"അന്താരാഷ്ട്ര ഏകകവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{ലയിപ്പിക്കുക|അന്താരാഷ്ട്ര ഏകകവ്യവസ്ഥ}}
അന്താരാഷ്ട്രതലത്തിൽ അംഗീകൃതമായിട്ടുള്ള ഒരു മാത്രാസമ്പ്രദായമാണ് '''അന്താരാഷ്ട്ര മാത്രാസമ്പ്രദായം''' (International System of Units:SI). [[അളവ്|അളവുകൾക്കും]] [[തൂക്കം|തൂക്കങ്ങൾക്കും]] അംഗീകരിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര ദശാംശ സമ്പ്രദായമായ മെട്രിക് സമ്പ്രദായ (Metric System)ത്തിന്റെ ഏകീകൃത രൂപമാണിത്. അന്താരാഷ്ട്ര മാത്രാ സമ്പ്രദായത്തെ ചുരുക്കത്തിൽ എസ്.ഐ. (SI-System international) എന്നാണ് എല്ലാ [[ഭാഷ|ഭാഷകളിലും]] സൂചിപ്പിക്കുന്നത്. ഇന്റർനാഷണൽ ബ്യൂറോ ഒഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് എന്ന അന്താരാഷ്ട്ര സംഘടനയുടെ 1960-ലെ പൊതുസമ്മേളനമാണ് എസ്.ഐ. സമ്പ്രദായം ഔദ്യോഗികമായി അംഗീകരിച്ചത്. [[ശാസ്ത്രം|ശാസ്ത്ര]], വ്യാവസായിക, വാണിജ്യ മേഖലകളിലെ എല്ലാവിധ അളവുകൾക്കും തൂക്കങ്ങൾക്കും യുക്തിസഹവും പരസ്പര ബന്ധിതവുമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുവാൻ ഈ മാത്രാ സമ്പ്രദായത്തിനു കഴിഞ്ഞിട്ടുണ്ട്.
അന്താരാഷ്ട്രതലത്തിൽ അംഗീകൃതമായിട്ടുള്ള ഒരു മാത്രാസമ്പ്രദായമാണ് '''അന്താരാഷ്ട്ര മാത്രാസമ്പ്രദായം''' (International System of Units:SI). [[അളവ്|അളവുകൾക്കും]] [[തൂക്കം|തൂക്കങ്ങൾക്കും]] അംഗീകരിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര ദശാംശ സമ്പ്രദായമായ മെട്രിക് സമ്പ്രദായ (Metric System)ത്തിന്റെ ഏകീകൃത രൂപമാണിത്. അന്താരാഷ്ട്ര മാത്രാ സമ്പ്രദായത്തെ ചുരുക്കത്തിൽ എസ്.ഐ. (SI-System international) എന്നാണ് എല്ലാ [[ഭാഷ|ഭാഷകളിലും]] സൂചിപ്പിക്കുന്നത്. ഇന്റർനാഷണൽ ബ്യൂറോ ഒഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് എന്ന അന്താരാഷ്ട്ര സംഘടനയുടെ 1960-ലെ പൊതുസമ്മേളനമാണ് എസ്.ഐ. സമ്പ്രദായം ഔദ്യോഗികമായി അംഗീകരിച്ചത്. [[ശാസ്ത്രം|ശാസ്ത്ര]], വ്യാവസായിക, വാണിജ്യ മേഖലകളിലെ എല്ലാവിധ അളവുകൾക്കും തൂക്കങ്ങൾക്കും യുക്തിസഹവും പരസ്പര ബന്ധിതവുമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുവാൻ ഈ മാത്രാ സമ്പ്രദായത്തിനു കഴിഞ്ഞിട്ടുണ്ട്.


