"ആസിഫ് അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 117.201.247.125 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു
No edit summary
വരി 2: വരി 2:
{{Infobox actor
{{Infobox actor
| name = '''ആസിഫ്‌ അലി'''
| name = '''ആസിഫ്‌ അലി'''
| image = <!--Asif Ali.jpg-->
| image = Asif Ali.jpg
| caption = '''ആസിഫ്‌ അലി'''
| caption = '''ആസിഫ്‌ അലി'''
| birthname =
| birthname =

13:29, 29 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ആസിഫ്‌ അലി
പ്രമാണം:Asif Ali.jpg
ആസിഫ്‌ അലി
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവ കാലം2009 - ഇതുവരെ
ഉയരം5'6"
മാതാപിതാക്ക(ൾ)എം.പി.ഷൗക്കത്ത് അലി,
മോളി

ഒരു മലയാള ചലച്ചിത്ര നടനാണ് ആസിഫ് അലി (ജനന നാമം: അസിഫ് അലി. ജനനം - ഫെബ്രുവരി 4 1986) . 2009ൽ ശ്യാമപ്രസാദിന്റെ ഋതു എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം നിരവധി മലയാള സിനിമകളിൽ ആസിഫ് അഭിനയിച്ചു വരുന്നു.

സ്വകാര്യ ജീവിതം

1986 ഫെബ്രുവരി 4ന് എം. പി. ഷൗക്കത്ത് അലിയുടെയും മോളിയുടെയും മകനായി റാന്നിയിൽ ജനിച്ച ആസിഫ് ഇടുക്കി ജില്ലയിലെ തൊടുപുഴക്കു സമീപമുള്ള കാരിക്കോടാണ് വളർന്നത്. ആസിഫിന്റെ അച്ഛൻ എം.പി. ഷൗക്കത്ത് അലി മുൻ തൊടുപുഴ മുൻസിപ്പൽ ചെയർമാനായിരുന്നു. അസ്കർ അലി ഇളയ സഹോദരൻ. തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂളിൽ നിന്നും തൃപ്പൂണിത്തുറ പുത്തൻകുരിശു രാജേർഷി മെമ്മോറിയൽ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കുട്ടിക്കാനം മരിയൻ കോളേജിൽനിന്ന് ബിസിനെസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടി. ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ആസിഫ് അലി ജോലി ചെയ്തു. ഇതിനിടയിൽ ആസിഫ് "ഹിമമഴയിൽ" എന്നൊരു ആൽബം ചെയ്തു. ഇതിലെ "ആദ്യമായി.." എന്ന ഗാനം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.[1] ഈ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ശ്യാമ പ്രസാദ്‌ തന്റെ പുതുമുഖ ചിത്രമായ ഋതുവിലെ സണ്ണി ഇമട്ടി എന്ന കഥാപാത്രത്തിനു വേണ്ടി ആസിഫ്‌ അലിയെ തിരഞ്ഞെടുത്തത്.[2] ഋതു എന്ന സിനിമ റിലീസ് ചെയ്തിട്ടാണ് ആസിഫിന്റെ വീട്ടുകാർ മകൻ ഒരു സിനിമയിൽ അഭിനയിച്ച വിവരം അറിഞ്ഞത്.

