"എച്.ടി.എം.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 58: വരി 58:
===എച്.റ്റി.എം.എൽ. ഘടകങ്ങൾ===
===എച്.റ്റി.എം.എൽ. ഘടകങ്ങൾ===
എച്.റ്റി.എം.എൽ ഘടകങ്ങൾ അഥവാ എലമെന്റ്സ് (HTML Elements) ഉപയോഗിച്ചാണ് എച്.റ്റി.എം.എൽ. പ്രമാണങ്ങൾ ഉണ്ടാക്കുന്നത്. എച്.റ്റി.എം.എൽ. ഘടകങ്ങളെ പ്രധാനമായും മൂന്നു ഭാഗങ്ങളായി തരം തിരിക്കാം
എച്.റ്റി.എം.എൽ ഘടകങ്ങൾ അഥവാ എലമെന്റ്സ് (HTML Elements) ഉപയോഗിച്ചാണ് എച്.റ്റി.എം.എൽ. പ്രമാണങ്ങൾ ഉണ്ടാക്കുന്നത്. എച്.റ്റി.എം.എൽ. ഘടകങ്ങളെ പ്രധാനമായും മൂന്നു ഭാഗങ്ങളായി തരം തിരിക്കാം
*ഒരു ജോഡി ടാഗുകൾ, ഒരു സ്റ്റാർട്ട് ടാഗും എൻഡ് ടാഗും
*ഒരു ജോഡി ടാഗുകൾ, ഒരു സ്റ്റാർട്ട് ടാഗും എൻഡ് ടാഗും, ആംഗിൾ ബ്രാക്കറ്റുകൾക്കുള്ളിലാണ് ടാഗുകളുടെ പേര് എഴുതുന്നത്.
*സ്റ്റാർട്ട് റ്റാഗിന്റെ ഉള്ളിൽ എഴുതിക്കൊടുക്കുന്ന ആട്രിബ്യൂട്ട്സ്
*സ്റ്റാർട്ട് റ്റാഗിന്റെ ഉള്ളിൽ എഴുതിക്കൊടുക്കുന്ന ആട്രിബ്യൂട്ട്സ്,
*സ്റ്റാർട്ട് എൻഡ് ടാഗുകൾക്കുള്ളിൽ കിടക്കുന്ന ഉള്ളടക്കങ്ങൾ (എഴുത്ത്, ചിത്രം, വീഡിയോ അങ്ങനെ എന്തും)
*സ്റ്റാർട്ട് എൻഡ് ടാഗുകൾക്കുള്ളിൽ കിടക്കുന്ന ഉള്ളടക്കങ്ങൾ (എഴുത്ത്, ചിത്രം, വീഡിയോ അങ്ങനെ എന്തും)
ഒരു എച്.റ്റി.എം.എൽ എലമെന്റിന്റെ സാമാന്യരൂപം ഇങ്ങനെയാണ് <code><tag attribute1="value1" attribute2="value2">ഉള്ളടക്കം</tag></code>. ഉദാഹരണത്തിന് [[പച്ച|പച്ച നിറത്തിലുള്ള]], [[ഫോണ്ട്]] വലിപ്പം 14 [[പിക്സൽ|പിക്സലുള്ള]] ഒരു പാരഗ്രാഫ് "style" എന്ന ആട്രിബ്യൂട്ട് ഉപയോഗിച്ച് താഴെ എഴുതിയിരിക്കുന്നു
ഒരു എച്.റ്റി.എം.എൽ എലമെന്റിന്റെ സാമാന്യരൂപം ഇങ്ങനെയാണ് <code><tag attribute1="value1" attribute2="value2">ഉള്ളടക്കം</tag></code>. ഉദാഹരണത്തിന് [[പച്ച|പച്ച നിറത്തിലുള്ള]], [[ഫോണ്ട്]] വലിപ്പം 14 [[പിക്സൽ|പിക്സലുള്ള]] ഒരു പാരഗ്രാഫ് "style" എന്ന ആട്രിബ്യൂട്ട് ഉപയോഗിച്ച് താഴെ എഴുതിയിരിക്കുന്നു

15:44, 29 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

You must add a |reason= parameter to this Cleanup template – replace it with {{Cleanup|reason=<Fill reason here>}}, or remove the Cleanup template.

