"കാവാലം നാരായണപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 46: വരി 46:
[[category:കല]]
[[category:കല]]
[[category:നാടകം]]
[[category:നാടകം]]
[[വിഭാഗം:സാഹിത്യം]]


[[en:Kavalam Narayana Panicker]]
[[en:Kavalam Narayana Panicker]]

12:05, 26 ഒക്ടോബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനാണ് കാവാലം നാരായണപണിക്കര്‍‍. നാടകകൃത്ത്, കവി, സംവിധായകന്‍,‍ സൈദ്ധാന്തികന്‍ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ജീവചരിത്രം

കാവാലം നാരായണപണിക്കര്‍, ഹാരി ഫര്‍മാനുമായി ചര്‍ച്ച ചെയ്യുന്നു

ആലപ്പുഴ ജില്ലയിലെകുട്ടനാട്ടിലെ ചാലയില്‍ കുടുംബാംഗം. അച്ഛന്‍ ഗോദവര്‍മ്മ, അമ്മ കുഞ്ഞുലക്ഷ്മി അമ്മ. സര്‍ദാര്‍ കെ.എം. പണിക്കര്‍ കാവാലത്തിന്റെ അമ്മാവനാണ്‌. അഭിഭാഷകവൃത്തിയായിരുന്നു കാവാലം തന്റെ കര്‍മ്മരംഗമായി ആദ്യം സ്വീകരിച്ചതെങ്കിലും പിന്നീട്‌ വഴിമാറി നാടകത്തിലേക്കെത്തിച്ചേര്‍ന്നു. കുട്ടിക്കാലം മുതല്‍ സംഗീതത്തിലും നാടന്‍കലകളിലും തല്പരനായിരുന്നു.

നാടകപ്രവര്‍ത്തനം

ആദ്യകാലത്ത് സംഗീതപ്രധാനമായ നാടകങ്ങളാണ് കാവാലം എഴുതിയത്. ചലച്ചിത്രസംവിധായകനായ അരവിന്ദന്‍, നാടകകൃത്തായ സി.എന്‍.ശ്രീകണ്ഠന്‍ നായര്‍, കവി എം.ഗോവിന്ദന്‍, ബന്ധുവായ കവി അയ്യപ്പപണിക്കര്‍‍ എന്നിവരുമായുള്ള സൌഹൃദം നാടകരംഗത്തെക്കുറിച്ചുള്ള ഗൌരവപൂര്‍ണ്ണമായ അന്വേഷണങ്ങള്‍ക്ക് പ്രേരണ നല്കി. തനതുനാടകവേദി എന്ന ആശയത്തിന് സി.എന്‍.ശ്രീകണ്ഠന്‍നായര്‍ രൂപം നല്കിയെങ്കിലും അരങ്ങില്‍ അത് പ്രാവര്‍ത്തികമാക്കിയത് കാവാലമാണ്.

തനതുനാടകവേദി

ഇബ്‌സനിസ്റ്റു പ്രസ്ഥാനത്തില്‍ നിന്നും മലയാളനാടകവേദിക്കുണ്ടായ പരിണാമം തനതുനാടകവേദിയിലൂടെയാണ് പ്രകടമായത്. മലയാളിയുടെ ആത്മഭാവമിയി മാറാന്‍ നാടകം എന്ന കലാരൂപത്തിന് സാധിച്ചില്ലെന്നും അതിനു കാരണം നമ്മുടെ പാരമ്പര്യത്തിലല്ല നമ്മുടെ നാടകവേദിയുടെ വേരുകള്‍ എന്നുമുള്ള ചിന്തയില്‍ നിന്നാണ് തനതുനാടകവേദി എന്ന ആശയം രൂപപ്പെടുന്നത്. ഇവിടെ തനത് എന്ന വാക്കിന് പ്രാദേശികസാംസ്കാരിക പൈതൃകം എന്നാണ് വിവക്ഷ.കേരളത്തിന്റെ സമ്പന്നമായ രംഗകലാപാരമ്പര്യത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് വളരുന്ന ഒരു നാടകവേദി എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം എന്നാണ് തനതുനാടകവേദിയുടെ അന്വേഷണം. കൂടിയാട്ടം,കഥകളി തുടങ്ങിയ ക്ലാസ്സിക്കല്‍ രംഗകലകളുടെയും തിറ,തെയ്യം തുടങ്ങിയ അനുഷ്ഠാനകലാരൂപങ്ങളുടെയും കാക്കാരിശ്ശി പോലുള്ള നാടോടിനാടകരൂപങ്ങളുടേയും സവിശേഷതയായ ശൈലീകൃതമായ അഭിനയരീതിയാണ് തനതുനാടകവേദിയുടെ സൌന്ദര്യശാസ്ത്രപരമായ അടിത്തറ. നൃത്തം,ഗീതം,വാദ്യം എന്നിവയില്‍ അധിഷ്ഠിതമായ തൌര്യത്രിക രംഗാവതരണരീതിയാണ് കാവാലം നാരായണപണിക്കര്‍ തന്റെ നാടകങ്ങളില്‍ പ്രയോഗിക്കുന്നത്. തികച്ചും ശൈലീകൃതമായ രംഗാവതരണരീതി കേരളത്തില്‍ വേരുറയ്ക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്. കാവാലത്തിന്റെ ആദ്യകാല നാടകങ്ങള്‍ സംവിധാനം ചെയ്തത് പ്രൊഫ.കുമാരവര്‍മ്മ,ചലച്ചിത്ര സംവിധായകന്‍ ജി.അരവിന്ദന്‍ എന്നിവരാണ്. പില്ക്കാലനാടകങ്ങള്‍ എല്ലാം കാവാലം തന്നെയാണ് സംവിധാനം ചെയ്തത്.

