"മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: az:Müslüm ibn Həccac
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ckb:موسلیم
വരി 52: വരി 52:
[[bs:Muslim]]
[[bs:Muslim]]
[[ca:Múslim ibn al-Hajjaj]]
[[ca:Múslim ibn al-Hajjaj]]
[[ckb:موسلیم]]
[[cs:Muslim ibn al-Hajjaj Nishapuri]]
[[cs:Muslim ibn al-Hajjaj Nishapuri]]
[[de:Muslim ibn al-Haddschadsch]]
[[de:Muslim ibn al-Haddschadsch]]

22:47, 15 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്
ജനനം202 AH [1] or 206 AH/c. 821 [അവലംബം ആവശ്യമാണ്]
മരണം261 AH /c. 875 [2]
കാലഘട്ടംമദ്ധ്യകാല യുഗം
പ്രദേശംഇറാൻ പണ്ഡിതൻ
ചിന്താധാരഷാഫി പഠനസരണി
പ്രധാന താത്പര്യങ്ങൾഹദീഥ്

ഹദീസിന്റെ രണ്ടാമത്തെ ആധികാരിക ശേഖരമെന്ന് സുന്നി മുസ്‌ലിംകൾ വിശ്വസിക്കുന്ന സ്വഹീഹ് മുസ്‌ലിമിന്റെ രചയിതാവും ഇസ്‌ലാമിക ലോകത്തെ പ്രഗൽഭനായ ഹദീസ് പണ്ഡിതനുമാണ്‌ ഇമാം മുസ്‌ലിം എന്ന അബുൽ ഹുസൈൻ മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ് ഖുഷയ്‌രി അൽ നിഷാപൂരി (അറബിക്:أبو الحسين مسلم بن الحجاج القشيري النيشابوري‎).

ജീവിതരേഖ

ഇന്നത്തെ വടക്ക്കിഴക്കൻ ഇറാനിൽ സ്ഥിതിചെയ്യുന്ന നിഷാപൂർ പട്ടണത്തിലാണ്‌ ഇമാം മുസ്‌ലിമിന്റെ ജനനം (ഹിജ്റ വർഷം:206-261-ക്രിസ്തു വർഷം:821-875) ഖുഷയ്‌ർ എന്ന അറബ് ഗോത്രവർഗ്ഗത്തിലെ വർദിന്റെ മകൻ മുസ്‌ലിം അദ്ദേഹത്തിന്റെ മകൻ ഹജ്ജാജ് ആണ്‌ ഇമാം മുസ്‌ലിമിന്റെ പിതാവ്.

ഹർമല ഇബ്‌നു യഹിയ,സ‌അദ് ബിൻ മൻസൂർ,അബ്ദുല്ലാഹിബ്‌നു മസ്‌ലമ അൽ-ഖ‌അനബി,ഇമാം ബുഖാരി,ഇബ്‌നു മ‌ഇൻ,യഹ്‌യ ഇബ്‌നു യഹ്‌യ അൽ നിഷാപൂരി അൽ തമീമി തുടങ്ങിയവർ ഇമാം മുസ്‌ലിമിന്റെ ഗുരുനാഥരാണ്‌. അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ പെടുന്നവരാണ്‌ തിർമിദി, ഇബ്‌നു അബി ഹാതിം അൽ-റാസി,ഇബ്‌നു ഖുസൈമ എന്നിവർ. ഇവർ ഓരോർത്തരും ഹദീസ് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഈജിപ്ത്,ഇറാഖ്,സിറിയ അറേബ്യൻ ഉപദ്വീപ് എന്നിവിടങ്ങളിൽ ഹദീസ് ശേഖരണാർഥം സഞ്ചരിച്ച ഇമാം മുസ്‌ലിം ഒടുവിൽ തന്റെ സ്വദേശമായ നിഷാപൂരിൽ തന്നെ സ്ഥിരതാമസമാക്കി. അവിടെ വെച്ച് അദ്ദേഹം ഇമാം ബുഖാരിയെ കണ്ടുമുട്ടി. പിന്നീട് മരണം വരെ ഇമാം ബുഖാരിയുമായുള്ള സൗഹൃദം ഇമാം മുസ്‌ലിം തുടർന്നു.

ക്രിസ്താബ്ദം 875 ൽ അദ്ദേഹം മരണമടഞ്ഞു. നിഷാപൂരിൽ തന്നെയാണ് അദ്ദേഹത്തെ മറമാടിയത്

പ്രസിദ്ധി

ഇമാം മുസ്‌ലിമിന്റെ ഹദീസ് ശേഖരം ആധികാരിക ഹദീസ് ശേഖരഗണത്തിൽ രണ്ടാംസ്ഥാനത്ത് പരിഗണിക്കപ്പെടുന്ന ഒന്നാണ്‌. സ്വഹീഹുൽ ബുഖാരിയുടെ തൊട്ടു പുറകിലാണ്‌ അതിന്റെ സ്ഥാനം. സ്വഹീഹ് മുസ്‌ലിമിൽ എത്ര ഹദീസുകൾ അടങ്ങിയിരിക്കുന്നു എന്നത് വിവിധ പരിഗണനകളെ ആശ്രയിച്ചാണ്‌. ആവർത്തനങ്ങൾ, ഇസ്നദ് അല്ലെങ്കിൽ ടെക്സ്റ്റ് എന്നിവയെ ഒഴിവാക്കി പരിഗണിക്കുമ്പോൾ 12,000 മുതൽ 3,033 വരെ അതിന്റെ എണ്ണം വ്യത്യാസപ്പെട്ടിരിക്കുന്നു.

ഗ്രന്ഥം

അവലംബം

Wikisource
Wikisource
അറബി വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:

പുറം കണ്ണികൾ