വരി 110: വരി 111:


{{സർവ്വവിജ്ഞാനകോശം|അന്താരാഷ്ട്ര_മാത്രാസമ്പ്രദായം:_എസ്.ഐ|അന്താരാഷ്ട്ര മാത്രാസമ്പ്രദായം: എസ്.ഐ}}
{{സർവ്വവിജ്ഞാനകോശം|അന്താരാഷ്ട്ര_മാത്രാസമ്പ്രദായം:_എസ്.ഐ|അന്താരാഷ്ട്ര മാത്രാസമ്പ്രദായം: എസ്.ഐ}}

[[en:International System of Units]]

07:01, 13 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

അന്താരാഷ്ട്രതലത്തിൽ അംഗീകൃതമായിട്ടുള്ള ഒരു മാത്രാസമ്പ്രദായമാണ് അന്താരാഷ്ട്ര മാത്രാസമ്പ്രദായം (International System of Units:SI). അളവുകൾക്കും തൂക്കങ്ങൾക്കും അംഗീകരിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര ദശാംശ സമ്പ്രദായമായ മെട്രിക് സമ്പ്രദായ (Metric System)ത്തിന്റെ ഏകീകൃത രൂപമാണിത്. അന്താരാഷ്ട്ര മാത്രാ സമ്പ്രദായത്തെ ചുരുക്കത്തിൽ എസ്.ഐ. (SI-System international) എന്നാണ് എല്ലാ ഭാഷകളിലും സൂചിപ്പിക്കുന്നത്. ഇന്റർനാഷണൽ ബ്യൂറോ ഒഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് എന്ന അന്താരാഷ്ട്ര സംഘടനയുടെ 1960-ലെ പൊതുസമ്മേളനമാണ് എസ്.ഐ. സമ്പ്രദായം ഔദ്യോഗികമായി അംഗീകരിച്ചത്. ശാസ്ത്ര, വ്യാവസായിക, വാണിജ്യ മേഖലകളിലെ എല്ലാവിധ അളവുകൾക്കും തൂക്കങ്ങൾക്കും യുക്തിസഹവും പരസ്പര ബന്ധിതവുമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുവാൻ ഈ മാത്രാ സമ്പ്രദായത്തിനു കഴിഞ്ഞിട്ടുണ്ട്.

ഏഴു സ്വതന്ത്ര അളവുകൾ

  1. നീളം (length)
  2. ദ്രവ്യമാനം (mass)
  3. സമയം (time)
  4. താപഗതിക താപനില (thermodynamic temperature)
  5. വൈദ്യുതി പ്രവാഹം (electric current)
  6. പദാർഥപരിമാണം (amount of substance)
  7. പ്രകാശ തീവ്രത (luminous intensity)

ഈ സ്വതന്ത്ര അളവുകളുടെ ഏകകങ്ങൾ (units) യഥാക്രമം മീറ്റർ (metre), കിലോഗ്രാം (Kilogram), സെക്കന്റ് (second), കെൽവിൻ (Kelvin), ആംപിയർ (ampere), മോൾ (mole), കാൻഡെലാ (candela) എന്നിവയാണ്.

  • പട്ടിക-1

എസ്.ഐ. അടിസ്ഥാന ഏകകങ്ങൾ

അളവ് ഏകകം ചിഹ്നം
നീളം മീറ്റർ m
ദ്രവ്യമാനം കിലോഗ്രാം Kg
സമയം സെക്കന്റ് S
താപഗതിക താപനില കെൽവിൻ K
വൈദ്യുതിപ്രവാഹം ആംപിയർ A
പദാർഥപരിമാണം മോൾ mol
പ്രകാശതീവ്രത കാൻഡെലാ Cd

അടിസ്ഥാന ഏകകങ്ങൾക്കു പുറമേ എസ്.ഐ. സമ്പ്രദായത്തിൽ രണ്ട് അനുബന്ധ ഏകകങ്ങ(supplementary units)ളും കൂടിയുണ്ട്. പ്രതല കോണ(plane angle)ത്തിന്റെ ഏകകമായ റേഡിയ (radian-rad)നും ഘനകോണ(solid angle)ത്തിന്റെ ഏകകമായ സ്റ്റിറേഡിയ (steradian-Sr) നും ആണ് അനുബന്ധ ഏകകങ്ങൾ.

