"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 152: വരി 152:
--[[ഉപയോക്താവ്:Rojypala|റോജി പാലാ]] 16:49, 27 ഒക്ടോബർ 2011 (UTC)
--[[ഉപയോക്താവ്:Rojypala|റോജി പാലാ]] 16:49, 27 ഒക്ടോബർ 2011 (UTC)
:നയത്തിലെ പ്രധാന കാര്യം തന്നെ വിജ്ഞാനകോശത്തിനനുയോജ്യമായ എന്തെങ്കിലും വിവരങ്ങൾ ലേഖനത്തിലുണ്ടെങ്കിൽ അതിനെ നിലനിർത്തുക എന്നതാണ്. ആ ലേഖനത്തിലെ ([http://ml.wikipedia.org/w/index.php?title=%E0%B4%8E%E0%B4%B0%E0%B5%81%E0%B4%AE%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B5%E0%B5%BD&diff=prev&oldid=1082901 മുൻപത്തെ]) ചിത്രം തന്നെ വിജ്ഞാനകോശസ്വഭാവമുള്ളതാണ്. അതുതന്നെ തിരഞ്ഞുവരുന്നവർക്ക് ആവശ്യത്തിന് വിവരങ്ങൾ പ്രദാനം ചെയ്യുന്നതാണെന്ന് തീർച്ചയായും ഞാൻ കരുതുന്നു. --[[user:Vssun|Vssun]] ([[user_talk:vssun|സുനിൽ]]) 04:14, 28 ഒക്ടോബർ 2011 (UTC)
:നയത്തിലെ പ്രധാന കാര്യം തന്നെ വിജ്ഞാനകോശത്തിനനുയോജ്യമായ എന്തെങ്കിലും വിവരങ്ങൾ ലേഖനത്തിലുണ്ടെങ്കിൽ അതിനെ നിലനിർത്തുക എന്നതാണ്. ആ ലേഖനത്തിലെ ([http://ml.wikipedia.org/w/index.php?title=%E0%B4%8E%E0%B4%B0%E0%B5%81%E0%B4%AE%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B5%E0%B5%BD&diff=prev&oldid=1082901 മുൻപത്തെ]) ചിത്രം തന്നെ വിജ്ഞാനകോശസ്വഭാവമുള്ളതാണ്. അതുതന്നെ തിരഞ്ഞുവരുന്നവർക്ക് ആവശ്യത്തിന് വിവരങ്ങൾ പ്രദാനം ചെയ്യുന്നതാണെന്ന് തീർച്ചയായും ഞാൻ കരുതുന്നു. --[[user:Vssun|Vssun]] ([[user_talk:vssun|സുനിൽ]]) 04:14, 28 ഒക്ടോബർ 2011 (UTC)
::അതായത് [[കെ.കെ. വിശ്വനാഥൻ]] എന്ന ലേഖനം നിലനിർത്താൻ <u>''ഒരു നിയമസഭാംഗമായിരുന്നു''</u> എന്ന വിവരണം മാത്രം മതിയാകുമോ?--[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 06:56, 31 ഒക്ടോബർ 2011 (UTC)


== Vettam group ==
== Vettam group ==

06:56, 31 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

നിലവറ
സംവാദ നിലവറ

1 2 3 4 5 6 7 8 9 10 11 12


1. ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
1. വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം അനുസരിച്ച് ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

2. നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർത്ത് താൾ സേവ് ചെയ്യുക.

3. സേവ് ചെയ്ത ശേഷം വരുന്ന താളിലെ ചുവപ്പു നിറത്തിലുള്ള ഈ ലേഖനത്തിന്റെ വിവരണത്തിൽ എന്ന കണ്ണിയിൽ ഞെക്കി തുറന്നു വരുന്ന താളിലേക്ക് {{ബദൽ:മായ്ക്കുക/നിർദ്ദേശം |ലേഖനം=താളിന്റെ തലക്കെട്ട് |കാരണം=ശ്രദ്ധേയതയില്ല.--~~~~}} എന്ന് ചേർത്ത് കാരണം രേഖപ്പെടുത്തി താൾ സേവ് ചെയ്യുക.

4. ശേഷം ഈ താളിൽ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക എന്നതിനു നേരെയുള്ള 'മൂലരൂപം തിരുത്തുക' എന്നതിൽ ക്ലിക്കുചെയ്ത് {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലേഖനത്തിന്റെ പേര്}} എന്നു ഏറ്റവും മുകളിൽ ചേർത്ത് താൾ സേവ് ചെയ്യുക. ഇവിടെ ലേഖനത്തിന്റെ പേരു് എന്നതിനു പകരം ലേഖനത്തിന്റെ യഥാർത്ഥ പേരു നൽകുക.

2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.

3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

4. തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1. അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്‌.

2. ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ {{Afd top|'''നിലനിർത്തി'''/'''നീക്കം ചെയ്തു'''}} --~~~~ എന്നു താളിന്റെ മുകളിലും {{Afd bottom}} എന്നു താളിന്റെ ഏറ്റവും താഴെയും ചേർത്ത് താൾ സേവ് ചെയ്യുക. ശേഷം ആ താളിന്റെ കണ്ണി ഇവിടെ നിന്ന് നീക്കി പത്തായത്തിലേക്ക് മാറ്റുക. ഉദാഹരണത്തിനു നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനം കേരളം ആണെങ്കിൽ തീരുമാനം മുകളിൽ സൂചിപ്പിച്ച പോലെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളം]] എന്ന താളിൽ ചേർത്ത് തുടർന്ന് ആ താളിന്റെ കണ്ണി [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/{{മാസം}} {{വർഷം}}]] എന്ന താളിലേക്ക് മാറ്റുക.

3. നീക്കം ചെയ്ത താളുകളുടെ സംവാദം താൾ നയം അനുസരിച്ച് ശേഖരിക്കുക.

4. നിലനിർത്തിയ/ലയിപ്പിച്ച ലേഖനത്തിന്റെ സംവാദതാളിൽ ഏറ്റവും മുകളിലായി {{Old AfD multi| date = വർഷം, മാസം ദിവസം| result = '''നിലനിർത്തി'''/'''ലയിപ്പിച്ചു'''}} എന്നു ചേർക്കുക. ഉദാഹരണത്തിനു 2013 മേയ് 30 ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനത്തിന്റെ സംവാദതാളിൽ {{Old AfD multi| date= 2013, മേയ് 30 | result = '''നിലനിർത്തി'''}} എന്നു ചേർക്കുക.

5. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ മായ്ക്കുകയാണെങ്കിൽ മായ്ക്കൽ ചർച്ചയടങ്ങിയ താൾ __NOINDEX__ ഉപയോഗിച്ച് സർച്ച് എഞ്ചിനുകളിൽ നിന്ന് മറയ്ക്കുക.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം


ഇസ്ലാമിക് വോയ്സ്

ശ്രദ്ധേയതയില്ല. അനൂപ് | Anoop 11:10, 3 ജൂലൈ 2011 (UTC)[മറുപടി]

ഇസ്ലാമിക് വോയ്സിനെക്കുറിച്ച് ഇംഗ്ലീഷ് വിക്കി പറയുന്നത് "It is the largest English language Muslim publication in India." എന്നാണല്ലോ? അത്രയും ശ്രദ്ധേയത മതിയാകില്ലേ? - നിയാസ് അബ്ദുൽസലാം 13:59, 3 ജൂലൈ 2011 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയെ ആധാരമാക്കാൻ സാധിക്കില്ലല്ലോ. ഇംഗ്ലീഷ് വിക്കിയിലെ ആ വാചകത്തിനു ആവശ്യമായ അവലംബങ്ങൾ ഒന്നും അവിടെ കാണുന്നുമില്ല --അനൂപ് | Anoop 04:46, 4 ജൂലൈ 2011 (UTC)[മറുപടി]
ആ വാചകത്തിന് അവിടെതന്നെ അവലംബം ഉണ്ടല്ലോ .ലേഖനത്തിന്റെ തലക്കെട്ട് തന്നെ അതായിട്ടും കണ്ടില്ലേ--സുഹൈറലി 16:42, 4 ജൂലൈ 2011 (UTC)

പി. ചാത്തു

not very notable topic ഡിവൈൻകുസുമംഎബ്രഹാം 16:56, 12 ഒക്ടോബർ 2011 (UTC)[മറുപടി]

ഇലപൊഴിയുന്ന വരണ്ട കാടുകൾ

നിഘണ്ടു നിലവാരം --കിരൺ ഗോപി 06:28, 20 ഒക്ടോബർ 2011 (UTC)[മറുപടി]

ഒഴിവാക്കാവുന്നതാണ്Satheesan.vn 02:59, 25 ഒക്ടോബർ 2011 (UTC)[മറുപടി]

ഇത്തരം ലേഖനങ്ങൾ ഒഴിവാക്കുന്നതിനു മുൻപ്, നിലവിലുള്ള വിവരങ്ങൾ പ്രധാനലേഖനത്തിൽ ഒരു വിഭാഗമായി ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും. --Vssun (സുനിൽ) 05:17, 25 ഒക്ടോബർ 2011 (UTC)[മറുപടി]
പ്രധാനലേഖനത്തിലെ ഖണ്ഡികയിലേക്ക് തിരുച്ചുവിടുകയും ചെയ്യാമെന്ന് കരുതുന്നു.--കിരൺ ഗോപി 05:32, 25 ഒക്ടോബർ 2011 (UTC)[മറുപടി]
ഒരു ദിവസം കൊണ്ട് ചർച്ച എങ്ങനെ തീരുമാനമായി, മറുപടി കാണുക. --കിരൺ ഗോപി 13:07, 27 ഒക്ടോബർ 2011 (UTC)[മറുപടി]

പരാശക്തി

നിഘണ്ടു നിലവാരം --കിരൺ ഗോപി 06:28, 20 ഒക്ടോബർ 2011 (UTC)[മറുപടി]

