"ശുജാഉദ്ദൗല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ഷൂജാ ഉദ് ദൌള >>> ഷൂജാ ഉദ് ദൗള: ഔ
No edit summary
വരി 1: വരി 1:


ജലാലുദ്ദിൻ ഹൈദർ അബുൾ മൻസൂർ ഖാൻ എന്ന ഷൂജാ ഉദ് ദൌള (ജനനം ജനുവരി 19, 1732- മരണം ജനുവരി 26, 1775), 1754 മുതൽ മരണം വരെ അവധിലെ നവാബായിരുന്നു.
ജലാലുദ്ദിൻ ഹൈദർ അബുൾ മൻസൂർ ഖാൻ എന്ന ഷൂജാ ഉദ് ദൌള (ജനനം ജനുവരി 19, 1732- മരണം ജനുവരി 26, 1775), 1754 മുതൽ മരണം വരെ [[അവധ്|അവധിലെ]] നവാബായിരുന്നു.

==വംശപാരംമ്പര്യം==
==വംശപാരംമ്പര്യം==
മുഗൾ സൈന്യത്തിലെ വീരസേനാനിയായിരുന്ന ബുർഹൻ ഉൾ മുൾക് സാദത് ഖാൻ 1732- ൽ
മുഗൾ സൈന്യത്തിലെ വീരസേനാനിയായിരുന്ന ബുർഹൻ ഉൾ മുൾക് സാദത് ഖാൻ 1732- ൽ

09:35, 16 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ജലാലുദ്ദിൻ ഹൈദർ അബുൾ മൻസൂർ ഖാൻ എന്ന ഷൂജാ ഉദ് ദൌള (ജനനം ജനുവരി 19, 1732- മരണം ജനുവരി 26, 1775), 1754 മുതൽ മരണം വരെ അവധിലെ നവാബായിരുന്നു.

വംശപാരംമ്പര്യം

മുഗൾ സൈന്യത്തിലെ വീരസേനാനിയായിരുന്ന ബുർഹൻ ഉൾ മുൾക് സാദത് ഖാൻ 1732- ൽ അവധിലെ നസീം (ഗവർണ്ണർ) ആയി നിയമിക്കപ്പെട്ടു. അധികം താമസിയാതെ നവാബ് വസീ ർ പദവിയിലേക്ക് കയറ്റം കിട്ടി. മുഗൾ സാമ്രാട്ട് സമ്മാനസുചകമായി നൽകിയ ഈ പദവി പരമ്പരാഗതമായി പിൻഗാമികൾക്കും കിട്ടി. അവർ മുഗൾ സാമ്രാട്ടിന് വാർഷിക കപ്പം പതിവാക്കി. സാദത് ഖാനു(1722-39) ശേഷം മരുമകനായ മുഹമ്മദ് മുക്വിം (1737-53) ഈ സ്ഥാനം ഏറ്റെടുത്തു. ഇദ്ദേഹത്തിന് മുഗൾ സാമ്രാട്ട് മുഹമ്മദ് ഷാ “സഫ്ദർജംഗ്” എന്ന ഉപാധി നൽകി. സഫ്ദർജംഗിൻറെ പുത്രനാണ് ഷൂജാ ഉദ് ദൌള

മൂന്നാം പാനിപ്പത്ത് യുദ്ധം

തങ്ങളെ പല അവസരങ്ങളിലും സഹായിച്ചിട്ടുളള മറാഠസൈന്യത്തോടൊപ്പം നിൽക്കണമെന്ന മാതാവിൻറെ അഭിപ്രായം അംഗീകരിക്കാൻ ഷൂജാ ഉദ് ദൌളക്ക് കഴിഞ്ഞില്ല. മറാഠസൈന്യം ദക്ഷിണദിശയിൽ നിന്ന് മുന്നേറുന്നുണ്ടായിരുന്നെങ്കിലും അഹ്മദ് ഷാ ദുറാനിയുടെ നേതൃത്വത്തിലുളള അഫ്ഗാനികൾ അടുത്തെത്തിയിരുന്നതിനാൽ, ഗത്യന്തരമില്ലാതെ ദൌള ദുറാനിയുമായി സഖ്യം ചേർന്നു. ഇത് യുദ്ധത്തിൻറെ പ്രധാന വഴിത്തിരിവുകളിലൊന്നായി കണക്കാക്കപ്പെടുന്നു.

ബക്സർ യുദ്ധം

പ്രധാന ലേഖനം: ബക്സർ യുദ്ധം

മൂന്നാം പാനിപ്പത്ത് യുദ്ധത്തോളം തന്നെ നിർണ്ണായകമായിരുന്നു ബക്സർ യുദ്ധവും. അവധ് നവാബ് ഷൂജാ ഉദ് ദൌള, മുഗൾ സാമ്രാട്ട് ഷാ ആലം രണ്ടാമൻ ബംഗാൾ നവാബ് മിർകാസിം എന്നിവരുടെ സേനകൾ ഒത്തു ചേർന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പൊരുതി, പക്ഷെ കമ്പനിപ്പട ഈ സഖ്യസൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി.

അലഹബാദ് ഉടമ്പടി

മറാഠശക്തികളുടെ സഹായത്തോടെ ഷൂജാ ഉദ് ദൌള വീണ്ടും ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പൊരുതിയെങ്കിലും പരാജയപ്പെട്ടു. ഓഗസ്റ്റ് 16, 1765-ൽ കമ്പനിയുമായി അലഹബാദ് ഉടമ്പടിയിൽ ഒപ്പു വച്ചു. ഇതനുസരിച്ച് കോറ, അലഹബാദ് പ്രാന്തങ്ങളും, 50 ലക്ഷം രൂപയും, അവധിലെങ്ങും കച്ചവടം ചെയ്യാനുളള സ്വാതന്ത്ര്യവും കമ്പനിക്കു ലഭിച്ചു. ചുനാറിലേയും ബനാറസിലേയും കോട്ടകളും, ഘാസിപ്പൂർ ജില്ലകളും കമ്പനി വഴിയെ കൈക്കലാക്കി. 1773-ൽ അവധിൽ ഒരു ബ്രിട്ടീഷ് റസിഡൻഡിനെ സ്ഥാനമേൽക്കാൻ അനുവദിച്ചതോടെ നവാബ് മുഴുവനായും കമ്പനിയുടെ പാവയായി മാറി.

അന്ത്യം

ഷൂജാ ഉദ് ദൌള ജനുവരി 26, 1775 ലാണ് മരിച്ചത്. ഫൈസാബാദിലെ ഗുലാബ് ബാരിയിലാണ് ശവകുടീരം.

അവലംബം

"https://ml.wikipedia.org/w/index.php?title=ശുജാഉദ്ദൗല&oldid=1107935" എന്ന താളിൽനിന്ന് ശേഖരിച്ചത്