അനുയോജ്യമായ സമവാക്യങ്ങളിലൂടെ അടിസ്ഥാന ഏകകങ്ങളിൽ നിന്ന് വ്യുത്പാദിപ്പിച്ചെടുക്കുന്ന ഏകകങ്ങളാണ് വ്യുത്പാദിത ഏകകങ്ങൾ (derived units). ചില വ്യുത്പാദിത ഏകകങ്ങൾക്ക് സവിശേഷനാമങ്ങളും നൽകപ്പെട്ടിട്ടുണ്ട്. (പട്ടിക 2)

  • പട്ടിക 2
അളവ് ഏകകം ചിഹ്നം വ്യുത്പാദിത ഏകകം
1.ആവൃത്തി(frequency)‍ ഹെർട്സ്(Hertz) Hz S-1
2.ബലം(force)(Newton)‍ ന്യൂട്ടൺ N m.kg.S-2
3.മർദം(pressure)(Pascal) പാസ്കൽ(N/m2) Pa m-1kg.S-2
4.ഊർജം(energy)(Joule) ജൂൾ J(N.m) m2.kg.S-2
5.ശക്തി(power)(Watt) വാട്ട് W(J/S) m2.kg.S-3
6.വൈദ്യുതചാർജ്(electric charge) കൂളും(Coulomb) C S.A
7.വിദ്യുത്ചാലകബലം(electromotive force) വോൾട്ട്(Volt) V(W/A) m2.kg.S-3.A-1
8.കപ്പാസിറ്റൻസ്(capacitance) ഫാരഡ്(Farad) F(C/V) m2.kg-1.S4.A2
9.വിദ്യുത്രോധം (electric resistance) ഓം(Ohm) ω(V/A) m2.kg.S-3.A-2
10.വിദ്യുത്ചാലകത(electric conductance) സീമെൻസ്(Siemens) S(A/V) m-2.kg-1.S3.A2
11.കാന്തികാഭിവാഹം(magnetic flux) വെബർ(Weber) Wb(V.S) m2.kg.S-2.A-1
12.കാന്തികാഭിവാഹന സാന്ദ്രത(magnetic flux density) ടെസ്ല(Tesla) T(Wb/m2 kg.S-2.A-1
13.പ്രേരകത്വം(inductance) ഹെന്റി(Henry) H(Wb/A) m2.kg.S-2.A-2
14.സെൽഷ്യസ് താപനില(celsius temperature) ഡിഗ്രി സെൽഷ്യസ് (degre celsius) 0C K
15.പ്രകാശാഭിവാഹം(luminious flux) (lumen) lm(Cd.Sr.) m2.m-2=Cd
16.പ്രദീപ്തി(Illuminance) ലക്സ്(lux) Lx(lm/m2) m2.m-4.Cd
17.റേഡിയോ ആക്ടീവത(radio activity) ബെക്വറൽ (becquerel) Bq S-1
18.ശ്യാനത(viscosity) പോസിയൂൾ(poiseuille) Pl kg.m-1.S-1

അടിസ്ഥാന ഏകകങ്ങളുടെ നിർവചനം

മീറ്റർ

അന്താരാഷ്ട്ര ബ്യൂറോയുടെ അധീനതയിൽ പാരീസിനടുത്തുള്ള സെവർ എന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന പ്ലാറ്റിനം-ഇറിഡിയം ദണ്ഡിൽ അടയാളപ്പെടുത്തിയ രണ്ട് വരകൾക്കിടയിലുള്ള അകലമായാണ് മീറ്റർ ആദ്യമായി നിർവചിക്കപ്പെട്ടത് (1889). 1960-ൽ എസ്.ഐ. സമ്പ്രദായം അംഗീകരിച്ചതോടെ മീറ്ററിന് പുതിയ നിർവചനമുണ്ടായി. നിർവാതാവസ്ഥയിൽ ക്രിപ്റ്റോൺ-86 (Kr-86) അണുവിന്റെ വികിരണസ്പെക്ട്രത്തിലെ ഓറഞ്ച്-ചുവപ്പ് സ്പെക്ട്രൽ രേഖയുടെ തരംഗനീളത്തെ 16,50,763.73 കൊണ്ടു ഗുണിച്ചു കിട്ടുന്ന സംഖ്യയായാണ് ഒരു മീറ്റർ നിർവചിക്കപ്പെട്ടത്.

കിലോഗ്രാം

അന്താരാഷ്ട്ര ബ്യൂറോയുടെ അധീനതയിലുള്ള പ്ലാറ്റിനം-ഇറിഡിയം വൃത്തസ്തംഭമാണ് ഒരു കിലോഗ്രാമിന്റെ മാനക വസ്തു. ഒരു നിർമിത വസ്തുവിനാൽ ഇന്നും നിർവചിക്കപ്പെട്ടിരിക്കുന്ന ഏക ഏകകമാണ് കിലോഗ്രാം.

