"ഹനുമാൻ ചാലിസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 5: വരി 5:

==ഹനുമാൻ ചാലിസയിലെ വരികൾ ==
==ഹനുമാൻ ചാലിസയിലെ വരികൾ ==
ഈ കൃതിയിൽ തുളസീദാസ്‌ പറയുന്നത്,ഭക്തിയോടെ ആരുതന്നെ ഈ ശ്ലോകങ്ങൾ പ്രകീർത്തിക്കുന്നുവൊ,അവരെ ശ്രീ ഹനുമാൻ അനുഗ്രഹിക്കുന്നു എന്നാണ് .വടക്കേ ഇന്ത്യയിലെ ഹിന്ദുക്കൾക്കിടയിൽ വളരെ പ്രശസ്തമാണ് ഈ കൃതി.

ഈ കൃതിയിൽ തുളസീദാസ്‌ പറയുന്നത്, ഭക്തിയോടെ ആരുതന്നെ ഈ ശ്ലോകങ്ങൾ പ്രകീർത്തിക്കുന്നുവോ അവരെ ശ്രീ ഹനുമാൻ അനുഗ്രഹിക്കുന്നു എന്നാണ്. വടക്കേ [[ഇന്ത്യ|ഇന്ത്യയിലെ]] ഹിന്ദുക്കൾക്കിടയിൽ വളരെ പ്രശസ്തമാണ് ഈ കൃതി.

ദൊഹ

ദൊഹ

{{Cquote|ശ്രീ ഗുരു ചരന് സരോജ് രജ് നിജമന മുകുര സുധാരി I

{{Cquote|ശ്രീ ഗുരു ചരന് സരോജ് രജ് നിജമന മുകുര സുധാരി I

08:48, 15 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗോസ്വാമി തുളസീദാസിന്റെ (തുളസീരാമായണത്തിന്റെ രചയിതാവ്) ഒരു കൃതിയാണ് ഹനുമാൻ ചാലിസ[1] .ശ്രീ രാമചന്ദ്ര മഹാപ്രഭുവിന്റെ ജന്മഭൂമിയായ അയോദ്ധ്യയിലെ (ഉത്തർപ്രദേശ്‌) അക്കാലത്തെ നാടോടി ഭാഷയായ ആവഥി ഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്[2][3].ഹനുമാൻ ചാലിസയിൽ നാല്പതു (40) ശ്ലോകങ്ങൾ ആണുള്ളത്.ചാലിസ എന്ന വാക്ക് ചാലിസ് (40) എന്ന ഹിന്ദി പദവുമായി ബന്ധപ്പെട്ടതാണ്.

ഐതീഹ്യം

തുളസീദാസിനു ഭഗവാൻ ശ്രീ രാമചന്ദ്രദേവന്റെ ദർശനം ലഭിച്ചതിനു ശേഷം അക്കാലത്തെ ചക്രവർത്തി ആയിരുന്ന അക്ബറിനെ സന്ദർശിച്ചു. ശ്രീ രാമാചന്ദ്ര പ്രഭുവിനെ തനിക്കു കാട്ടിത്തരാൻ അക്ബർ തുളസീദാസിനെ വെല്ലുവിളിച്ചു. ശ്രീ രാമദേവനോടുള്ള യഥാർത്ഥമായ സമർപ്പണം ഇല്ലാതെ ഭഗവാന്റെ ദർശനം സാധ്യമല്ല എന്ന തുളസീദാസിന്റെ മറുപടിയിൽ പ്രകോപിതനായ അക്ബർ അദ്ധേഹത്തെ കാരാഗൃഹത്തിൽ അടച്ചു. കാരാഗൃഹത്തിൽ വെച്ച് തുളസീദാസ് ഹനുമാൻ ചാലിസ എഴുതാൻ ആരംഭിച്ചു. ആ കൃതി പൂർത്തിയായപ്പോൾ, വാനരസേന ഡെൽഹി നഗരത്തെ വളഞ്ഞു നാശനഷ്ടങ്ങൾ വരുത്തി തുടങ്ങി. തന്റെ സൈന്യത്തെ ഉപയോഗിച്ച് വാനരപ്പടയെ തുരത്താൻ ശ്രമിച്ചു പരാജയപ്പെട്ട അക്ബർ, അത് ശ്രീ ഹനുമാന്റെ വാനരസേനയാണെന്നു തിരിച്ചറിഞ്ഞു ഉടൻ തുളസീദാസിനെ വിട്ടയക്കാൻ കല്പിച്ചു. അദ്ധേഹത്തിന്റെ മോചനത്തോടെ വാനരപ്പട ഡെൽഹി നഗരത്തിൽ നിന്നും പിൻവലിഞതായി കരുതപ്പെടുന്നു.

ഹനുമാൻ ചാലിസയിലെ വരികൾ

ഈ കൃതിയിൽ തുളസീദാസ്‌ പറയുന്നത്, ഭക്തിയോടെ ആരുതന്നെ ഈ ശ്ലോകങ്ങൾ പ്രകീർത്തിക്കുന്നുവോ അവരെ ശ്രീ ഹനുമാൻ അനുഗ്രഹിക്കുന്നു എന്നാണ്. വടക്കേ ഇന്ത്യയിലെ ഹിന്ദുക്കൾക്കിടയിൽ വളരെ പ്രശസ്തമാണ് ഈ കൃതി.
ദൊഹ

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

1. "Hanuman Chalisa in digital version". The Hindu Business Line. 2003-02-26. Retrieved 2011-06-25.
2. "Book Review / Language Books : Epic of Tulasidas". The Hindu. 2006-01-03. Retrieved 2011-06-25.
3. "Lineage shows". The Hindu. 2002-11-29. Retrieved 2011-06-25.
"https://ml.wikipedia.org/w/index.php?title=ഹനുമാൻ_ചാലിസ&oldid=1132970" എന്ന താളിൽനിന്ന് ശേഖരിച്ചത്