കാവാലത്തിന്റെ നാടകങ്ങള്‍

  • സാക്ഷി (1968)
  • തിരുവാഴിത്താന്‍ (1969)
  • ജാബാലാ സത്യകാമന്‍ (1970)
  • ദൈവത്താര്‍ (1976)
  • അവനവന്‍ കടമ്പ (1978)
  • കരിംകുട്ടി (1985)
  • നാടകചക്രം (1979) ഏകാങ്കനാടകങ്ങളുടെ സമാഹാരം
  • കൈക്കുറ്റപ്പാട് (1993)
  • ഒറ്റയാന്‍ (1980)

പട്ടിക അപൂര്‍ണ്ണം

നാടകവിവര്‍ത്തനങ്ങള്‍

  • ഭാസഭാരതം (1987) ഭാസന്റെ അഞ്ച് സംസ്കൃതനാടങ്ങളുടെ വിവര്‍ത്തനം

ഊരുഭംഗം ,ദൂതഘടോല്‍ഖജം,മദ്ധ്യമവ്യായോഗം,ദൂതവാക്യം ,കര്‍ണ്ണഭാരം

  • ഭഗവദജ്ജുകം (ബോധായനന്റെ സംസ്ക്രതനാടകത്തിന്റെ വിവര്‍ത്തനം)
  • മത്തവിലാസം (മഹേന്ദ്രവിക്രമ വര്‍മ്മന്റെ സംസ്കൃതനാടകത്തിന്റെ വിവര്‍ത്തനം)
  • ട്രോജന്‍ സ്ത്രീകള്‍ (സാര്‍ത്രിന്റെ ഫ്രഞ്ച് നാടകം)
  • ഒരു മദ്ധ്യവേനല്‍ രാക്കനവ് (ഷേക്‍സ്പിയര്‍ നാടകം)
  • കൊടുങ്കാറ്റ് (ഷേക്‍സ്പീയര്‍ നാടകം)

പട്ടിക അപൂര്‍ണ്ണം[1]

കവിതയും സംഗീതവും

യഥാര്‍ത്ഥ(Realistic) നാടകങ്ങളുടെ ആധിക്യവും കൃത്രിമത്വവും, ക്രമേണ നാടോടിക്കലകളിലേക്കും, തനതുപാരമ്പര്യങ്ങളിലേക്കും തിരിയുക എന്ന സ്വാഭാവിക പരിണാമത്തിലാണ്‌ കാവാലവും തന്റെ പ്രതിഭ തെളിയിച്ചത്‌. 1968-ല്‍ സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ പ്രബന്ധരൂപേണ അവതരിപ്പിച്ച തനതു നാടക വേദി എന്ന ആശയത്തിന്‌ ഒരു അവതരണ സമ്പ്രദായം എന്ന നിലയില്‍ ജീവന്‍ നല്‍കിയത്‌ കാവാലമാണ്‌. നാടോടിക്കലകളുടെ സ്വീകാര്യമായ അംശങ്ങള്‍ സംയോജിപ്പിച്ച്‌, നൃത്തഗീതവാദ്യങ്ങളുടെ അകമ്പടിയോടുകൂടിയാണ്‌ കാവാലം തന്റെ നാടകങ്ങള്‍ രൂപകല്‍പ്പന ചെയ്തത്‌. നിറപ്പൊലിമയോടുകൂടിയ രംഗചലനങ്ങളോടും താളാത്മകമായ ചുവടുവെപ്പുകളോടുംകൂടി പാരമ്പര്യ നാടകവേദികളില്‍ നിന്നും വ്യതിചലിച്ച്‌ തുറസ്സായ സ്ഥലത്തുപോലും അവതരിപ്പിക്കപ്പെടുന്ന കാവാലത്തിന്റെ ശൈലി ഏറെ പ്രേക്ഷകരുടെ മനം കവരുന്നു.

കേരള സംഗീത നാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുള്ള കാവാലത്തിന്റെ പ്രധാന നാടകങ്ങള്‍, 'ദൈവത്താര്‍', 'അവനവന്‍ കടമ്പ', 'മധ്യമവ്യയോഗം', 'ഒറ്റയാന്‍','സാക്ഷി', 'ഭഗവദജ്ജുകം', 'തിരുവാഴിത്താന്‍' മുതലായവയ

പ്രമാണാധാരസൂചി

  1. http://www.keral.com/celebrities/kavalam/works.htm

കൂടുതല്‍ അറിവിന്

"https://ml.wikipedia.org/w/index.php?title=കാവാലം_നാരായണപ്പണിക്കർ&oldid=109844" എന്ന താളിൽനിന്ന് ശേഖരിച്ചത്