എച്.ടി.എം.എൽ.
(ഹൈപ്പർ ടെക്സ്റ്റ് മാർക്കപ്പ് ലാങ്ഗ്വേജ്)
എക്സ്റ്റൻഷൻ.html, .htm
ഇന്റർനെറ്റ് മീഡിയ തരംtext/html
ടൈപ്പ് കോഡ്TEXT
യൂനിഫോം ടൈപ്പ് ഐഡന്റിഫയർpublic.html
വികസിപ്പിച്ചത്വേൾഡ് വൈഡ് വെബ് കൺസോർഷ്യം & ഡബ്ല്യു.എച്.എ.റ്റി.ഡബ്ല്യു.ജി
ഫോർമാറ്റ് തരംമാർക്കപ്പ് ഭാഷ
പ്രാഗ്‌രൂപംSGML
പരിഷ്കൃതരൂപംഎക്സ്.എച്.റ്റി.എം.എൽ.
മാനദണ്ഡങ്ങൾISO/IEC 15445
W3C HTML 4.01
ഡബ്ല്യു3സി എച്.റ്റി.എം.എൽ5 (പ്രസിദ്ധീകരിക്കപ്പെട്ട കരട് രേഖ)

വെബ് താളുകൾക്ക് നിർമ്മിക്കുവാനുള്ള ഒരു മാർക്കപ്പ് ഭാഷയാണ് എച്.റ്റി.എം.എൽ. ഹൈപ്പർ ടെക്സ്റ്റ് മാർക്കപ്പ് ലാങ്ഗ്വേജ് (hypertext markup language), എന്നാണ് പൂർണ്ണരൂപം. മാസികത്താളുകളോ പത്രത്താളുകളോ പോലെ വെബ്ബിന് അനുയോജ്യമായതും വെബ്ബിലൂടെ വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്നതുമായ പ്രമാണങ്ങളാണ് വെബ് താളുകൾ. ഇവക്ക് പത്ര, മാസികത്താളുകൾ പോലെ ഒരു ഘടനയുണ്ടാവും, വെബ് താളുകളുടെ രൂപവും ഘടനയും സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഒരു ഭാഷയാണ് എച്.റ്റി.എം.എൽ. താളുകളുടെ രൂപത്തിലുപരിയായി മറ്റ് പലകാര്യങ്ങളും എച്.റ്റി.എം.എൽ ഉപയോഗിച്ച് സാധിക്കും. എച്.റ്റി.എം.എൽ ഒരു പ്രോഗ്രാമിങ്ങ് ഭാഷയല്ല ഒരു മാർക്കപ്പ് ഭാഷയാണ്.

എച്.റ്റി.എം.എൽ ഘടകങ്ങൾ ഉപയോഗിച്ചാണ് എച്.റ്റി.എം.എൽ താളുകൾ നിർമ്മിക്കുന്നത്, എച്.റ്റി.എം.എൽ ഘടകങ്ങളെന്നാൽ ടാഗുകളാണ്, ആംഗിൾ ബ്രാക്കറ്റുകൾക്കുള്ളിലാണ് ടാഗുകൾ എഴുതുന്നത് (ഉദാ: <html> ). എച്.റ്റി.എം.എൽ. ടാഗുകൾ സാധാരണ ജോഡിയായാണ് വരുന്നത് ഉദാഹരണത്തിന് <h1> ... <h1> എന്നീ ടാഗ് ജോഡികളിൽ ആദ്യത്തേത് സ്റ്റാർട്ട് റ്റാഗ്, രണ്ടാമത്തേത് എൻഡ് ടാഗ്. പല വ്യത്യസ്തതരം ടാഗുകൾക്കിടയിലായി എഴുത്തുകൾ, ചിത്രങ്ങൾ, റ്റേബിളുകൾ .. ഇങ്ങനെ പലതും ഉൾപ്പെടുത്തുവാൻ സാധിക്കുന്നു