ഒരു ദിവസം കൊണ്ട് ചർച്ച എങ്ങനെ തീരുമാനമായി, മറുപടി കാണുക. --കിരൺ ഗോപി 13:07, 27 ഒക്ടോബർ 2011 (UTC)[മറുപടി]

വിഷല്യകരണി

അടിസ്ഥാന വിവരങ്ങളില്ല --കിരൺ ഗോപി 06:28, 20 ഒക്ടോബർ 2011 (UTC)[മറുപടി]

കൂടുതൽ വിവരങ്ങൾ ചേർക്കാം. ഒഴിവാക്കേണ്ട. അച്ചുകുളങ്ങര 11:51, 22 ഒക്ടോബർ 2011 (UTC)[മറുപടി]

ഒരു ദിവസം കൊണ്ട് ചർച്ച എങ്ങനെ തീരുമാനമായി, മറുപടി കാണുക. --കിരൺ ഗോപി 13:07, 27 ഒക്ടോബർ 2011 (UTC)[മറുപടി]

ഉച്ചാടനം

അടിസ്ഥാന വിവരങ്ങളില്ല --കിരൺ ഗോപി 06:28, 20 ഒക്ടോബർ 2011 (UTC)[മറുപടി]

എനിക്കറിയാവുന്ന വിവരങ്ങൾ ഇത്രയേ ഉള്ളൂ. ഒന്നൂടെ തപ്പി നോക്കട്ടെ. --മനോജ്‌ .കെ 10:51, 20 ഒക്ടോബർ 2011 (UTC)[മറുപടി]
ഒരു ദിവസം കൊണ്ട് ചർച്ച എങ്ങനെ തീരുമാനമായി, മറുപടി കാണുക. --കിരൺ ഗോപി 13:07, 27 ഒക്ടോബർ 2011 (UTC)[മറുപടി]

വി.കെ. കൃഷ്ണമേനോൻ മ്യൂസിയം

അടിസ്ഥാന വിവരങ്ങളില്ല --കിരൺ ഗോപി 06:28, 20 ഒക്ടോബർ 2011 (UTC)[മറുപടി]

ഒരു ദിവസം കൊണ്ട് ചർച്ച എങ്ങനെ തീരുമാനമായി, മറുപടി കാണുക. --കിരൺ ഗോപി 13:07, 27 ഒക്ടോബർ 2011 (UTC)[മറുപടി]

എരുമപ്പാവൽ

നിഘണ്ടു നിലവാരം --കിരൺ ഗോപി 06:28, 20 ഒക്ടോബർ 2011 (UTC)[മറുപടി]

എരുമപ്പാവൽ എന്ന ഈ പച്ചക്കറി തൃപ്പൂണിത്തുറയിൽ ഒരു കാർകമേളയിൽ കണ്ടതാണ്.--Sivahari 11:38, 20 ഒക്ടോബർ 2011 (UTC)[മറുപടി]

വിവരങ്ങൾ കുറവാണെന്നതാണ് കാരണം--റോജി പാലാ 11:43, 20 ഒക്ടോബർ 2011 (UTC)[മറുപടി]

കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കുറെ ശ്രമിച്ചു, കിട്ടിയില്ല. വിവരങ്ങൾ ഇല്ലാത്തത് ഒവിവാക്കാൻ കാരണമാണെങ്കിൽ ഒഴിവാക്കൂ. --Sivahari 14:06, 20 ഒക്ടോബർ 2011 (UTC)[മറുപടി]

