"ക്രിസ്തുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →സഭകളും അംഗങ്ങളും |
|||
വരി 28: | വരി 28: | ||
കേരളത്തിലെ നവീകരണ വിഭാഗമായ മാർത്തോമാ സുറിയാനി സഭയുടെ ആരാധനാക്രമ പശ്ചാത്തലം പൗരസ്ത്യമാണെങ്കിലും പാശ്ചാത്യ ദൈവ ശാസ്ത്രമാണത് പിന്തുടരുന്നത്. |
കേരളത്തിലെ നവീകരണ വിഭാഗമായ മാർത്തോമാ സുറിയാനി സഭയുടെ ആരാധനാക്രമ പശ്ചാത്തലം പൗരസ്ത്യമാണെങ്കിലും പാശ്ചാത്യ ദൈവ ശാസ്ത്രമാണത് പിന്തുടരുന്നത്. |
||
=== പൗരസ്ത്യ സഭകൾ === |
=== പൗരസ്ത്യ സഭകൾ === |
||
പൗരസ്ത്യ സഭകൾ എന്ന് പറയുമ്പോൾ താഴെപ്പറയുന്ന സഭാകുടുംബങ്ങളിലെ സഭകളെയെല്ലാം ഉൾപ്പെടുത്തുന്നുവെങ്കിലും അവ തമ്മിൽ പരസ്പരം കൂട്ടായ്മയില്ലെന്നും ഓർക്കണം. |
|||
⚫ | |||
# [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ]] |
# [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ]] |
||
⚫ | |||
# [[നെസ്തോറിയൻ സഭ]] |
# [[നെസ്തോറിയൻ സഭ]] |
||
മേല്പറഞ്ഞ പൗരസ്ത്യ സഭകളിൽനിന്നു് പലപ്പോഴായി പിരിഞ്ഞ് [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയുടെ]] ഭാഗമായി [[റോമാ മാർപാപ്പ|റോമാ മാർപാപ്പയുടെ]] കീഴിൽ നില്ക്കുന്ന വിഭാഗങ്ങളും പൗരസ്ത്യ സഭകളുടെ ഭാഗമാണെന്നു് അവകാശപ്പെടുന്നു. കുറച്ചുമാത്രം ഭേദഗതിവരുത്തിയ പൗരസ്ത്യ ആരാധനാക്രമങ്ങളാണവർ പിന്തുടരുന്നതെങ്കിലും അവ സ്വതന്ത്ര പൗരസ്ത്യ വിഭാഗങ്ങളല്ലെന്നും പാശ്ചാത്യ സഭയുടെ കീഴിലുള്ളഘടകങ്ങളാണെന്നും പാശ്ചാത്യ ദൈവ ശാസ്ത്രത്തിന്റെയും പാശ്ചാത്യ സഭാ ശാസ്ത്രത്തിന്റെയും കീഴിലാണവയെന്നും എന്നതിനാൽ റോമൻ കത്തോലിക്കാ സഭയിലെ പൗരസ്ത്യ റീത്ത് സ്വയം ഭരണ സഭകളെ പൗരസ്ത്യ സഭകളെന്നു പരിഗണിയ്ക്കാൻ പൗരസ്ത്യ സഭകൾ പൊതുവെ തയ്യാറാകുന്നില്ല. |
|||
== ചരിത്രം == |
== ചരിത്രം == |
00:25, 29 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ക്രിസ്തുമതം അഥവാ ക്രിസ്തുസഭ ഏകദൈവ വിശ്വാസം അടിസ്ഥാനമാക്കിയ മതമാണ്. യേശു ക്രിസ്തുവിന്റെ പ്രബോധനങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ മതം നിലവിൽ വന്നത്. ക്രിസ്തീയ മതവിശ്വാസികൾ യേശുവിനെ ദൈവപുത്രനായും പഴയ നിയമത്തിൽ പ്രവചിച്ചിരുന്ന മിശിഹാ ആയും കരുതുന്നു. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തിൽ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്. ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു. ബൈബിളാണ് ക്രിസ്ത്യാനികളുടെ പ്രാമാണികവും വിശുദ്ധവുമായ ഗ്രന്ഥം.
ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ക്രിസ്തുമതം.[1] യൂറോപ്പിലേയും അമേരിക്കയിലേയും ഉപസഹാറൻ ആഫ്രിക്കയിലേയും ഓസ്ട്രേലിയയിലേയും ന്യൂസിലണ്ടിലേയും ഏറ്റവും വലിയ മതമാണ്.
സഭകളും അംഗങ്ങളും
210 കോടിയോളം അനുയായികളുണ്ട് ക്രിസ്തുമതത്തിൽ. 110 കോടി വിശ്വാസികളുള്ള റോമൻ കത്തോലിക്കാ സഭ, 51 കോടിയിലേറെ വരുന്ന പ്രൊട്ടസ്റ്റന്റ് സഭകൾ (നവീകരണ സഭകൾ), 21.6 കോടിയോളം വരുന്ന ബൈസാന്ത്യ ഓർത്തഡോക്സ് സഭകൾ, ഏഴരക്കോടി വരുന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭ, 15.8 കോടിയിലേറെ വരുന്ന സ്വതന്ത്ര ക്രൈസ്തവ സഭകൾ തുടങ്ങിയവയെല്ലാം ഒരുമിച്ചു് ക്രിസ്തുമതമായികണക്കാക്കുന്നു .
വിശ്വാസം, പ്രദേശം, സംസ്കാരം എന്നിവയിലെ വ്യത്യാസം അടിസ്ഥാനമാക്കി പലകാലങ്ങളിലായി പിരിഞ്ഞ് അനേകവിഭാഗങ്ങളായി കഴിയുന്നുവെങ്കിലും തിരുസഭ (അതായത് ക്രിസ്തു സഭ) പലതല്ലെന്നും ഒന്നേയുള്ളൂവെന്നും ശ്ലൈഹികമാണെന്നും വിശുദ്ധമാണെന്നും മുഖ്യധാര സഭകൾ വിശ്വസിയ്ക്കുന്നു. പൊതുവെ കത്തോലിക്കരെയും, പ്രൊട്ടസ്റ്റന്റുകാരെയും പാശ്ചാത്യസഭകൾ എന്നും, ഒർത്തടോക്സ് പോലെയുള്ള ഇതര സഭകളെ പൗരസ്ത്യസഭകൾ എന്നും വിഭജിച്ചിരിക്കുന്നു. എണ്ണം അനേകമുണ്ടെങ്കിലും ഈ മുഖ്യധാരാവിഭാഗങ്ങളെല്ലാം താഴെപ്പറയുന്ന ആറ് സഭാകുടുംബങ്ങളായി തരംതിരിക്കാം.
- ഓറിയന്റൽ ഓർത്തഡോക്സ് സഭ.
- റോമൻ കത്തോലിക്കാ സഭ.
- ബൈസാന്ത്യ ഓർത്തഡോക്സ് സഭ.
- നെസ്തോറിയൻ സഭ.
- ആഗ്ലിക്കൻ, ലൂഥറൻ, മെതഡിസ്റ്റ്, സി എസ് ഐ, സി എൻ ഐ, നവീകരണ വിഭാഗമായ മാർത്തോമാ സുറിയാനി സഭ എന്നീ സഭാസമൂഹങ്ങൾ ഉൾപ്പെടുന്ന നവീകരണ സഭകൾ.
- അൾട്രാ പ്രൊട്ടസ്റ്റന്റ്-മൗലികവാദി-സ്വതന്ത്ര ക്രൈസ്തവ സഭാസമൂഹങ്ങൾ, പെന്തക്കോസ്ത് സഭകൾ.
ഈ മുഖ്യധാരാക്രൈസ്തവരിൽ പെടാത്ത യഹോവയുടെ സാക്ഷികൾ പോലെയുള്ള സ്വതന്ത്രവിഭാഗങ്ങൾ അത്രിത്വവിശ്വാസങ്ങൾ വെച്ചുപുലർത്തുന്നു. എന്നിരുന്നാലും ക്രിസ്തീയരുടെ മൊത്തം എണ്ണം നിർണ്ണയിക്കുന്നതിൽ ഇക്കൂട്ടരേയും ഉൾപെടുത്തിയിരിക്കുന്നു.