എച്.ടി.എം.എൽ താളുകൾ വ്യാഖ്യാനിച്ച് ദൃശ്യരൂപമാക്കുകയാണ് ഒരു വെബ് ബ്രൌസർ ചെയ്യുന്നത്. എഴുത്ത്, ചിത്രങ്ങൾ, ചലച്ചിത്രം, ശബ്ദം എന്നിങ്ങനെ ഒരു വെബ് താളിൽ വേണ്ട ഓരോ കാര്യങ്ങളും എങ്ങനെ കാണിക്കണം എന്ന് എച്.ടി.എം.എൽ മാർക്കപ്പ് ഭാഷ ഉപയോഗിച്ച് നമുക്ക് നിർദ്ദേശിക്കുവാൻ സാധിക്കും. എച്.ടി.എം.എൽ ഉപയോഗിച്ച് എഴുതിയുണ്ടാക്കുന്ന താളുകൾ ഹൈപ്പർ ലിങ്കുകൾ വഴി പരസ്പരം ബന്ധപ്പെടുത്തുവാൻ സാധിക്കുന്നവയാണ്.

എച്ച്.ടി.എം.എല്ലിന്റെ ചരിത്രം

ടിം ബെർനെഴ്‌സ് ലീ
എച്.റ്റി.എം.എൽ.

1980ൽ ടിം ബെർനെഴ്‌സ് ലീ എന്ന ഭൗതികശാസ്ത്രജ്ഞൻ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് എന്ന സ്ഥാപനത്തിൽ ഒരു സ്വതന്ത്ര കരാറുകാരനായി ജോലി ചെയ്യുന്നതിനിടെ അവിടെയുള്ള ഗവേഷകർക്ക് ഡോക്യുമെന്റുകൾ ഉപയോഗിക്കുന്നതിനും പങ്കുവെക്കുന്നതിനും മറ്റുമായി എൻ‌ക്വയർ (ENQUIRE) എന്ന പേരുള്ള ഒരു സോഫ്റ്റ്‌വെയർ സംവിധാനം നിർമ്മിക്കാനുള്ള നിർദ്ദേശം മുമ്പോട്ട് വച്ചു, അതിന്റെ ആദ്യമാതൃകയും അദ്ദേഹം നിർമ്മിച്ചു. എൻ‌ക്വയറിന്റെ ആശയവും അതിനൊപ്പം തന്നെ ആ സംവിധാനത്തിന്റെ പരിമിതികളുമാണ് വേൾഡ് വൈഡ് വെബ് എന്ന ആശയത്തിലേക്ക് ലീയെ എത്തിച്ചത്.[1]

1989ൽ ബെർനേഴ്‌സ് ലീയും അദ്ദേഹം ജോലിചെയ്യുന്ന സ്ഥാപനത്തിലെ ഡേറ്റ സിസ്റ്റം എഞ്ചിനീയറുമായ റോബർട്ട് കെയ്‌ല്യൂ‌വും ഇന്റർനെറ്റ് ആധാരമാക്കി ഒരു ഹൈപ്പർ ടെക്സ്റ്റ് സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിന് വ്യത്യസ്ത പദ്ധതികൾ സമർപ്പിച്ചു. തൊട്ടടുത്ത കൊല്ലം ഇരുവരും ഒരുമിച്ച് - വേൾഡ് വൈഡ് വെബ്ബ് (W3) പ്രോജക്ട് - എന്ന പദ്ധതി സി.ഇ.ആർ.എന്നിന് സമർപ്പിച്ചു. ഈ പദ്ധതി സി.ഇ.ആർ.എൻ സ്വീകരിച്ചു. 1990 കളിലെ തന്റെ സ്വകാര്യ കുറിപ്പുകളിൽ ലീ ഹൈപ്പർടെക്സ്റ്റ് ഉപയോഗപ്പെടുത്താവുന്ന പല മേഖലകളെപ്പറ്റി ഒരു പട്ടികയുണ്ടാക്കി, പട്ടികയുടെ ആദ്യസ്ഥാനത്ത് സർവ്വവിജ്ഞാനകോശം നിർമ്മിക്കുവാനും മറ്റും എന്നായിരുന്നു[2] .