അഭിനയ ജീവിതം

ആസിഫ്‌ അലി സിനിമയിൽ തുടക്കം കുറിച്ചത് ശ്യാമപ്രസാദിന്റെ പുതുമുഖ ചലച്ചിത്രമായ ഋതുവിലുടെയാണ്.[3]. നിഷാൻ, റിമ കല്ലിങ്കൽ എന്നിവരാണ് ഇദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചത്. രണ്ടാമത്തെ ചിത്രം പ്രമുഖ സംവിധായകനായ സത്യൻ അന്തിക്കാടിന്റെ അൻപതാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയായിരുന്നു. ജയറാം, മംത മോഹൻ‌ദാസ് എന്നീ പ്രമുഖ താരങ്ങളുടെ കൂടെ ഒരു പ്രധാന കഥാപാത്രം ചെയ്യുവാൻ ഇദ്ദേഹത്തിനു സാധിച്ചു. ഈ സിനിമ ഒരു വലിയ വിജയമായിരുന്നു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം സിബി മലയിൽ സംവിധാനം ചെയ്ത അപൂർവരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്. പിന്നീട് ആസിഫ് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിൻ എന്ന സിനിമകളിലും നായകനായെത്തി. ട്രാഫിക്, സോൾട്ട് ആന്റ് പെപ്പർ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഈ സിനിമകൾ വൻ വിജയമായിരുന്നു. പിന്നീട് ആസിഫ് നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു വരുന്നു.

പുരസ്കാരങ്ങൾ

ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌

വനിത ഫിലിം അവാർഡ്‌

കൈരളി ഫിലിം അവാർഡ്‌

അഭിനയിച്ച ചിത്രങ്ങൾ

ക്രമ.നമ്പർ ചിത്രം വർഷം സംവിധാനം മറ്റു അഭിനേതാക്കൾ കഥാപാത്രം കുറിപ്പുകൾ
1 ഋതു 2009 ശ്യാമപ്രസാദ് നിഷാൻ,റിമ കല്ലിങ്കൽ സണ്ണി ഇമ്മട്ടി ആദ്യ ചിത്രം
തെലുങ്ക് പതിപ്പ് : ന്യൂ
2 കഥ തുടരുന്നു 2010 സത്യൻ അന്തിക്കാട് ജയറാം, മംത മോഹൻ‌ദാസ് ഷാനവാസ്‌
3 അപൂർവരാഗം 2010 സിബി മലയിൽ നിഷാൻ, നിത്യ മേനോൻ, അഭിഷേക് ടോമി
4 ബെസ്റ്റ് ഓഫ് ലക്ക് 2010 എം.എ. നിഷാദ് മമ്മൂട്ടി,പ്രഭു,കൈലാഷ്, അർച്ചന കവി,റിമ കല്ലിങ്കൽ മനു
5 ട്രാഫിക് 2011 രാജേഷ് പിള്ള ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, റോമ രാജീവ്
6 ഇതു നമ്മുടെ കഥ 2011 രാജേഷ് കണ്ണംകര നിഷാൻ,അഭിഷേക്, അനന്യ വിനോദ്
7 വയലിൻ 2011 സിബി മലയിൽ നിത്യ മേനോൻ,വിജയരാഘവൻ എബി
8 സോൾട്ട് ആന്റ് പെപ്പർ 2011 ആഷിക് അബു ലാൽ,ശ്വേത മേനോൻ,മൈതിലി മനു

നിർമ്മാണത്തിലിരിക്കുന്ന ചിത്രങ്ങൾ

ക്രമ.നമ്പർ ചിത്രം വർഷം സംവിധാനം മറ്റു അഭിനേതാക്കൾ കഥാപാത്രം കുറിപ്പുകൾ
1 സെവൻസ് 2011 ജോഷി കുഞ്ചാക്കോ ബോബൻ, നദിയ മൊയ്തു, ഭാമ. റിമ സൂരജ്‌ അഭിനയിക്കുന്നു
2 അസുരവിത്ത്‌ 2011 എ.കെ. സാജൻ സംവൃത സുനിൽ, കലാഭവൻ മണി ഡോൺ ബോസ്‌കോ അഭിനയിക്കുന്നു
3 മിത്രം/നക്ഷത്രം 2011 സിദ്ധാർഥ് ഭരതൻ കലാഭവൻ മണി, ശ്രുതി മേനോൻ, കെ.പി.എ.സി. ലളിത അഭിനയിക്കുന്നു

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

Persondata
NAME Asif Ali
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 4 February 1986
PLACE OF BIRTH Thodupuzha, Kerala, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ആസിഫ്_അലി&oldid=1042988" എന്ന താളിൽനിന്ന് ശേഖരിച്ചത്