അനന്യമായ ലേഖനമായതുകൊണ്ട് ഒഴിവാക്കേണ്ടതില്ല എന്നുകരുതുന്നു. വിവരങ്ങൾ പിന്നീട് കൂട്ടിച്ചേർക്കപ്പെടുമെന്ന് പ്രത്യാശിക്കാം. --Vssun (സുനിൽ) 15:40, 20 ഒക്ടോബർ 2011 (UTC)[മറുപടി]
വിവരങ്ങൾ കുറവാണു് എന്നത് സ്വയം ഒരു കുറവല്ല. വിക്കിപീഡിയയിൽ ഒരു വാക്കു പോലും വിവരമാണു്. സെർച്ച് ചെയ്തു് അന്വേഷിച്ചു വരുന്നവർക്കു് എന്താണീ സാധനമെന്ന് അറിയുവാനെങ്കിലും സാധിക്കും. ഡമ്മി 1/4 സൈസിൽ അച്ചടിച്ചിറക്കേണ്ട മുഴുനീളലേഖനങ്ങളായിരിക്കണം വിക്കിപീഡിയയിലേതു് എന്നു ധരിച്ചുവെക്കുന്നതു് മഹാ അബദ്ധമാണു്. ViswaPrabha (വിശ്വപ്രഭ) 05:08, 26 ഒക്ടോബർ 2011 (UTC)[മറുപടി]
ലേഖനം ഒഴിവാക്കണം എന്ന നിർബന്ധബുദ്ധിയോടെയല്ല ഇവിടെ ലേഖനങ്ങൾ ലിസ്റ്റ് ചെയ്യുന്നത്. ഇവിടെ ലിസ്റ്റ് ചെയ്യപ്പെടുന്ന ലേഖനങ്ങൾ (വിവരം കുറവുള്ളവയും)കൂടുതൽ ആളുകളുടെ ശ്രദ്ധയിൽപ്പെടുകയും വികസിപ്പിക്കാൻ കയുന്നവയാണങ്കിൽ വികസിപ്പിക്കുകയും ചെയ്യാം എന്നുദ്ദേശിച്ചാണ്. അങ്ങനെ വികസിപ്പിക്കപ്പെട്ട ലേഖനങ്ങൾ അനവധിയാണ്. വിക്കിയിലെ ഒരു വാക്കുപോലും വിരമാണങ്കിൽക്കൂടിയും അടിസ്ഥാന വിവരങ്ങൾ ഇല്ലെങ്കിൽ അതു ഗുണത്തേക്കാൾ ഏറെ ദോഷം തന്നെയാണ്. ഉദാഹരണത്തിന് മഹാത്മാഗാന്ധിയെപ്പറ്റിയുള്ള ലേഖത്തിൽ ഇദ്ദേഹം ഒരു മനുഷ്യനാണ് എന്നു മാത്രം എഴുതി വച്ചാലുള്ള സ്ഥിതി ആലോചിച്ചു നോക്കു. ഔദ്യോഗിക നയമായി കണക്കാക്കിയവ പിന്തുടരുന്നതിൽ തെറ്റില്ലന്ന് കരുതുന്നു, ഇതും കാണുക.അതുപോലെ ഇവിടെ ലിസ്റ്റ് ചെയ്ത വികസിപ്പിച്ചവയിൽ ചിലത് ചുവടെ തോമസ് ചാഴിക്കാടൻ, അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടർ, യെഴ്സീനിയ പെസ്ടിസ്, ഏൺബെർഗ്, കുറ്റിപ്പുഴ കൃഷ്ണപ്പിള്ള, സറീനാ വഹാബ്, ആന്റണി വാൻ ല്യൂവെൻഹോക്ക്, പോണ്ടിച്ചേരി സർവകലാശാല, ജെമ്മോളജി, ല്ലാമ, ഉപനിഷ്ക്രാമണം .... --കിരൺ ഗോപി 05:24, 26 ഒക്ടോബർ 2011 (UTC)[മറുപടി]

അത്തരം ലേഖനങ്ങളെ ഒറ്റവരിയുള്ള ലേഖനങ്ങൾ എന്ന പേരിൽ മാറ്റിനിർത്തുന്നതാണു് ശരി. നീക്കം ചെയ്യേണ്ട ലേഖനങ്ങൾ എന്നതിനു് അർഹമാവുന്നതു് NPV ലംഘിക്കുന്നതോ തീരെ അസഭ്യമോ അശ്ലീലമോ തെമ്മാടിത്തരമോ (വാണ്ടലൈസിങ്ങ്), നിരർത്ഥകമായ ടെക്സ്റ്റോ ഉള്ള ലേഖനങ്ങളാണു്. ഒറ്റവരിയുള്ള ലേഖനങ്ങൾ കാലാകാലങ്ങളിൽ പുനഃപരിശോധിക്കാവുന്നതും അതാതു വിഷയങ്ങളിൽ കൂടുതൽ വിവരങ്ങൾ കൈവശമുള്ളവർക്കു് അവ പുഷ്ടിപ്പെടുത്താവുന്നതുമാണു്. വർഷത്തിൽ ഒന്നോ രണ്ടോ മൂന്നോ തവണ ഒരു സമയബന്ധിതപദ്ധതിയായി ഒറ്റവരിലേഖനപോഷണം (നിർമാർജ്ജനമല്ല)നടത്താവുന്നതാണു്. ViswaPrabha (വിശ്വപ്രഭ) 08:41, 26 ഒക്ടോബർ 2011 (UTC)[മറുപടി]

സ്വയം നിലനിൽക്കാൻ ശേഷി(potential) ഉള്ള ഒരു ലേഖനത്തെ സംബന്ധിച്ചിടത്തോളം മായ്ക്കുക എന്ന ഫലകം അപമാനതുല്യമാണു് എന്നു ഞാൻ വിശ്വസിക്കുന്നു. ViswaPrabha (വിശ്വപ്രഭ) 08:41, 26 ഒക്ടോബർ 2011 (UTC)[മറുപടി]

ശരിതന്നെ പക്ഷെ വിജ്ഞാനകോശത്തെ നിഘണ്ടുനിലവാരത്തിലേക്ക് മാറ്റണോ?. --കിരൺ ഗോപി 08:53, 26 ഒക്ടോബർ 2011 (UTC)[മറുപടി]