പാശ്ചാത്യ-പൗരസ്ത്യ സഭകൾ
ക്രിസ്ത്യാനികളെ പൊതുവെ പാശ്ചാത്യ സഭകളെന്നും പൗരസ്ത്യ സഭകളെന്നും കാണുന്ന പതിവു് റോമാ സാമ്രാജ്യപശ്ചാത്തലത്തിൽ ആരംഭിച്ചതാണു്. പാശ്ചാത്യ സഭകൾ എന്നു് വിവക്ഷിയ്ക്കുന്നത് പാശ്ചാത്യ റോമാ സാമ്രാജ്യത്തിൽ വളർന്ന സഭകളെയും അവയിൽ നിന്നു് പിരിഞ്ഞുണ്ടായതുമായ സഭകളെയും അവയുടെ ദൈവ ശാസ്ത്രവും പൈതൃകവും സ്വീകരിയ്ക്കുന്ന പുത്രീസഭകളെയുമാണു്. പാശ്ചാത്യ സഭ എന്ന പരാമർശംകൊണ്ട് പലപ്പോഴും റോമാ സഭ എന്നു മാത്രമേ അർത്ഥമാക്കാറുള്ളൂ.
പാശ്ചാത്യ സഭകൾ
പാശ്ചാത്യ സഭകൾ എന്നു് പറയുമ്പോൾ താഴെപ്പറയുന്ന മുന്നു് സഭാകുടുംബങ്ങളിലെ സഭകളെയെല്ലാം ഉൾപ്പെടുത്തുന്നു.
- റോമൻ കത്തോലിക്കാ സഭ.
- പ്രൊട്ടസ്റ്റന്റ് വിഭാഗം
- അൾട്രാ പ്രൊട്ടസ്റ്റന്റ്-മൗലികവാദി സ്വതന്ത്ര ക്രൈസ്തവ സഭാസമൂഹങ്ങൾ അഥവാ പെന്തക്കോസ്ത് സഭകൾ
കേരളത്തിലെ നവീകരണ വിഭാഗമായ മാർത്തോമാ സുറിയാനി സഭയുടെ ആരാധനാക്രമ പശ്ചാത്തലം പൗരസ്ത്യമാണെങ്കിലും പാശ്ചാത്യ ദൈവ ശാസ്ത്രമാണത് പിന്തുടരുന്നത്.
പൗരസ്ത്യ സഭകൾ
പൗരസ്ത്യ സഭകൾ എന്ന് പറയുമ്പോൾ താഴെപ്പറയുന്ന സഭാകുടുംബങ്ങളിലെ സഭകളെയെല്ലാം ഉൾപ്പെടുത്തുന്നുവെങ്കിലും അവ തമ്മിൽ പരസ്പരം കൂട്ടായ്മയില്ലെന്നും ഓർക്കണം.
ചരിത്രം
ക്രിസ്തുവിനു ശേഷം ഒന്നാം നുറ്റാണ്ടിലാണ് ക്രിസ്തുമതം ഉദയം കൊള്ളുന്നത്. തുടക്കത്തിൽ യഹൂദന്മാരുടെ ഒരു പ്രത്യേക വിഭാഗമായാണിത് രൂപപ്പെട്ടത്. [2] അന്ന് യഹൂദരുടെ മതഗ്രന്ഥങ്ങൾ, പ്രത്യേകിച്ച് ഹീബ്രൂ ബൈബിൾ (പഴയ നിയമം) ആണ് അവർ ആശ്രയിച്ചിരിന്നത്. യഹൂദമതവും ഇസ്ലാം മതവും പോലെ ക്രിസ്തു മതവും അബ്രഹാമിക മതമായാണ് തരം തിരിച്ചിരിക്കുന്നത്. ക്രിസ്ത്യാനികൾ എന്ന പദം ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയത് അന്ത്യോക്യായിൽ വച്ചാണ് (പ്രവർത്തികൾ 11:26).[3] ക്രിസ്തുമതം ഗ്രിക്ക്-ജർമൻ നാടുകളിലൂടെ വളരെ പെട്ടെന്ന് പ്രചാരം നേടി.
