"ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{prettyurl|Hindustani classical music}}
{{prettyurl|Hindustani classical music}}
{{Hindustani Classical Music}}
'''ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം''' [[ഇന്ത്യ|ഇന്ത്യയുടെ]] തനതു ശാസ്ത്രീയ സംഗീത പദ്ധതികളിലൊന്നാണ്. പതിമൂന്ന്-പതിനാലാം നൂറ്റാണ്ടുകളിൽ വടക്കേ ഇന്ത്യയിലെ രാജ സദസ്സുകളിലാണ് ഈ സംഗീത രൂപം പുഷ്ടി പ്രാപിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. തെക്കേ ഇന്ത്യയിലെ ശാസ്ത്രീയ സംഗീത രൂപമായ [[കർണാടക സംഗീതം]] പോലെ തന്നെ ഹിന്ദുസ്ഥാനിയും [[രാഗം]], [[താളം]] എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ ഉൽഭവത്തിനു പിന്നിൽ വിവിധ മതങ്ങളുടെ അനുഷ്ഠാന സംഗീതം കാരണമായിട്ടുണ്ട്. വൈദിക സംഗീതത്തിനു പുറമെ പേഴ്സ്യൻ സംഗീതത്തിന്റെ സ്വാധീനവും ഹിന്ദുസ്ഥാനിയിൽ പ്രകടമാണ്. ഇന്ത്യക്കു പുറമെ, [[പാകിസ്താൻ]] , [[ബംഗ്ലാദേശ്]] എന്നിവിടങ്ങളിലും ഹിന്ദുസ്ഥാനി സംഗീതവും അതിന്റെ അവാന്തര വിഭാഗങ്ങളും പ്രചാരത്തിലുണ്ട്.
'''ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം''' [[ഇന്ത്യ|ഇന്ത്യയുടെ]] തനതു ശാസ്ത്രീയ സംഗീത പദ്ധതികളിലൊന്നാണ്. പതിമൂന്ന്-പതിനാലാം നൂറ്റാണ്ടുകളിൽ വടക്കേ ഇന്ത്യയിലെ രാജ സദസ്സുകളിലാണ് ഈ സംഗീത രൂപം പുഷ്ടി പ്രാപിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. തെക്കേ ഇന്ത്യയിലെ ശാസ്ത്രീയ സംഗീത രൂപമായ [[കർണാടക സംഗീതം]] പോലെ തന്നെ ഹിന്ദുസ്ഥാനിയും [[രാഗം]], [[താളം]] എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ ഉൽഭവത്തിനു പിന്നിൽ വിവിധ മതങ്ങളുടെ അനുഷ്ഠാന സംഗീതം കാരണമായിട്ടുണ്ട്. വൈദിക സംഗീതത്തിനു പുറമെ പേഴ്സ്യൻ സംഗീതത്തിന്റെ സ്വാധീനവും ഹിന്ദുസ്ഥാനിയിൽ പ്രകടമാണ്. ഇന്ത്യക്കു പുറമെ, [[പാകിസ്താൻ]] , [[ബംഗ്ലാദേശ്]] എന്നിവിടങ്ങളിലും ഹിന്ദുസ്ഥാനി സംഗീതവും അതിന്റെ അവാന്തര വിഭാഗങ്ങളും പ്രചാരത്തിലുണ്ട്.



06:49, 1 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
Concepts
Shruti · Swara · Alankar · രാഗം
Tala · ഘരാന · Thaat
Instruments
Indian musical instruments
Genres
Dhrupad · Dhamar · ഖയാൽ · Tarana
Thumri · Dadra · Qawwali · ഗസൽ
ഥാട്ടുകൾ
Bilaval · Khamaj · Kafi · Asavari · Bhairav
Bhairavi · Todi · Purvi · Marwa · Kalyan

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം ഇന്ത്യയുടെ തനതു ശാസ്ത്രീയ സംഗീത പദ്ധതികളിലൊന്നാണ്. പതിമൂന്ന്-പതിനാലാം നൂറ്റാണ്ടുകളിൽ വടക്കേ ഇന്ത്യയിലെ രാജ സദസ്സുകളിലാണ് ഈ സംഗീത രൂപം പുഷ്ടി പ്രാപിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. തെക്കേ ഇന്ത്യയിലെ ശാസ്ത്രീയ സംഗീത രൂപമായ കർണാടക സംഗീതം പോലെ തന്നെ ഹിന്ദുസ്ഥാനിയും രാഗം, താളം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ ഉൽഭവത്തിനു പിന്നിൽ വിവിധ മതങ്ങളുടെ അനുഷ്ഠാന സംഗീതം കാരണമായിട്ടുണ്ട്. വൈദിക സംഗീതത്തിനു പുറമെ പേഴ്സ്യൻ സംഗീതത്തിന്റെ സ്വാധീനവും ഹിന്ദുസ്ഥാനിയിൽ പ്രകടമാണ്. ഇന്ത്യക്കു പുറമെ, പാകിസ്താൻ , ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഹിന്ദുസ്ഥാനി സംഗീതവും അതിന്റെ അവാന്തര വിഭാഗങ്ങളും പ്രചാരത്തിലുണ്ട്.

ഈ സം‌ഗീതശാഖയെ രൂപപ്പെടുത്തുന്നതിൽ പേർ‌ഷ്യൻ,അഫ്‌ഗാൻ,മുഗൾ സംഗീതവഴികളും സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന സംഗീതരീതിയിൽ ഇത്തരം ഇസ്ലാമികസ്വാധീനം ഇഴുകിച്ചേർന്നാണ്‌ ഹിന്ദുസ്ഥാനി സംഗീതശാഖ രൂപമെടുത്തത്[1].