NPV ലംഘിക്കുന്നവയെ പെട്ടെന്നു നീക്കം ചെയ്യാൻ നിർദ്ദേശിച്ച് നീക്കം ചെയ്യുകയാണ് പതിവ്. അത്യാവശ്യ വരികളെങ്കിലും ഇല്ലാത്ത ഒരു താൾ അനാവശ്യമെന്നു കരുതുന്നു. --റോജി പാലാ 08:59, 26 ഒക്ടോബർ 2011 (UTC)[മറുപടി]

വിക്കിപീഡിയയിൽ ഒരു അക്ഷരം തിരുത്തുകയോ ചേർക്കുകയോ നീക്കുകയോ ചെയ്യുമ്പൊൾ പത്തുവർഷം മുന്നോട്ടു കടന്നു ചിന്തിക്കുക! അപ്പോൾ മനസ്സിലാവും എങ്ങനെയാണു് അറിവിന്റെ മഹാഭണ്ഡാഗാരങ്ങൾ വെറും നിഘണ്ടു നിലവാരത്തിൽ നിന്നു് സ്വയം എങ്ങനെ ഊതി വീർപ്പിക്കപ്പെടുന്നുവെന്നു്.

ഇക്കാണുന്ന ഇന്റർനെറ്റ് ഒക്കെ ഇത്രയും വലുതായതു് ഹൈപ്പർലിങ്ക് എന്ന ഒരു നിസ്സാരമായ സാധനം കൊണ്ടും സെർച്ച് എന്ന അത്ഭുതസിദ്ധി കൊണ്ടുമാണു്. മനുഷ്യൻ അവന്റെ സങ്കീർണ്ണമായ തലച്ചോറു പ്രവർത്തിപ്പിക്കുന്നത് എത്രയും ലളിതമായ ചില അൽഗോരിതമുകൾ ഉപയോഗിച്ചാണെന്നു് ഇത്രകാലവും വിശ്വസിച്ചും ഇപ്പോളിപ്പോൾ വ്യക്തമായി തിരിച്ചറിഞ്ഞും കൊണ്ടിരിക്കുകയാണു് ഞാൻ. അധികം താമസമില്ലാതെ, വിക്കിപീഡിയ എന്നതു് ഭാവിയിലെ മനുഷ്യരാശിയുടെ തലച്ചോറിന്റെ ഒരു ഭൂരിഭാഗ എക്സ്റ്റെൻഷൻ ആയി മാറും. 20-ആം നൂറ്റാണ്ടിലെ എല്ലാ സാങ്കേതികവിദ്യകളും ഒരുമിച്ചു ചേർന്നു് 21-ആം നൂറ്റാണ്ടിനു കൊടുത്ത സമ്മാനശേഷിപ്പാണു് വിക്കിപീഡിയ. നാമൊക്കെ ഇപ്പോൾ മലയാളം വിക്കിപീഡിയയിൽ ചെയ്യുന്നതു് വെറുമൊരു നവജാതശിശുവിനു് ഇങ്കു കുറുക്കിക്കൊടുക്കൽ മാത്രമാണു്. നാം കോറിയിട്ടുപോകുന്ന വരകളാണു് നമുക്കുശേഷം വരുന്ന മഹാജനത അരുവികളും പുഴകളുമാക്കി മാറ്റുക. അതുകൊണ്ടു് ഓരോ കോറിവരകൾക്കു പോലും ഉഗ്രമായ ഭാവിസാദ്ധ്യതകളും വഴിത്താരകളും ഉണ്ടു്.

ദയവു ചെയ്തു് വിക്കി അടിച്ചുവാരി വെള്ളം തളിക്കുമ്പോൾ അവിടെയും ഇവിടെയും കാണാവുന്ന കുഞ്ഞുകരടുകൾ അപ്പോഴത്തെ തോന്നൽ മാത്രം വെച്ചുകൊണ്ടു് പെറുക്കിയെടുത്തു് പുറത്തിടല്ലേ! അവയിൽ പലതും വിത്തുകളോ രത്നങ്ങളോ ആകാം. അടിച്ചുതളി കുറഞ്ഞാലും വേണ്ടില്ല(that can be always done later) , അവയെ നിഷ്കാസനം ചെയ്യണ്ട. (That can be irreversible.)

ഈ വിനീതമായ അഭ്യർത്ഥന പ്രത്യേകിച്ച് കിരണിനോടും റോജിയോടും ആണു് ViswaPrabha (വിശ്വപ്രഭ) 09:10, 26 ഒക്ടോബർ 2011 (UTC)[മറുപടി]