ക്രിസ്തുമതം കേരളത്തിൽ
ക്രിസ്തുമതം കേരളത്തിൽ പ്രചരിപ്പിച്ചത് ക്രി.വ. 52-ൽ കേരളത്തിൽ എത്തിയ തോമാശ്ലീഹയാണ് എന്നാണ് വിശ്വസിക്കുന്നത്. മൈലാപ്പൂരിലണ് അദ്ദേഹം മരണമടഞ്ഞതെന്നും കരുതുന്നു. അവിടെ തോമാസ്ലീഹയുടെ എന്ന പേരിൽ ഒരു ശവകുടീരവുമുണ്ട്. ഏഴു പള്ളികൾ തോമാസ്ലീഹ പണിഞ്ഞു എന്നും കരുതപ്പെടുന്നു[4]. അദ്ദേഹത്തിനു ശേഷം നിരവധി ക്രിസ്തീയ സന്യാസിമാർ ഇവിടെയെത്തി മതപ്രചരണം നടത്തുകയും അനേകർ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. വിദേശീയരായ പല ക്രിസ്ത്യാനികളും ഇവിടേയ്ക്ക് കുടിയേറിയതായും ചരിത്രരേഖകൾ ഉണ്ട്. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളായ ഇവരെ നസ്രാണികൾ അഥവാ മാർത്തോമാ ക്രിസ്ത്യാനികൾ എന്ന് പൊതുവെ വിളിച്ചിരുന്നു. കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം പൗരസ്ത്യ(കൽദായ)സുറിയാനിഭാഷ്ഹയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു. വാസ്കോ ഡ ഗാമ കേരളത്തിൽ കാലുകുത്തുന്നതു വരെ (1498) ഇവർ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു. പോർട്ടുഗീസുകാർ ലത്തീൻ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ ഒരു കൂട്ടർ എതിർക്കുകയും മറ്റൊരു കൂട്ടം അംഗീകരിക്കുകയും ചെയ്തു. എതിർത്ത സുറിയാനി ക്രിസ്ത്യാനികൾ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു.
1503-ലാണ് ഇന്ത്യയിലെ ആദ്യത്തെ റോമൻ കത്തോലിക്ക പള്ളി പണിഞ്ഞത്[4].
നവീകരണത്തെ തുടർന്ന് കത്തോലിക്കാ സഭയിൽ നിന്ന് വേർപെട്ട് യൂറോപ്പിൽ രൂപം കൊണ്ട പ്രൊട്ടസ്റ്റൻറ് പ്രസ്ഥാനങ്ങളിലെ മിഷണറിമാർ ക്രമേണ കേരളത്തിലുമെത്തി പ്രൊട്ടസ്റ്റൻറ് വിശ്വാസം പ്രചരിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് മിഷണറിമാർ നൽകിയ സംഭാവനകൾ നിരവധിയാണ്. അവർ സ്ഥാപിച്ച അനേക വിദ്യാലയങ്ങളും ആതുരാലയങ്ങളും ഇന്നും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അന്ന് നില നിന്നിരുന്ന ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും ദുരിതം അനുഭവിച്ചിരുന്ന അനേകർ ക്രിസ്തുമതം സ്വീകരിച്ചു. അവർണ്ണ സമുദായങ്ങളിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ചവർ പരിവർത്തിത ക്രൈസ്തവർ എന്ന് അറിയപ്പെടുന്നു.
അവലംബം
- ↑ അഡ്ഹിയറന്റ്സ് ഡോട്ട്കോം
- ↑ ബൈബിൾഗേറ്റ് വേ.കോം
- ↑ നടപടി 11:26 http://www.earlychristianwritings.com/text/acts-kjv.html
- ↑ 4.0 4.1 HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 28.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)