1991ൽ ബെർണേഴ്‌സ് ലീ എച്ച്.ടി.എം.എൽ ടാഗുകൾ എന്നൊരു ലേഖനം പൊതുജനങ്ങൾക്കായി ഇന്റർനെറ്റിൽ പ്രസിദ്ധീ‍കരിച്ചു. അത് വളരെ ലളിതമായ 22 അടിസ്ഥാന സൂചകങ്ങൾ അടങ്ങിയ ഒരു എച്ച്.ടി.എം.എൽ ഡിസൈൻ ആയിരുന്നു. അതിൽ 13 എണ്ണം ഇന്നത്തെ എച്ച്.ടി.എം.എൽ 4ൽ ഇപ്പോഴും ഉണ്ട്. എച്ച്.ടി.എം.എൽ എന്നത് അക്ഷരങ്ങളേയും ചിത്രങ്ങളേയും വെബ്ബ് പേജുകളിൽ വെബ്ബ് ബ്രൗസറുകൾ വഴി തയ്യാറാക്കുന്ന ഒരു ഭാഷയാണ്. 1960കളിൽ ഉപയോഗിച്ചിരുന്ന ‘റൺ ഓഫ് കമാൻഡ്’ ‘ എന്ന പ്രോഗ്രാമിംഗ് ഭാഷയിൽ ഉപയോഗിച്ചിരുന്ന പലതും എച്ച്.ടി.എം.എൽ ടാ‍ഗുകളിൽ ദൃശ്യമാണ്. അങ്ങനെ 1993 ന്റെ പകുതിയോടെ ഇരുവരും തങ്ങളുടെ പദ്ധതി സമർപ്പിച്ചു

എച്.ടി.എം.എൽ. ഭാഷാവ്യാകരണം

ഒരു പേജിനകത്ത്‌ ഓരോ ഭാഗങ്ങളും പ്രത്യേക തരത്തിലുള്ള ഒരു 'ടാഗ്‌' ഉപയോഗിച്ച്‌ അടയാളപ്പെടുത്തിയാണ്‌ നമ്മൾ ബ്രൌസറിനു മനസ്സിലാവുന്ന ഭാഷയിൽ ആ പേജിനെ രൂപപ്പെടുത്തുന്നത്‌. ഒരു ടാഗ്‌ എന്നാൽ < > ബ്രാക്കറ്റുകൾക്കിടെ നിശ്ചിത വാക്കു ചേർത്തതാണ്‌. ഉദാഹരണത്തിന്‌, നമുക്ക്‌ ആ പേജിന്റെ തലവാചകം (ബ്രൌസറിന്റെ മേലെയുള്ള ടൈറ്റിൽ ബാറിൽ കാണിക്കുന്നത്) <TITLE> എന്ന ടാഗ്‌ ഉപയോഗിച്ച്‌ അടയാളപ്പെടുത്താം. ഈ പറഞ്ഞതിനെ നമ്മൾ ഓപ്പണിങ്ങ്‌ ടാഗ്‌ എന്നു വിളിക്കും. തുറന്നാൽ അടക്കണം എന്ന നിയമം ഇവിടേയും ബാധകമാണ്‌. </TITLE> എന്ന ടാഗ്‌ ഉപയോഗിച്ച്‌ നമ്മൾക്ക്‌ തലവാചകമാക്കേണ്ട വാചകത്തിനെ പൊതിഞ്ഞാൽ, ബ്രൌസറിനു മനസ്സിലാവും, ഇതാണ്‌ നമ്മുടെ തലവാചകമെന്ന്‌. അതായത്‌, നമ്മുടെ പേജിൽ

<TITLE>This is the title for the Browser</TITLE>

എന്നെഴുതിയാൽ, അതു നമ്മുടെ ടൈറ്റിൽ/തലവാചകം ആയി.

ഇങ്ങനെ, ടാഗുകൾ ഉപയോഗിച്ച്‌ വ്യക്തമായി രൂപപ്പെടുത്തിയ പേജുകൾ ആണ്‌ നമ്മൾ കാണുന്ന വെബ്‌ പേജുകൾ എല്ലാം. ഏതൊരു മാധ്യമത്തേയും പോലെ, എച്‌ ടി എം എൽ പേജുകൾ നിർമ്മിക്കുന്നതിനും ഒരു വ്യക്തമായ രൂപരേഖ നിർവചിച്ചിട്ടുണ്ട്‌. കൃത്യമായി തുറന്നടച്ചിട്ടുള്ള ഒരു പറ്റം ടാഗുകളാണ്‌ പേജിനെ രൂപപ്പെടുത്തുന്നത്‌.

