"ഗ്രിഗോറി റാസ്പ്യൂട്ടിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 4: വരി 4:

റാസ്പ്യൂട്ടിന്റെ അവിഹിതസ്വാധീനം റൊമാനോവ് രാജവംശത്തിനു ദുഷ്കീർത്തിയുണ്ടാക്കി 1917-ലെ [[റഷ്യൻ വിപ്ലവം|ബോൾഷെവിക് വിപ്ലവത്തിലൂടെയുള്ള]] അതിന്റെ പതനത്തെ സഹായിച്ചു എന്നു ചിലർ കരുതുന്നു. <ref>C. L. Sulzberger, ''The Fall of Eagles'', pp.263-278, Crown Publishers, New York, 1977</ref> റാസ്പ്യൂട്ടിനെക്കുറിച്ചുള്ള സമകാലീനരുടെ അഭിപ്രായങ്ങൾ വൈവിദ്ധ്യം നിറഞ്ഞതാണ്: ചിലർ അദ്ദേഹത്തെ ഒരു യോഗിയും, ദർശകനും, രോഗശാന്തിവരമുള്ളവനും [[പ്രവാചകൻ|പ്രവചാകനുമായി]] കണ്ടപ്പോൾ മറ്റൊരു പക്ഷം ദുർവൃത്തനായൊരു കപടധാർമ്മികനായി അദ്ദേഹത്തെ ചിത്രീകരിച്ചു. റാസ്പ്യൂട്ടിനെക്കുറിച്ചു ലഭ്യമായ വിവരണങ്ങൾ വിശ്വസനീയത കുറഞ്ഞ സ്മരണകളേയും കേട്ടുകേൾവികളേയും കെട്ടുകഥകളേയും ആശ്രയിച്ചുള്ളവയായതിനാൽ, അദ്ദേഹത്തിന്റെ ജീവിതത്തിന്റേയും സ്വാധീനത്തിന്റേയും യഥാർത്ഥചിത്രം കണ്ടെത്തുക ബുദ്ധിമുട്ടാണ്.<ref name="Mad Monk"/>

റാസ്പ്യൂട്ടിന്റെ മരണത്തിന്റെ പശ്ചാത്തലവും അദ്ദേഹത്തിന്റെ ജീവിതകഥയെപ്പോലെ ദുരൂഹതകൾ നിറഞ്ഞതാണ്. രാജ്ഞിയുടെ മേലുള്ള റാസ്പ്യൂട്ടിന്റെ സ്വാധീനം രാഷ്ട്രത്തിന് അപകടകരമാകും വിധം വളർന്നുവെന്നു കരുതിയ റഷ്യൻ സമൂഹത്തിലെ ഒരു പറ്റം ഉന്നതന്മാരായിരുന്നു അദ്ദേഹത്തെ വധിച്ചതെന്നും ഫെലിക്സ് യൂസാപ്പോവ് എന്നയാളുടെ നേതൃത്വത്തിൽ പീറ്റേഴ്സ്ബർഗ്ഗിൽ യൂസാപ്പോവിന്റെ മോയിക്കാ മാളികയിലാണ് വധം നടന്നതെന്നും കരുതപ്പെടുന്നു. റാസ്പ്യൂട്ടിനെ തന്ത്രത്തിൽ വീട്ടിൽ വിരുന്നിനു വിളിച്ചു വരുത്തി വിഷം കലർന്ന കേക്കും മദ്യവും കൊടുത്തെങ്കിലും അവ ഫലം ചെയ്യാൻ വൈകിയപ്പോൾ വെടിവച്ചു കൊല്ലുകയും മൃതദേഹം നേവാ നദിയിൽ എറിയുകയുമാണു ചെയ്തത്.<ref>സ്പാർട്ടാക്കസ് എഡ്യൂക്കേഷനൽ, [http://www.spartacus.schoolnet.co.uk/RUSrasputin.htm ഗ്രിഗറി റാസ്പ്യൂട്ടിന്റെ ജീവചരിത്രം]<ref>

