"അന്താരാഷ്ട്ര രസതന്ത്രവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: th:ปีสากลแห่งเคมี
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:سال جهانی شیمی
വരി 20: വരി 20:
[[en:International Year of Chemistry]]
[[en:International Year of Chemistry]]
[[es:Año Internacional de la Química]]
[[es:Año Internacional de la Química]]
[[fa:سال جهانی شیمی]]
[[fr:Année internationale de la chimie]]
[[fr:Année internationale de la chimie]]
[[is:Alþjóðlegt ár efnafræðinnar]]
[[is:Alþjóðlegt ár efnafræðinnar]]

09:15, 20 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

അന്താരാഷ്ട്ര രസതന്ത്രവർഷം IUPAC ലോഗൊ

രസതന്ത്രത്തിന്റെ നേട്ടങ്ങളെയും മാനവരാശിക്കുള്ള അതിന്റെ സംഭാവനകളെയും മാനിച്ച് 2011 - നെ അന്താരാഷ്ട്ര രസതന്ത്രവർഷമായി ആചരിക്കുന്നു. 2008 ഡിസംബറിൽ തന്നെ രസതന്ത്രവർഷം ആചരിക്കാനുള്ള തീരുമാനം ഐക്യരാഷ്ടസഭ കൈക്കൊണ്ടിരുന്നു. മാഡം ക്യൂറിക്ക് രസതതന്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചതിന്റെ ശതാബ്ദിവർഷം കൂടിയാണ് 2011. ശുദ്ധ - പ്രായോഗിക രസതന്ത്രത്തിനായുള്ള അന്താരാഷ്ട്ര യൂണിയൻ (IUPAC) യുടെയും യുനെസ്കോയുടെയും (UNESCO) സംയുക്താഭിമുഖ്യത്തിലാണ് രസതന്ത്രവർഷാചരണ പരിപാടികൾ ലോകവ്യാപകമായി നടക്കുന്നത്.

പശ്ചാത്തലവും സന്ദേശവും

" വിദ്യാഭ്യാസം സുസ്ഥിരവികസനത്തിന് " എന്ന കാഴ്ചപ്പാടോടെ 2005 - 2014 കാലത്ത്, ഒരു ദശാബ്ദക്കാലത്തെ പരിപാടികൾ സംഘടിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിട്ടുള്ള പശ്ചാത്തലത്തിൽ എത്യോപ്യ അവതരിപ്പിച്ച ഒരു പ്രമേയത്തിലൂടെയാണ് അന്താരഷ്ട്ര രസതന്ത്രവർഷം (IYC 2011)എന്ന ആശയത്തിന് സഭയുടെ അംഗീകാരം ലഭിക്കുന്നത്. രസതന്ത്രം: നമ്മുടെ ജീവിതം, നമ്മുടെ ഭാവി എന്നതാണ് രസതന്ത്രവർഷത്തിന്റെ പ്രധാന സന്ദേശം[1]. "രസതന്ത്രത്തിന്റെ നേട്ടങ്ങളും മാനവരാശിയുടെ സുസ്ഥിതിക്കായുള്ള അതിന്റെ സംഭാവനകളും" എന്നതാണ് ഈ ആഘോഷത്തിന്റെ മുഖ്യപ്രമേയം. [2]

വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും രസതന്ത്രത്തെക്കുറിച്ചും അതിന്റെ നേട്ടത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് അന്താരാഷ്ട്ര രസതന്ത്രവർഷാചരണംകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകം നേരിടുന്ന ഭീഷണികളെ രസതന്ത്രത്തിന്റെ സഹായത്തോടെ പരിഹരിക്കാനും രസതന്ത്ര പഠനത്തിത്തിലേക്ക് കൂടുതലാളുകളെ ആകർഷിക്കാനും ഈ പരിപാടികൾ ലക്ഷ്യമിടുന്നു.

പരിപാടികൾ

വിവിധ രാജ്യങ്ങളിലെ രസന്ത്ര സൊസൈറ്റികളും ശാസ്ത്ര പ്രചരണ സംഘടനകളുമാണ് ഈ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. റോയൽ സൊസാറ്റി ഓഫ് കെമിസ്ട്രി, അമേരിക്കൻ കെമിക്കൽ സൊസൈറ്റി തുടങ്ങിയ സംഘടനകൾ അത്തരത്തിൽ ചിലതാണ്. രസതന്ത്രവർഷാചരണപരിപാടികളുടെ സമാപനം ബെൽജിയത്തിലെ ബ്രസ്സൽസിൽ നടക്കും. വിശദവിവരങ്ങൾക്കും പരിപാടികൾക്കുമായി അതിന്റെ വെബ്സൈറ്റ് കാണുക.[3]

കേരളത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രക്ലാസ്സുകളും, രസന്ത്രപരീക്ഷണ പ്രദർശനങ്ങളും കേരളത്തിലെമ്പാടും നടന്നു വരുന്നുണ്ട്. മാഡംക്യൂറി നാടകത്തിന്റെ അവതരണവും നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. [4] യു എ ഇയിലെ പരിഷത്ത് സഹോദര സംഘടനയായ ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പിയും രസതന്ത്ര ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.

അവലംബം

  1. http://kssp.in/category/tags/international-year-chemistry
  2. http://en.wikipedia.org/wiki/International_Year_of_Chemistry
  3. "Events What is happening and when". IYC 2011 Official website. 2011. Retrieved 2011-06-21.
  4. http://kssp.in/category/tags/international-year-chemistry