദലാല്‍ സിന്‍ഹയുടെ അഭിപ്രായത്തില്‍, ബി.സി. 10-6 ശതകങ്ങള്‍ക്കിടയിലാണ്‌ കണാദന്റെ കാലം. മിഥിലയാണ്‌ കണാദന്റെ സ്ഥലമെന്ന്‌ ന്യായകോശം സൂചിപ്പിക്കുന്നു.


വൈശേഷികം

രൂപരഹിതമായ സൂക്ഷ്‌മകണങ്ങള്‍ ചേര്‍ന്നാണ്‌ പ്രത്യേക ആകൃതിയുള്ള എല്ലാ പദാര്‍ത്ഥങ്ങളും രൂപപ്പെടുന്നതെന്നും അവ അനശ്വരമാണെന്നും വൈശേഷികദര്‍ശനം പറയുന്നു. ഓരോ വസ്‌തുവിന്റെയും സവിശേഷഗുണങ്ങളും സാമാന്യഗുണങ്ങളും, അവ തമ്മിലുള്ള ബന്ധങ്ങളും അറിയേണ്ടത്‌ പ്രകൃതിയെ അറിയാന്‍ ആവശ്യമാണെന്ന്‌ കണാദന്റെ സിദ്ധാന്തം പറയുന്നു.

വൈശേഷിക വ്യാഖ്യാതാക്കളില്‍ പ്രമുഖനായ പ്രശസ്‌തപാദരുടെ `പദാര്‍ത്ഥധര്‍മസംഗ്രഹം' (എ.ഡി.അഞ്ചാം ശതകം) പദാര്‍ത്ഥങ്ങളെ ഇങ്ങനെ വേര്‍തിരിക്കുന്നു: ദ്രവ്യം, ഗുണം, കര്‍മം, സാമാന്യം, വിശേഷം, [[സമവായം]. ദ്രവ്യങ്ങളെ [[ഭൂമി], ജലം, വെളിച്ചം, വായു, ആകാശം, കാലം, ഇടം, ആത്മാവ്‌, മനസ്സ്‌ എന്നിങ്ങനെ വര്‍ഗ്ഗീകരിച്ചിരിക്കുന്നു. ദ്രവ്യമാണ്‌ ഗുണത്തെയും കര്‍മ്മത്തെയും ഉള്‍ക്കൊള്ളുന്നത്‌. രൂപം, രസം, ഗന്ധം, സ്‌പര്‍ശം, സംഖ്യ, പരിമാണം, വേര്‍തിരിവ്‌ ([[പൃഥക്ത്വം]), സംയോഗം, വിഭാഗം, പരത്വം, അപരത്വം, ബുദ്ധി, സുഖം, ദുഖം, ഇച്ഛ, ദ്വേഷം, [[പ്രയത്‌നം] എന്നിങ്ങനെ 17 ഗുണങ്ങളെക്കുറിച്ച്‌ കണാദന്‍ വിവരിച്ചിട്ടുണ്ട്‌.

പ്രമാണാധാരസൂചി

കുറിപ്പുകള്‍

"https://ml.wikipedia.org/w/index.php?title=കണാദൻ&oldid=113808" എന്ന താളിൽനിന്ന് ശേഖരിച്ചത്