വിനീതമായ ഒരു ചോദ്യം ചോദിച്ചുകൊള്ളട്ടെ. ഒറ്റവരിമാത്രമുള്ള ലേഖനങ്ങളെ നിലനിർത്തണമെന്നാണോ താങ്കൾ ആവശ്യപ്പെടുന്നത്. പിന്നെന്തിനാണിവിടെ ശ്രദ്ധേയതാനയങ്ങൾ സൃഷ്ടിക്കുന്നത്. എഴുത്തുകാർ കാലങ്ങൾ കഴിയുമ്പോൾ പുരസ്കാരങ്ങൾ വാങ്ങില്ലെന്നാരു കണ്ടു. എന്തിനാണ് ഒഴിവാക്കാനായി അത്തരമൊരു നയം സൃഷ്ടിച്ചത്. ഒറ്റവരിയുടെ ഈ ഫലകത്തിന്റെ വിവരണം ഒന്നു വായിക്കൂ. ഒറ്റവരികൾ എത്രമാത്രമുണ്ടെന്നു ഒന്നു തിരഞ്ഞു നോക്കൂ. എന്തിനാണിവിടെ നയങ്ങളും മാർഗ്ഗരേഖകളും. പിന്നെ ഈ ജോലികൾ ആവശ്യമെങ്കിൽ ചെയ്യാൻ ആരെങ്കിലുമൊക്കെ ഇവിടെ വേണമെന്നു കരുതുന്നു. വ്യക്തമായ, ആവശ്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ പിന്നെ എന്താണ് വിജ്ഞാനകോശത്തിന്റെ അർഥം? --റോജി പാലാ 09:50, 26 ഒക്ടോബർ 2011 (UTC)[മറുപടി]
വിക്കിപീഡിയയക്ക് ഉഗ്രമായ ഭാവിസാദ്ധ്യതകളും വഴിത്താരകളുമുണ്ട്, എന്നു വച്ച് എന്തും ഏതും വിക്കിപീഡിയയിൽ ഉൾക്കൊള്ളിക്കാം എന്നർത്ഥമില്ല. ഞാൻ നാളെക്കാലത്ത് പ്രശസ്തനാകും എന്ന് കരുതി ഇപ്പോഴെ ഒരു താൾ നിർമ്മിച്ചിടണോ? വിക്കിപീഡിയയ്ക്ക് അതിന്റേതായ ചില ചട്ടകൂടുകളുണ്ട്. പ്രാഥമിക പഠനങ്ങൾക്കും, സ്വന്തം കണ്ടുപിടിത്തങ്ങൾക്കും (വീക്ഷണങ്ങൾക്കും) വിക്കിപീഡിയയിൽ സ്ഥാനമില്ല. അതുപോലെ അടിച്ച് വാരലും വെള്ളം തളിയും വിത്തുകളും രത്നങ്ങളും സംഭാവനചെയ്യുന്നപ്പോലെ വിലപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. കാര്യനിർവാഹകർ വിക്കിപീഡിയയുടെ ചട്ടങ്ങളും, ലേഖന രീതിയും മുറുകെ പിടിക്കുന്നവരും, നയങ്ങൾ പൂർണ്ണമായി പാലിക്കണം എന്നു കൂടി വിശ്വസിക്കുന്നു. അടിച്ചുവാരൽ പ്രവർത്തന രേഖയിൽ എന്റേയും റോജിയുടേയും പേര് കൂടുതലായി വരുന്നതൊഴിവാക്കാൻ മറ്റുള്ളവരും കൂടി കൂടുതൽ സജീവമായാൽ മതിയാകും(വർഷങ്ങളായി ഇവിടെ എത്തിനോക്കാത്തവർ വരെ ഈ സ്ഥാനവും പേറി ഇരിപ്പുണ്ട്). വിക്കിപീഡിയയിൽ നിന്നും ഒന്നും സ്ഥായിയായി നിഷ്കാസനം ചെയ്യപ്പെടുന്നില്ലന്നുകൂടി അറിഞ്ഞിരിക്കുക. അടിച്ചുവാരലിനെ പറ്റി എന്തെങ്കിലും പരാതിയുണ്ടങ്കിൽ അത് ഇവിടെയോ ഇവിടെയോ ഉന്നയിക്കുക. നന്ദി --കിരൺ ഗോപി 10:00, 26 ഒക്ടോബർ 2011 (UTC)[മറുപടി]

ഒരു വിഷയത്തെക്കുറിച്ച് എന്തെങ്കിലും അറിയാനായി വിക്കിപീഡിയയിലെത്തുന്നയാൾ, ആ വിഷയത്തെക്കുറിച്ച് ലേഖനം ഇല്ല എന്നു കണ്ടാൽ എന്തെങ്കിലും എഴുതാനുള്ള സാധ്യത കൂടുതലാണ് എന്ന വിലയിരുത്തലാണ് ഒറ്റവരി ലേഖനങ്ങൾ ഒഴിവാക്കണം എന്ന വാദത്തിന്റെ പ്രധാന പിൻബലം. സാമാന്യവിവരം പോലും ഇല്ലാത്ത ലേഖനങ്ങൾ ആളുകളെ വിക്കിപീഡിയയിൽ നിന്നും അകറ്റും എന്ന വിലയിരുത്തലും ഈ വാദത്തെ പിന്തുണക്കുന്നു.