ഹിന്ദുസ്ഥാനി സംഗീതം ആദിമസംഗീതം, ഫോക്‌സംഗീതം, പോപ്പുലർ സംഗീതം, ആരാധനാ സംഗീതം, ആർ‌ട് മ്യൂസിക് എന്നീ 5 വിഭാഗങ്ങളിലായാണ് പറയപ്പെടുന്നത്.ശാസ്ത്രീയസംഗീതത്തിൽ ദേശഭേദങ്ങളാലും ആലാപനശൈലീഭേദങ്ങളാലും നിരവധി ഉൾ‌പ്പിരിവുകൾ ഉണ്ട്. 50തരത്തിലുള്ള ശൈലികൾ അവകാശപ്പെടുന്നു.ധ്രുപദ്, ഖയാൽ, ചതുരം‌ഗ്, തരാന, അഷ്ടപദി തുടങ്ങിയവ.

ധ്രുപദ്

ഹിന്ദുസ്ഥാനി സംഗീതത്തിലെ ഹൈന്ദവഗാനരീതിയാണിത്.പുരുഷനാണ് മുഖ്യമായും പാടുന്നത്.തം‌ബുരുവും പഖ്‌വാജും പിന്നണിയിൽ നിർ‌ത്തി വീരാരാധനാപരമായ ഹിന്ദി മദ്ധ്യകാല സാഹിത്യമാണ് പ്രധാനമായും ആലപിയ്ക്കുന്നത്.

തരാന

കച്ചേരികളുടെ അവസാനം പാടുന്ന വികാരപരമായ ഗാനരൂപം ആണിത്.ഒരു പ്രത്യേകഭാവം പകരാനായി താളാത്മകമായ ബോലുകൾ അടങ്ങിയ വരികളാണിതിൽ ഉണ്ടാവുക.കർ‌ണാടകസംഗീതത്തിലെ തില്ലാനയോട് ഇതിനെ ഉപമിയ്ക്കാം.

ഖയാൽ

ചിന്ത എന്നർത്ഥം വരുന്ന പദമാണ് ഖയാൽ.വികാരപരത കൂടുതലുള്ള ശൈലിയാണിത്.നാലു മുതൽ എട്ടുവരി വരെയുള്ള കൃതികൾക്ക് വ്യക്തമായ ഈണം നൽകിയാണ് ഇത് അവതരിപ്പിയ്ക്കുന്നത്.നിരവധി വാദങ്ങൾ ഇതിന്റെ ഉത്‌ഭവത്തെ പറ്റി നിലനിൽക്കുന്നു.പതിനാറാം നൂറ്റാണ്ടിൽ അമീർ ഖുസ്രു ആണ് ഇതിന്റെ ആചാര്യൻ എന്ന് വിശ്വസിയ്ക്കുന്നു.ധ്രുപദ് ശൈലിയിൽ നിന്നും പ്രചോദനമുൾ‌ക്കൊണ്ടിട്ടുണ്ട്.

ഗസൽ

അറബി കവിതകളിൽ നിന്നുമാണ് ഗസലിന്റെ ഉത്‌ഭവം.ഇറാനിൽ നിന്നും പത്താം ശതകത്തിൽ പേർ‌ഷ്യ സ്വീകരിച്ച കവിതാരൂപമാണ് ഖാസിദ. ഖാസിദയിൽ നിന്നുമാണ് ഗസൽ വളർ‌ന്നത്.ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഭാരതത്തിൽ ഗസലിന്റെ പ്രവേശം. ഈ ശാഖയ്ക്ക് സംഭാവനകൾ നൽകിയതിൽ പ്രമുഖൻ അമീർ ഖുസ്രു ആണ്. ശോകപ്രണയത്തിനാണ് ഇതിൽ മുൻ‌തൂക്കം. ഭാരതത്തിൽ ഉറുദുവിലും കശ്മീരി ഭാഷയിലും ഗസൽ രചന നടന്നിട്ടുണ്ട്.ഗസൽ കവിതാരൂപത്തിൽ നിന്നും മാറി ഒരു സംഗീതമെന നിലയിൽ വളരുന്നത് 18,19 നൂറ്റാണ്ടുകളിലാണ്. ഈരടികളിൽ പാടുന്നവയാണ് ഗസലുകൾ. ആദ്യത്തെ ഈരടിയ്ക്ക് മത്‌ല എന്ന് പറയുന്നു. അവസാന ഈരടിയ്ക്ക് മഖ്ത എന്നും. ഹിന്ദി ചലച്ചിത്ര ഗാനശാഖ ഗസലിനു ജനങ്ങൾ‌ക്കിടയിൽ പ്രചരിയ്ക്കാനുള്ള അവസരം നൽകി. കെ.എൽ. സൈഗാൾ, മുഹമ്മദ് റഫി ഇവർ പ്രമുഖരാണ്.

തു‌മ്‌രി

കാല്പനികതയ്ക്ക് പ്രാധാന്യം നൽകി ബ്രജ്‌ഭാഷയിൽ എഴുതപ്പെടുന്നവയാണ് തുമ്‌രി ഗാനങ്ങൾ.3തരത്തിൽ ഇത് വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു.പഞ്ചാബി,ലഖ്നൗ,പൂരബ് അംഗ് തുമ്‌രി എന്നിങ്ങനെ.നൃത്തത്തിന്റെ അകമ്പടിയോടേയാണ് ആദ്യകാലങ്ങളിൽ ഇത് അവതരിപ്പിച്ചിരുന്നത്.ശോഭാഗുർ‌തു,ബഡേ ഗുലാം അലി ഖാൻ,ഗിരിജാ ദേവി ഇവർ പ്രശസ്ത തുമ്‌രി ഗായകരാണ്.

അവലംബം

  1. സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 102. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)