"ട്രലീസിലെ അന്തിമിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: zh:特拉勒斯的安提莫斯
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: uk:Анфемій Траллський
വരി 34: വരി 34:
[[sk:Anthemios z Trallu]]
[[sk:Anthemios z Trallu]]
[[tr:Trallesli Anthemius]]
[[tr:Trallesli Anthemius]]
[[uk:Анфемій Траллський]]
[[zh:特拉勒斯的安提莫斯]]
[[zh:特拉勒斯的安提莫斯]]

10:14, 26 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

6-ആം ശതകത്തിൽ ജീവിച്ചിരുന്ന പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനും ശില്പിയുമായിരുന്നു ട്രലീസിലെ അന്തിമിയസ് (474558-ന് മുമ്പ്).

ഭിഷഗ്വരനായ സ്റ്റീഫാനസ്സിന്റെ പുത്രനായി ഒരു അഭിജാത കുടുംബത്തിൽ ജനിച്ചു. സഹോദരനായ അലക്സാണ്ടർ ഒരു വൈദ്യശാസ്ത്ര ലേഖകനായിരുന്നു. ഇസ്താംബൂളിലെ ഹേജിയ സോഫിയ പള്ളി സംവിധാനം ചെയ്തത് അന്തിമിയസും മൈലിറ്റസിലെ ഇസിദോറും ചേർന്നാണ്. 532-ൽ പണി ആരംഭിച്ച ഈ പള്ളി 537-ലാണ് പൂർത്തിയായത്. അന്തിമിയസ്സിന്റെ കാലശേഷം 558-ൽ കുംഭകത്തിന്റെ തകരാറു മൂലം ഇതു പുതുക്കുകയുണ്ടായി.

ജ്യാമിതിയിലെ കോണികങ്ങളെ നിർവചിക്കുന്നതിന് നിയന്ത്രണരേഖ അഥവാ ഡയറക്ട്രിക്സ് (directrix) ഉപയോഗിക്കാം എന്ന ഗണിതതത്ത്വം ആദ്യമായി പ്രയോജനപ്പെടുത്തിയത് അന്തിമിയസ് ആണ്. ഒരേ രേഖയിലൂടെ കടന്നുപോകുന്ന രശ്മികളെയും സമാന്തര രശ്മികളെയും മറ്റൊരു ബിന്ദുവിലേക്കു പ്രതിഫലിപ്പിക്കുവാൻ ഉതകുന്ന പ്രതലം ഇദ്ദേഹം കണ്ടെത്തി; അതാണ് ദീർഘവൃത്തം.

"https://ml.wikipedia.org/w/index.php?title=ട്രലീസിലെ_അന്തിമിയസ്&oldid=1039525" എന്ന താളിൽനിന്ന് ശേഖരിച്ചത്