"സി.എൻ. ശ്രീകണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: en:C. N. Sreekantan Nair |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|C. N. Sreekantan Nair}} |
|||
മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു '''സി.എൻ. ശ്രീകണ്ഠൻ നായർ''' (1928-1976). |
മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു '''സി.എൻ. ശ്രീകണ്ഠൻ നായർ''' (1928-1976). |
||
17:07, 10 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു സി.എൻ. ശ്രീകണ്ഠൻ നായർ (1928-1976).
1928-ൽ കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു. അച്ഛൻ: നീലകണ്ഠപിള്ള. അമ്മ: മാധവിക്കുട്ടിയമ്മ. വിദ്യാർത്ഥികോൺഗ്രസ്, ആർ.എസ്.പി എന്നീ സംഘടനകളുടെ പ്രവർത്തകനും നേതാവും, കൗമുദി വാരിക, കൗമുദി ദിനപ്പത്രം, ദേശബന്ധു വാരിക, കേരളഭൂഷണം എന്നിവയുടെ പത്രാധിപരുമായി പ്രവർത്തിച്ചു. കുറെക്കാലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയി ജോലി നോക്കി. ചെറുകഥകൾ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്.
കൃതികൾ
- കാഞ്ചനസീത
- ലങ്കാലക്ഷ്മി
- സാകേതം
- നഷ്ടക്കച്ചവടം
- ആ കനി തിന്നരുത്
- ഏട്ടിലെ പശു
- മധുവിധു
- സിന്ദൂരപ്പൊട്ട്
- തിളക്കുന്ന മണ്ണ്
- പിച്ചിപ്പൂ
- പുളിയിലക്കര നേര്യത്
കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ കേന്ദ്രസാഹിത്യ അക്കദമി അവാർഡ് ലഭിച്ചു. ഈ നാടകത്തിന്റെ ആശയത്തിൽ അരവിന്ദൻ, ഇതേ പേരിൽത്തന്നെ ഒരു ചലച്ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. എം.പി. പോൾ സമ്മാനം നേടിയ നാടകമാണ് നഷ്ടക്കച്ചവടം. സി.എൻ.ശ്രീകണ്ഠൻ നായർ 1976-ൽ അന്തരിച്ചു.