"ഗ്രിഗോറി റാസ്പ്യൂട്ടിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 15: വരി 15:


==വിലയിരുത്തൽ==
==വിലയിരുത്തൽ==
[[ചിത്രം:Григорий Распутин (1914-1916)b.jpg|thumb|125px|left|മറ്റൊരു ചിത്രം]]
റാസ്പ്യൂട്ടിന്റെ അവിഹിതസ്വാധീനം റൊമാനോവ് രാജവംശത്തിനു ദുഷ്കീർത്തിയുണ്ടാക്കി 1917-ലെ [[റഷ്യൻ വിപ്ലവം|ബോൾഷെവിക് വിപ്ലവത്തിലൂടെയുള്ള]] അതിന്റെ പതനത്തെ സഹായിച്ചു എന്നു ചിലർ കരുതുന്നു. <ref>C. L. Sulzberger, ''The Fall of Eagles'', pp.263-278, Crown Publishers, New York, 1977</ref> റാസ്പ്യൂട്ടിനെക്കുറിച്ചുള്ള സമകാലീനരുടെ അഭിപ്രായങ്ങൾ വൈവിദ്ധ്യം നിറഞ്ഞതാണ്: ചിലർ അദ്ദേഹത്തെ ഒരു യോഗിയും, ദർശകനും, രോഗശാന്തിവരമുള്ളവനും [[പ്രവാചകൻ|പ്രവചാകനുമായി]] കണ്ടപ്പോൾ മറ്റൊരു പക്ഷം ദുർവൃത്തനായൊരു കപടധാർമ്മികനായി അദ്ദേഹത്തെ ചിത്രീകരിച്ചു. റാസ്പ്യൂട്ടിനെക്കുറിച്ചു ലഭ്യമായ വിവരണങ്ങൾ വിശ്വസനീയത കുറഞ്ഞ സ്മരണകളേയും കേട്ടുകേൾവികളേയും കെട്ടുകഥകളേയും ആശ്രയിച്ചുള്ളവയായതിനാൽ, അദ്ദേഹത്തിന്റെ ജീവിതത്തിന്റേയും സ്വാധീനത്തിന്റേയും യഥാർത്ഥചിത്രം കണ്ടെത്തുക ബുദ്ധിമുട്ടാണ്.<ref name="Mad Monk"/>
റാസ്പ്യൂട്ടിന്റെ അവിഹിതസ്വാധീനം റൊമാനോവ് രാജവംശത്തിനു ദുഷ്കീർത്തിയുണ്ടാക്കി 1917-ലെ [[റഷ്യൻ വിപ്ലവം|ബോൾഷെവിക് വിപ്ലവത്തിലൂടെയുള്ള]] അതിന്റെ പതനത്തെ സഹായിച്ചു എന്നു ചിലർ കരുതുന്നു. <ref>C. L. Sulzberger, ''The Fall of Eagles'', pp.263-278, Crown Publishers, New York, 1977</ref> റാസ്പ്യൂട്ടിനെക്കുറിച്ചുള്ള സമകാലീനരുടെ അഭിപ്രായങ്ങൾ വൈവിദ്ധ്യം നിറഞ്ഞതാണ്: ചിലർ അദ്ദേഹത്തെ ഒരു യോഗിയും, ദർശകനും, രോഗശാന്തിവരമുള്ളവനും [[പ്രവാചകൻ|പ്രവചാകനുമായി]] കണ്ടപ്പോൾ മറ്റൊരു പക്ഷം ദുർവൃത്തനായൊരു കപടധാർമ്മികനായി അദ്ദേഹത്തെ ചിത്രീകരിച്ചു. റാസ്പ്യൂട്ടിനെക്കുറിച്ചു ലഭ്യമായ വിവരണങ്ങൾ വിശ്വസനീയത കുറഞ്ഞ സ്മരണകളേയും കേട്ടുകേൾവികളേയും കെട്ടുകഥകളേയും ആശ്രയിച്ചുള്ളവയായതിനാൽ, അദ്ദേഹത്തിന്റെ ജീവിതത്തിന്റേയും സ്വാധീനത്തിന്റേയും യഥാർത്ഥചിത്രം കണ്ടെത്തുക ബുദ്ധിമുട്ടാണ്.<ref name="Mad Monk"/>