മിക്കവാറും ടാഗുകൾക്കും ആട്രിബ്യൂട്ട് എന്ന അംഗങ്ങൾ കാണും. ടാഗിന്റെ സ്വഭാവ വിശേഷങ്ങൾ നിയന്ത്രിയ്ക്കുന്നത് ആട്രിബ്യൂട്ടുകളാണ്. <SPAN ALIGN=“LEFT“ > എന്ന ടാഗിൽ ALIGN എന്നത് SPAN ടാഗിന്റെ ഒരു ആട്രിബ്യൂട്ട് ആണ്. ALIGN എന്ന ആട്രിബ്യൂട്ടിന്റെ വില(വാല്യു) ആണ് LEFT. ഈ ആട്രിബ്യൂട്ടിന്റെ വില അനുസരിച്ച് ടാഗിന്റെ സ്വഭാവം മാറുന്നു.

മിക്കവാറും എച്‌ ടീ എം എൽ പേജുകൾക്കും ഒരു <HEAD> ഭാഗവും, ഒരു <BODY> ഭാഗവും കാണും. പേജ് കാണുമ്പോൾ <BODY> ടാഗിനുള്ളിലുള്ള ഭാഗമാണ് ബ്രൌസറിൽ കാണിക്കുക. സാധാരണ <HEAD> ടാഗിനുള്ളിലുള്ള ഭാഗം പേജിനെ സംബന്ധിയ്ക്കുന്ന പൊതുവായ വിവരങ്ങൾ രേഖപ്പെടുത്തുന്ന സ്ഥലമാണ്.

എച്‌ ടി എം എൽ പേജിന്റെ സാമാന്യ രൂപം കാണാം

<!-- വിവരണം, കുറിപ്പുകൾ തുടങ്ങിയവ ഈ ടാഗിനുള്ളിൽ എഴുതുക -->
<!DOCTYPE html>
<html>
  <head>
    <title>ഈ താളിന്റെ തലവാചകം(title)ഇവിടെ കൊടുക്കുക</title>
  </head>
  <body>
    <p> പാരഗ്രാഫ് ടാഗിനുള്ളിൽ ടെക്സ്റ്റ് എഴുതിയിരിക്കുന്നു. </p>
  </body>
</html>

ഇവിടെ കാണുന്ന പോലെ, എല്ലാ എച്‌ ടി എം എൽ പേജുകളും HTML എന്ന ഒരു ടാഗിനകത്താക്കിയ ഒരു കൂട്ടം ടാഗുകളാൻ നിർവചിക്കപ്പെട്ടിട്ടുള്ള, ഒരു വ്യക്തമായ രൂപരേഖയുള്ള, .htm അല്ലെങ്കിൽ .html എന്ന എക്സ്റ്റൻഷനൊടു കൂടിയ ഒരു ടെക്സ്റ്റ്‌ ഫയലാണ്‌.

എച്.റ്റി.എം.എൽ. ഘടകങ്ങൾ

എച്.റ്റി.എം.എൽ ഘടകങ്ങൾ അഥവാ എലമെന്റ്സ് (HTML Elements) ഉപയോഗിച്ചാണ് എച്.റ്റി.എം.എൽ. പ്രമാണങ്ങൾ ഉണ്ടാക്കുന്നത്. എച്.റ്റി.എം.എൽ. ഘടകങ്ങളെ പ്രധാനമായും മൂന്നു ഭാഗങ്ങളായി തരം തിരിക്കാം