==അവലംബം==
==അവലംബം==
<references/>
<references/>

01:26, 21 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറി റാസ്പ്യൂട്ടിൻ

റഷ്യയിലെ റൊമാനോവ് രാജവംശത്തിന്റെ അന്തിമവർഷങ്ങളിൽ ജീവിച്ചിരുന്ന (ജനനം 22 ജനുവരി 1869; മരണം: 29 ഡിസംബർ, 1916) ഒരു ഓർത്തഡോക്സ് സഭാ സന്യാസിയായിരുന്നു ഗ്രിഗോറി യെഫിമോവിച്ച് റാസ്പ്യൂട്ടിൻ. ഒടുവിലത്തെ റഷ്യൻ ചക്രവർത്തി നിക്കോളസ് രണ്ടാമന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ രാജാവിനേയും രാജകുടുംബാംഗങ്ങളേയും ഏറെ സ്വാധീനിച്ചതായി വിശ്വസിക്കപ്പെടുന്ന റാസ്പ്യൂട്ടിൻ, ഭ്രാന്തൻ സന്യാസി എന്നും അറിയപ്പെട്ടിരുന്നു.[1] എങ്കിലും മാനസികസിദ്ധികളാലും രോഗശാന്തി നൽകാനുള്ള കഴിവ് ഉൾപ്പെടെയുള്ള ആത്മീയവരങ്ങളാലും അനുഗ്രഹീതനായ ഒരു ധാർമ്മിക പരിവ്രാജകനും മതശ്രേഷ്ഠനുമെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1]

റാസ്പ്യൂട്ടിന്റെ അവിഹിതസ്വാധീനം റൊമാനോവ് രാജവംശത്തിനു ദുഷ്കീർത്തിയുണ്ടാക്കി 1917-ലെ ബോൾഷെവിക് വിപ്ലവത്തിലൂടെയുള്ള അതിന്റെ പതനത്തെ സഹായിച്ചു എന്നു ചിലർ കരുതുന്നു. [2] റാസ്പ്യൂട്ടിനെക്കുറിച്ചുള്ള സമകാലീനരുടെ അഭിപ്രായങ്ങൾ വൈവിദ്ധ്യം നിറഞ്ഞതാണ്: ചിലർ അദ്ദേഹത്തെ ഒരു യോഗിയും, ദർശകനും, രോഗശാന്തിവരമുള്ളവനും പ്രവചാകനുമായി കണ്ടപ്പോൾ മറ്റൊരു പക്ഷം ദുർവൃത്തനായൊരു കപടധാർമ്മികനായി അദ്ദേഹത്തെ ചിത്രീകരിച്ചു. റാസ്പ്യൂട്ടിനെക്കുറിച്ചു ലഭ്യമായ വിവരണങ്ങൾ വിശ്വസനീയത കുറഞ്ഞ സ്മരണകളേയും കേട്ടുകേൾവികളേയും കെട്ടുകഥകളേയും ആശ്രയിച്ചുള്ളവയായതിനാൽ, അദ്ദേഹത്തിന്റെ ജീവിതത്തിന്റേയും സ്വാധീനത്തിന്റേയും യഥാർത്ഥചിത്രം കണ്ടെത്തുക ബുദ്ധിമുട്ടാണ്.[1]

റാസ്പ്യൂട്ടിന്റെ മരണത്തിന്റെ പശ്ചാത്തലവും അദ്ദേഹത്തിന്റെ ജീവിതകഥയെപ്പോലെ ദുരൂഹതകൾ നിറഞ്ഞതാണ്. രാജ്ഞിയുടെ മേലുള്ള റാസ്പ്യൂട്ടിന്റെ സ്വാധീനം രാഷ്ട്രത്തിന് അപകടകരമാകും വിധം വളർന്നുവെന്നു കരുതിയ റഷ്യൻ സമൂഹത്തിലെ ഒരു പറ്റം ഉന്നതന്മാരായിരുന്നു അദ്ദേഹത്തെ വധിച്ചതെന്നും ഫെലിക്സ് യൂസാപ്പോവ് എന്നയാളുടെ നേതൃത്വത്തിൽ പീറ്റേഴ്സ്ബർഗ്ഗിൽ യൂസാപ്പോവിന്റെ മോയിക്കാ മാളികയിലാണ് വധം നടന്നതെന്നും കരുതപ്പെടുന്നു. റാസ്പ്യൂട്ടിനെ തന്ത്രത്തിൽ വീട്ടിൽ വിരുന്നിനു വിളിച്ചു വരുത്തി വിഷം കലർന്ന കേക്കും മദ്യവും കൊടുത്തെങ്കിലും അവ ഫലം ചെയ്യാൻ വൈകിയപ്പോൾ വെടിവച്ചു കൊല്ലുകയും മൃതദേഹം നേവാ നദിയിൽ എറിയുകയുമാണു ചെയ്തത്.<ref>സ്പാർട്ടാക്കസ് എഡ്യൂക്കേഷനൽ, ഗ്രിഗറി റാസ്പ്യൂട്ടിന്റെ ജീവചരിത്രം<ref>

അവലംബം

  1. 1.0 1.1 1.2 Rasputin: The Mad Monk [DVD]. USA: A&E Home Video. 2005.
  2. C. L. Sulzberger, The Fall of Eagles, pp.263-278, Crown Publishers, New York, 1977