ഈ വാദങ്ങളെ പിന്തുടർന്ന്, ഒരു കാലത്ത് ഒറ്റവരിലേഖനങ്ങളെ നമ്മൾ ഒന്നും നോക്കാതെ വെട്ടിനിരത്തിയിരുന്നു. എന്നാൽ ഇപ്പോൾ അതിന് കാര്യമായ കുറവുവന്നിട്ടുണ്ട്. ഒറ്റവരി എന്ന ഒറ്റക്കാരണം കൊണ്ട് വിജ്ഞാനകോശസ്വഭാവമുള്ള ലേഖനങ്ങളെ ഒഴിവാക്കരുത് എന്ന സമവായത്തിൽ നമ്മൾ എത്തിച്ചേർന്നിരുന്നു എന്നാണ് ഞാൻ കരുതുന്നത്. --Vssun (സുനിൽ) 04:50, 27 ഒക്ടോബർ 2011 (UTC)[മറുപടി]

വിവരം കുറവുള്ള ലേഖനങ്ങളെ സംബന്ധിച്ച നയം --Vssun (സുനിൽ) 04:55, 27 ഒക്ടോബർ 2011 (UTC)[മറുപടി]

ഒരു നയമുള്ളപ്പോൾ ഇടയ്ക്കിടെ വാദം മാറ്റുന്നത് നല്ല പ്രവണതയാണന്ന് കരുതുക വയ്യ, ഒന്നുകിൽ ചർച്ച ചെയ്ത് നയം മാറ്റുക അല്ലെങ്കിൽ അത് പിന്തുടരുക. നയം മാറ്റുന്നത് മലയാളം വിക്കിയെ മറ്റൊരു മറാഠി വിക്കിയാക്കാൻ മാത്രം ഉപകരിക്കും എന്ന് കരുതുന്നു.--കിരൺ ഗോപി 13:05, 27 ഒക്ടോബർ 2011 (UTC)[മറുപടി]

ആവശ്യമെങ്കിൽ എന്റെ ഒപ്പ് വെട്ടാവുന്നതാണ്. ഒരു സന്തോഷിൽ തുടങ്ങിയ ഈ പോക്ക് നല്ലതിനെന്നു കരുതുന്നില്ല (കിരണിനോടല്ല). വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിന്റെ ആവശ്യമില്ലാത്തവിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. ആർക്കും എന്തും എഴുതാമെന്നു തോന്നുന്നു. ഇനി ഒന്നുംചികഞ്ഞു പെറുക്കി എടുക്കേണ്ട ആവശ്യമില്ല എന്ന രീതിയിലാണ് ഈ സഞ്ചാരം. ആർക്കും അഭിപ്രായം പറയാം. അതനുസരിച്ച് പ്രവർത്തിക്കാൻ തയാറാണ്. --റോജി പാലാ 13:54, 27 ഒക്ടോബർ 2011 (UTC)[മറുപടി]
റോജി, കിരൺ: സുനിൽ മുകളിൽ കാണിച്ച നയം നേരത്തെ തന്നെ വിക്കിയിൽ ഉള്ളതാണല്ലോ. ഇപ്പോൾ എന്താണു യഥാർത്ഥ പ്രശ്നമെന്ന് എനിക്ക് മനസിലാകുന്നില്ല. ഒട്ടും വിവരങ്ങൾ ഇല്ലാത്ത ലേഖനം നീക്കം ചെയ്യുക തന്നെ ചെയ്യാം. അതിൽ മാറ്റമൊന്നും വരുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. --അനൂപ് | Anoop 16:38, 27 ഒക്ടോബർ 2011 (UTC)[മറുപടി]

സുനിൽ മുകളിൽ പറഞ്ഞ കാര്യവും ചൂണ്ടിക്കാണിച്ച നയവും തമ്മിലുള്ള പൊരുത്തം മനസിലാകുന്നില്ല.

  1. പറഞ്ഞത്:- ഒറ്റവരി എന്ന ഒറ്റക്കാരണം കൊണ്ട് വിജ്ഞാനകോശസ്വഭാവമുള്ള ലേഖനങ്ങളെ ഒഴിവാക്കരുത് എന്ന സമവായത്തിൽ നമ്മൾ എത്തിച്ചേർന്നിരുന്നു എന്നാണ് ഞാൻ കരുതുന്നത്
  2. ചൂണ്ടിക്കാണിച്ച നയം:- എന്നിരുന്നാലും ലേഖനത്തിൽ അടിസ്ഥാനവിവരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അങ്ങനെയല്ലാത്തവ നീക്കം ചെയ്യാൻ നിർദ്ദേശിക്കാവുന്നതാണ്

--റോജി പാലാ 16:49, 27 ഒക്ടോബർ 2011 (UTC)[മറുപടി]