==അവലംബം==
==അവലംബം==

06:51, 21 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറി റാസ്പ്യൂട്ടിൻ

റഷ്യയിലെ റൊമാനോവ് രാജവംശത്തിന്റെ അന്തിമവർഷങ്ങളിൽ ജീവിച്ചിരുന്ന (ജനനം 22 ജനുവരി 1869; മരണം: 29 ഡിസംബർ, 1916) ഒരു സന്യാസിയായിരുന്നു ഗ്രിഗോറി യെഫിമോവിച്ച് റാസ്പ്യൂട്ടിൻ. ഒടുവിലത്തെ റഷ്യൻ ചക്രവർത്തി നിക്കോളസ് രണ്ടാമന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ രാജാവിനേയും രാജകുടുംബാംഗങ്ങളേയും ഏറെ സ്വാധീനിച്ചതായി വിശ്വസിക്കപ്പെടുന്ന റാസ്പ്യൂട്ടിൻ, ഭ്രാന്തൻ സന്യാസി എന്നും അറിയപ്പെട്ടിരുന്നു.[1] എങ്കിലും മാനസികസിദ്ധികളാലും രോഗശാന്തി നൽകാനുള്ള കഴിവ് ഉൾപ്പെടെയുള്ള ആത്മീയവരങ്ങളാലും അനുഗ്രഹീതനായ ഒരു ധാർമ്മിക പരിവ്രാജകനും മതശ്രേഷ്ഠനുമെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1]

തുടക്കം

സൈബീരിയയിലെ പോക്രോവ്സ്കോയെ ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിൽ ജനിച്ച റാസ്പ്യൂട്ടിൻ സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയെങ്കിലും എഴുത്തും വായനയും പഠിക്കുന്നതിൽ പരാജയപ്പെട്ടു. പിന്നീട് റഷ്യൻ ഓർത്തഡോക്സ് സഭയിൽ സന്യാസിയാകാൻ ശ്രമിച്ചെങ്കിലും 19-ആം വയസ്സിൽ സന്യാസഭവനം ഉപേക്ഷിച്ച് വീട്ടിലെത്തി വിവാഹിതനായി. തുടർന്ന് വിവാഹത്തിൽ മൂന്നു മക്കളും വിവാഹേതരമായി ഒരു കുട്ടിയും അയാൾക്കു ജനിച്ചു. കുറേക്കാലം കഴിഞ്ഞ് വീടു വിട്ടുപോയ റാസ്പ്യൂട്ടിൻ ഗ്രീസിലും മദ്ധ്യപൂർവദേശത്തും ചുറ്റിക്കറങ്ങി. വിവിധതരം ആത്മീയവരങ്ങൾ അവകാശപ്പെട്ട അയാൾ അവയുടെ പ്രയോഗത്തിലൂടെ ലഭിച്ച സംഭാവനകൾ കൊണ്ട് ജീവിച്ചു. ഒരു ഭവിഷ്യവാണിക്കാരനായും റാസ്പ്യൂട്ടിൻ വേഷം കെട്ടി.[2]

പീറ്റേഴ്സ്ബർഗ്

റാസ്പുട്ടിൻ 1914-ൽ ആരാധകർക്കൊപ്പം

1903-ൽ സെയിന്റ് പീറ്റേഴ്സ്ബർഗ്ഗിൽ എത്തിയ അയാൾ നിക്കോളാസ് രണ്ടാമൻ രാജാവിന്റെ പത്നി അലക്സാന്ദ്ര ഫെദോറോവ്നയെ പരിചയപ്പെട്ടു. ഹീമോഫീലിയ രോഗിയായിരുന്ന കിരീടാവകാശി അലക്സിസ് രാജകുമാരൻ 1908-ൽ ഗുരുതരാവസ്ഥയിൽ എത്തിയപ്പോൾ രക്തശ്രാവം നിർത്തുന്നതിൽ റാസ്പ്യൂട്ടിൻ വിജയിച്ചുവെന്നു വിശ്വസിക്കപ്പെട്ടതോടെ അയാൾ രാജപരിവാരത്തിലെ അംഗമായി മാറി. ഒന്നാം ലോകമഹായുദ്ധത്തിന്റെ നടുവിൽ ചക്രവർത്തി സൈനികകാര്യങ്ങളിൽ മുഴുകിയിരിക്കെ, രാജ്ഞി വഴി റാസ്പ്യൂട്ടിൻ ഭരണത്തെ ഗണ്യമായി സ്വാധീനിക്കുകയും അങ്ങനെ ഒട്ടേറെ ഉന്നതന്മാരുടെ വിരോധം സമ്പാദിക്കുകയും ചെയ്തു.[2]