  • ഒരു ജോഡി ടാഗുകൾ, ഒരു സ്റ്റാർട്ട് ടാഗും എൻഡ് ടാഗും, ആംഗിൾ ബ്രാക്കറ്റുകൾക്കുള്ളിലാണ് ടാഗുകളുടെ പേര് എഴുതുന്നത്.
  • സ്റ്റാർട്ട് റ്റാഗിന്റെ ഉള്ളിൽ എഴുതിക്കൊടുക്കുന്ന ആട്രിബ്യൂട്ട്സ്,
  • സ്റ്റാർട്ട് എൻഡ് ടാഗുകൾക്കുള്ളിൽ കിടക്കുന്ന ഉള്ളടക്കങ്ങൾ (എഴുത്ത്, ചിത്രം, വീഡിയോ അങ്ങനെ എന്തും)

ഒരു എച്.റ്റി.എം.എൽ എലമെന്റിന്റെ സാമാന്യരൂപം ഇങ്ങനെയാണ് <tag attribute1="value1" attribute2="value2">ഉള്ളടക്കം</tag>. ഉദാഹരണത്തിന് പച്ച നിറത്തിലുള്ള, ഫോണ്ട് വലിപ്പം 14 പിക്സലുള്ള ഒരു പാരഗ്രാഫ് "style" എന്ന ആട്രിബ്യൂട്ട് ഉപയോഗിച്ച് താഴെ എഴുതിയിരിക്കുന്നു

 
<p style="font-size:14px; color:green;"> 
ഇത് പച്ച നിറത്തിൽ ഫോണ്ട് വലിപ്പം 14 പിക്സൽ ഉള്ള ഒരു പാരഗ്രാഫ് ആണ്, ഇതിനുള്ളിൽ എഴുതുന്ന എല്ലാ അക്ഷരങ്ങൾക്കും ഈ സവിശേഷതകൾ ഉണ്ടായിരിക്കും
</p>

അക്ഷരങ്ങൾ, അക്കങ്ങൾ, എച്.റ്റി.എം.എൽ ഘടകങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന ചിഹ്നങ്ങൾ എന്നിവ എഴുതാൻ

എച്.റ്റി.എം.എൽ 4.0 പതിപ്പ് പ്രകാരം 252 അക്ഷരചിഹ്നങ്ങളും , 1,114,050 സംഖ്യാസംബന്ധമായ ചിഹ്നങ്ങളും, (എച്.റ്റി.എം.എൽ മാർക്കപ്പിനുവേണ്ടി ഉപയോഗിക്കുന്നതും അല്ലാത്തതും പിന്നെ കീബോർഡിൽ ടൈപ്പ് ചെയ്യാൻ സാധിക്കാത്തതുമായ ചിഹ്നങ്ങളും അക്ഷരങ്ങളും) നേരിട്ടല്ലാതെ എച്.റ്റി.എം.എൽ. മാർക്കപ്പ് ഉപയോഗിച്ച് എഴുതാൻ സാധിക്കും. ഉദാഹരണത്തിന് "<" എച്.റ്റി.എം.എൽ ഭാഷാവ്യാകരണത്തിന്റെ ഭാഗമാണ്, വെബ് താളിലെ സാധാരണ ഉള്ളടക്കത്തിന്റെ കൂടെ ഇത് എഴുതാൻ "&lt;" എന്നെഴുതിക്കൊടുത്താൽ മതിയാവും, ഈ രീതിയിൽ എഴുതിക്കൊടുക്കുന്ന അക്ഷരങ്ങളെയും ചിഹ്നങ്ങളെയും മാർക്കപ്പിൽ നിന്നും വ്യത്യസ്തമായി സാധാരണ എഴുത്തായി കണക്കാക്കും.

പുറമെ നിന്നുള്ള കണ്ണികൾ

അവലംബം

  1. "Frequently asked questions by the Press - Tim BL". വേൾഡ് വൈഡ് വെബ് കൺസോർ‌ഷ്യം(W3C). Retrieved 04 ഓഗസ്റ്റ് 2011. {{cite web}}: Check date values in: |accessdate= (help)
  2. ടിം ബെർണേർസ് ലീ, ഡബ്ല്യു3സി ചരിത്രരേഖകൾ. "ഹൈപ്പർടെക്സ്റ്റിന്റെ പ്രയോഗങ്ങൾ". Retrieved 23 ഓഗസ്റ്റ് 2011.{{cite web}}: CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=എച്.ടി.എം.എൽ.&oldid=1043150" എന്ന താളിൽനിന്ന് ശേഖരിച്ചത്