സെക്കന്റ്

സീഷിയം-133 (Cs-133) അണുവിന്റെ അടിസ്ഥാന ഊർജനിലയിലെ, രണ്ട് അതിസൂക്ഷ്മനിലകൾ തമ്മിലുള്ള, ഒരു സംക്രമവുമായി ബന്ധപ്പെട്ട വികിരണത്തിന്റെ കാലയളവുകളെ 9,19,26,31,770 കൊണ്ടു ഗുണിച്ചു കിട്ടുന്ന സമയദൈർഘ്യമാണ് ഒരു സെക്കന്റ് ആയി നിർവചിക്കപ്പെട്ടിട്ടുള്ളത്.

കെൽവിൻ

ജലത്തിന്റെ ത്രികബിന്ദു (tripple point)വിന്റെ താപഗതിക താപനിലയുടെ 273.16-ൽ ഒരംശ(1/273.16)ത്തെയാണ് ഒരു കെൽവിൻ ആയി കണക്കാക്കുന്നത്.

ആംപിയർ

അനന്തമായ നീളവും നിസ്സാരമായ വൃത്തപരിച്ഛേദ (circular cross section)വുമുള്ള രണ്ട് സമാന്തര നേർചാലകങ്ങൾ നിർവാതാവസ്ഥയിൽ ഒരു മീറ്റർ അകലത്തിൽവെക്കുമ്പോൾ, അവയ്ക്കിടയിൽ 2 * 10-7 ന്യൂട്ടൺ പ്രതിമീറ്റർ ബലം ഉളവാക്കുന്ന സ്ഥിര വൈദ്യുത പ്രവാഹമാണ് ഒരു ആംപിയർ‍.

മോൾ

0.012 കിലോഗ്രാം കാർബൺ -12 (C-12)-ൽ അടങ്ങിയിട്ടുള്ള അണുകങ്ങളുടെ അത്ര തന്നെ അടിസ്ഥാന കണികകളടങ്ങിയിട്ടുള്ള പദാർഥ പരിമാണത്തെയാണ് ഒരു മോൾ എന്ന് നിർവചിച്ചിരിക്കുന്നത്. മോൾ എന്ന ഏകകമുപയോഗിക്കുമ്പോൾ അടിസ്ഥാന കണിക ഏതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. അണു, തന്മാത്ര, അയോൺ‍, ഇലക്ട്രോൺ തുടങ്ങിയവയൊക്കെ അടിസ്ഥാന കണികകളായി എടുക്കാവുന്നതാണ്.

കാൻഡെലാ

540 * 1012 ഹെർട്സ് ആവൃത്തിയുള്ള ഏകവർണ വികിരണങ്ങൾ പുറന്തള്ളുന്നതും ഒരു പ്രത്യേക ദിശയിൽ 1/683 വാട്ട് പ്രതി സ്റ്റിറേഡിയൻ വികിരണ തീവ്രതയുള്ളതുമായ ഒരു സ്രോതസ്സിന്റെ നിർദിഷ്ട ദിശയിലുള്ള പ്രകാശതീവ്രതയാണ് കാൻഡെല.

അന്താരാഷ്ട്ര പ്രമാണവത്കരണ സംഘടന

മാത്രകളുടെ ഗുണിതങ്ങളും ഹരണഫലവും ദശാംശ സമ്പ്രദായത്തിൽ രേഖപ്പെടുത്തുന്ന ചില ഉപസർഗങ്ങളും എസ്.ഐ.യിൽ സ്വീകരിച്ചിട്ടുണ്ട് (പട്ടിക 3). അന്താരാഷ്ട്ര വ്യാവസായിക വാണിജ്യ വികാസത്തിനുവേണ്ടി സ്ഥാപിതമായിട്ടുള്ള അന്താരാഷ്ട്ര പ്രമാണവത്കരണ സംഘടന (International Organisation for standardisation ) 10-ന്റെ സ്വയം പെരുക്കങ്ങളല്ലാത്ത ഉപസർഗങ്ങളൊന്നും തന്നെ അംഗീകരിച്ചിട്ടില്ല. ടെറാ = 1012 മുതൽ അറ്റോ = 10-18 വരെയുള്ള 14 ഉപസർഗങ്ങളാണ് അന്താരാഷ്ട്ര ബ്യൂറോ അംഗീകരിച്ചിട്ടുള്ളത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര മാത്രാസമ്പ്രദായം: എസ്.ഐ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.