വധം

പോസ്റ്റ്മോർട്ടം ചിത്രം

റാസ്പ്യൂട്ടിന്റെ ജീവിതകഥയും മരണത്തിന്റെ പശ്ചാത്തലവും ദുരൂഹതകൾ നിറഞ്ഞതാണ്. അയാൾ കൊലചെയ്യപ്പെടുകയായിരുന്നു. രാജ്ഞി അലക്സാന്ദ്രയുടെ മേലുള്ള സന്യാസിയുടെ സ്വാധീനം രാഷ്ട്രത്തിന് അപകടകരമാകും വിധം വളർന്നുവെന്നു കരുതിയ റഷ്യൻ സമൂഹത്തിലെ ഒരു പറ്റം ഉന്നതന്മാർ, ഫെലിക്സ് യൂസാപ്പോവ് എന്നയാളുടെ നേതൃത്വത്തിൽ പീറ്റേഴ്സ്ബർഗ്ഗിലെ യൂസാപ്പോവിന്റെ മോയിക്കാ മാളികയിൽ കൊല നടത്തിയെന്നാണു കരുതപ്പെടുന്നത്. റാസ്പ്യൂട്ടിനെ തന്ത്രത്തിൽ വീട്ടിൽ വിരുന്നിനു വിളിച്ചു വരുത്തി വിഷം കലർത്തിയ കേക്കും മദ്യവും കൊടുത്തെങ്കിലും അവ ഫലം ചെയ്യാൻ വൈകിയപ്പോൾ വെടിവച്ചു കൊല്ലുകയും, മൃതദേഹം നേവാ നദിയിൽ എറിയുകയുമാണു ചെയ്തത്.[2]

വിലയിരുത്തൽ

പ്രമാണം:Григорий Распутин (1914-1916)b.jpg
മറ്റൊരു ചിത്രം

റാസ്പ്യൂട്ടിന്റെ അവിഹിതസ്വാധീനം റൊമാനോവ് രാജവംശത്തിനു ദുഷ്കീർത്തിയുണ്ടാക്കി 1917-ലെ ബോൾഷെവിക് വിപ്ലവത്തിലൂടെയുള്ള അതിന്റെ പതനത്തെ സഹായിച്ചു എന്നു ചിലർ കരുതുന്നു. [3] റാസ്പ്യൂട്ടിനെക്കുറിച്ചുള്ള സമകാലീനരുടെ അഭിപ്രായങ്ങൾ വൈവിദ്ധ്യം നിറഞ്ഞതാണ്: ചിലർ അദ്ദേഹത്തെ ഒരു യോഗിയും, ദർശകനും, രോഗശാന്തിവരമുള്ളവനും പ്രവചാകനുമായി കണ്ടപ്പോൾ മറ്റൊരു പക്ഷം ദുർവൃത്തനായൊരു കപടധാർമ്മികനായി അദ്ദേഹത്തെ ചിത്രീകരിച്ചു. റാസ്പ്യൂട്ടിനെക്കുറിച്ചു ലഭ്യമായ വിവരണങ്ങൾ വിശ്വസനീയത കുറഞ്ഞ സ്മരണകളേയും കേട്ടുകേൾവികളേയും കെട്ടുകഥകളേയും ആശ്രയിച്ചുള്ളവയായതിനാൽ, അദ്ദേഹത്തിന്റെ ജീവിതത്തിന്റേയും സ്വാധീനത്തിന്റേയും യഥാർത്ഥചിത്രം കണ്ടെത്തുക ബുദ്ധിമുട്ടാണ്.[1]

അവലംബം

  1. 1.0 1.1 1.2 Rasputin: The Mad Monk [DVD]. USA: A&E Home Video. 2005.
  2. 2.0 2.1 2.2 സ്പാർട്ടാക്കസ് എഡ്യൂക്കേഷനൽ, ഗ്രിഗറി റാസ്പ്യൂട്ടിന്റെ ജീവചരിത്രം
  3. C. L. Sulzberger, The Fall of Eagles, pp.263-278, Crown Publishers, New York, 1977