നയത്തിലെ പ്രധാന കാര്യം തന്നെ വിജ്ഞാനകോശത്തിനനുയോജ്യമായ എന്തെങ്കിലും വിവരങ്ങൾ ലേഖനത്തിലുണ്ടെങ്കിൽ അതിനെ നിലനിർത്തുക എന്നതാണ്. ആ ലേഖനത്തിലെ (മുൻപത്തെ) ചിത്രം തന്നെ വിജ്ഞാനകോശസ്വഭാവമുള്ളതാണ്. അതുതന്നെ തിരഞ്ഞുവരുന്നവർക്ക് ആവശ്യത്തിന് വിവരങ്ങൾ പ്രദാനം ചെയ്യുന്നതാണെന്ന് തീർച്ചയായും ഞാൻ കരുതുന്നു. --Vssun (സുനിൽ) 04:14, 28 ഒക്ടോബർ 2011 (UTC)[മറുപടി]
അതായത് കെ.കെ. വിശ്വനാഥൻ എന്ന ലേഖനം നിലനിർത്താൻ ഒരു നിയമസഭാംഗമായിരുന്നു എന്ന വിവരണം മാത്രം മതിയാകുമോ?--കിരൺ ഗോപി 06:56, 31 ഒക്ടോബർ 2011 (UTC)[മറുപടി]

Vettam group

പരസ്യം. ശ്രദ്ധേയതയില്ല അനൂപ് | Anoop 10:48, 23 ഒക്ടോബർ 2011 (UTC)[മറുപടി]


ഈ ലേഖനം മായ്ക്കപ്പെടാൻ നിർദ്ദേശിച്ചതിനെ ശക്തിയുക്തമായി എതിർക്കുന്നു. ViswaPrabha (വിശ്വപ്രഭ) 05:57, 26 ഒക്ടോബർ 2011 (UTC)[മറുപടി]

നിരവധിഅനവധി പ്രമുഖരായ ആളുകൾ എക്കാലവും സ്മരണ നിലനിർത്തക്കവിധം മലയാളസിനിമക്കു തന്ന സംഭാവനകളെ കാർക്കിച്ചു തുപ്പുന്ന വിധത്തിൽ മലയാളികളെയും മലയാളസിനിമയെയും അപമാനിക്കാനായി മാത്രം സിനിമ പിടിക്കുകയും സ്വന്തം പണത്താൽ തന്നെ തീയേറ്ററുകളിൽ സിനിമ ഓടിക്കുകയും സ്വയം അപമാനിക്കപ്പെടാൻ മാത്രം ഇങ്ങനൊരു കോപ്രായം കാണിച്ചു കൂട്ടിയ ഈ ആളെ ഇവിടെ നിന്നും അടിച്ചു പുറത്താക്കാൻ എല്ലാവരുടേം പ്രതിനിധിയായി ഞാൻ ആവശ്യപ്പെടുന്നു. സന്തോഷ് പണ്ഡിറ്റിനെ മാച്ചു കളയുക. പുതിയ തലമുറ ഇങ്ങനെയൊരു മഹാൻ ജീവിച്ചിരുന്നെന്നു അറിയരുതെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ഇവനെ പുറത്താക്കിയില്ലെങ്കിൽ ഇവിടെ ഇനി ഇവനേക്കാൾ മോശക്കാരനായവനെ വരെ സ്ഥാനം നൽകി ഇരുത്തേണ്ടി വരും. മോശക്കാരനെന്നു പുകൾപെറ്റവനെന്താണിവിടെ സ്ഥാനം. അതിനാൽ ശക്തിയുക്തം വിക്കിപീഡിയയുടെ ഭാവിക്കായി ഞാൻ ആവശ്യപ്പെടുന്നു. സന്തോഷ് പണ്ഡിറ്റിനെ പുറത്താക്കുക, പുറത്താക്കുക, പുറത്താക്കുക.Roshan

വിക്കിപീഡിയ ഒരിക്കലും അറിവിനെ മൂടിവെക്കേണ്ടതില്ല. വ്യക്തി പ്രശസ്തനാണെങ്കിൽ (അത് ഏതുതരത്തിലുള്ള പ്രശസ്തിയായാലും) വിക്കിപീഡിയയിൽ ലേഖനം വേണ്ടതുതന്നെയാണ്. ലേഖനം നിലനിർത്തണം എന്ന് അഭിപ്രായപ്പെടുന്നു.

ഇത് അനിതരസാധാരണമായ സംഭവമാണെങ്കിൽ അതുതന്നെ വിക്കിയിൽ ലേഖനം വരാനുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയത വെളിവാക്കുന്നു. --Vssun (സുനിൽ) 04:43, 27 ഒക്ടോബർ 2011 (UTC)[മറുപടി]

നിലനിർത്തുക. വ്യക്തി ശ്രദ്ധേയനാണ് .കാരണങ്ങൾ ലേഖനത്തിന്റെ സംവാദം താളിൽ തന്നെ വിവരിച്ചിട്ടുണ്ട്. ലേഖനം മായ്ക്കണമെന്നു പറയുന്നവർക്കുള്ള ഏകകാരണം WP:IDONTLIKEIT ആണ്. --അനൂപ് | Anoop 05:37, 27 ഒക്ടോബർ 2011 (UTC)[മറുപടി]

float ViswaPrabha (വിശ്വപ്രഭ) 06:22, 27 ഒക്ടോബർ 2011 (UTC)[മറുപടി]