"കുതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 44: വരി 44:
ആറായിരത്തിലധികം വർഷങ്ങൾക്കു മുൻപാണ് കുതിരയെ ഇണക്കി വളർത്താൻ തുടങ്ങിയത്. ഇങ്ങനെ വളർത്തപ്പെട്ട കുതിരകളെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം വടക്കൻ പേണി (ചെറുകുതിര) ഇനങ്ങളും മറ്റു രണ്ടെണ്ണം യുറേഷ്യയിൽ കാണപ്പെടുന്ന കുതിരയിനങ്ങളുമാണ്. ഇവ പോണി ടൈപ്പ് 1, 2 എന്നും കുതിര ടൈപ്പ് 3, 4 എന്നും അറിയപ്പെടുന്നു.
ആറായിരത്തിലധികം വർഷങ്ങൾക്കു മുൻപാണ് കുതിരയെ ഇണക്കി വളർത്താൻ തുടങ്ങിയത്. ഇങ്ങനെ വളർത്തപ്പെട്ട കുതിരകളെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം വടക്കൻ പേണി (ചെറുകുതിര) ഇനങ്ങളും മറ്റു രണ്ടെണ്ണം യുറേഷ്യയിൽ കാണപ്പെടുന്ന കുതിരയിനങ്ങളുമാണ്. ഇവ പോണി ടൈപ്പ് 1, 2 എന്നും കുതിര ടൈപ്പ് 3, 4 എന്നും അറിയപ്പെടുന്നു.
===ഷൈർ===
===ഷൈർ===
ഡ്രാഫ്റ്റ് കുതിരകളുടെ വിഭാഗത്തിൽപ്പെടുന്നവയാണ് ഷൈർ. 19-ആം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ഉണ്ടായ ഇവയ്ക്ക് ഈ പേര് ലഭിക്കുന്നത് 1884-ൽ ഷൈർ ഹോഴ്സ് സൊസൈറ്റിയുടെ രൂപീകരണത്തോടെയാണ്. ഗ്രേറ്റ് ഹോഴ്സ് എന്നാണ് ഇവയുടെ മുൻഗാമികൾ അറിയപ്പെട്ടിരുന്നത്.
[[ഡ്രാഫ്റ്റ് കുതിര|ഡ്രാഫ്റ്റ് കുതിരകളുടെ]] വിഭാഗത്തിൽപ്പെടുന്നവയാണ് ഷൈർ. 19-ആം നൂറ്റാണ്ടിൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] ഉണ്ടായ ഇവയ്ക്ക് ഈ പേര് ലഭിക്കുന്നത് 1884-ൽ [[ഷൈർ ഹോഴ്സ് സൊസൈറ്റി|ഷൈർ ഹോഴ്സ് സൊസൈറ്റിയുടെ]] രൂപീകരണത്തോടെയാണ്. [[ഗ്രേറ്റ് ഹോഴ്സ്]] എന്നാണ് ഇവയുടെ മുൻഗാമികൾ അറിയപ്പെട്ടിരുന്നത്.
ക്ലൈഡസ് ഡാലി കുതിരകളോട് സാമ്യമുള്ള ഇവ കോൾഡ് ബ്ലഡ് വിഭാവത്തിൽപ്പെടുന്നു. കാർഷികമേഖലയിലും മറ്റുമാണ് ഇവയെ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. സാധനങ്ങൾ കൊണ്ടുപോകുന്ന വണ്ടികൾ വലിക്കുന്നതിനാണ് ഇന്ന് ഷൈർ കുതിരകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്.
[[ക്ലൈഡസ് ഡാലി]] കുതിരകളോട് സാമ്യമുള്ള ഇവ [[കോൾഡ് ബ്ലഡ്]] വിഭാവത്തിൽപ്പെടുന്നു. കാർഷികമേഖലയിലും മറ്റുമാണ് ഇവയെ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. സാധനങ്ങൾ കൊണ്ടുപോകുന്ന വണ്ടികൾ വലിക്കുന്നതിനാണ് ഇന്ന് ഷൈർ കുതിരകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള കുതിരകളാണ് ഷൈർ.
ലോകത്തിലെ ഏറ്റവും ഉയരമുള്ള കുതിരകളാണ് [[ഷൈർ]].


===തൊറോ ബ്രഡ്===
===തൊറോ ബ്രഡ്===

05:12, 13 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

കുതിര
വളർത്തുമൃഗം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. caballus
Binomial name
Equus caballus
Linnaeus, 1758

സസ്തനിയായ വളർത്തുമൃഗമാണ് കുതിര (ഇംഗ്ലീഷ്:Horse). സവാരി ചെയ്യുന്നതിനും, വണ്ടി വലിപ്പിക്കുന്നതിനുമായി മനുഷ്യൻ മൃഗങ്ങളെ കാലങ്ങളായി ഉപയോഗിച്ചു വരുന്നു. വാഹനമായി ഉപയോഗിക്കുന്ന മൃഗങ്ങളിൽ എറ്റവും വേഗത കൂടിയത് കുതിരയാണ്‌. ഇത് ഒറ്റക്കുളമ്പുള്ള മൃഗമാണ്‌. കൊമ്പുകളില്ല. കുതിരകളെ പന്തയങ്ങൾക്കും ഉപയോഗിക്കാറുണ്ട്. മദ്ധ്യേഷ്യയാണ്‌ ജന്മദേശം.

ചരിത്രം

ചരിത്രാതീത കാലം മുതലേ മനുഷ്യനുമായി ചങ്ങാത്തത്തിലായ മൃഗമാണ് കുതിര. മനുഷ്യന്റെ നിത്യജീവിതത്തെ വളരെയേറെ സ്വാധീനിച്ച മൃഗങ്ങളുടെ സ്ഥാനം. യന്ത്രവൽക്കരണത്തോടെ കുതിരയുടെ പ്രാധാന്യം കുറഞ്ഞെങ്കിലും ഇന്നും അഭിമാനത്തിന്റെ അടയാളമാണ് കുതിര. കുതിരകൾ ആദ്യമുണ്ടായത് വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലാണെന്ന് കരുതപ്പെടുന്നു. കുതിരയുടെ ചരിത്രത്തെ ജന്തു ശാസ്ത്രജ്ഞന്മാർ പ്രധാനമായും ഇയോഹിപ്പസ്,മെസോഹിപ്പസ്,മെറിച്ചിപ്പസ്,പ്ലിയോഹിപ്പസ് എന്നീ നാല് ഘട്ടങ്ങളായി തിരിക്കുന്നു. സസ്തനികളുടെ വിഭാഗത്തിൽപ്പെടുന്ന 'വെജിറ്റേറിയ'നാണ് കുതിര. ഇക്വിഡേ കുടുംബത്തിലാണ് കുതിര ഉൾപ്പെടുന്നത്. ഇക്ക്യൂസ് കബാല്ലസ് എന്നാണ് കുതിരയുടെ ശാസ്ത്രീയനാമം.

ഇയോഹിപ്പസ്

കുതിരയുടെ മുതുമുത്തച്ഛൻ എന്നു കരുതുന്ന ജീവിയാണ് ഇയോഹിപ്പസ്. 54 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഇയോസിൻ കാലഘട്ടത്തിലാണ് ഇവ ഉണ്ടായത്. വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളി‌ൽ നിന്നും ഇയോസിൻ കാലഘട്ടത്തിലെ കുതിരകളുടെ ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. 'ഉദിക്കുക' എന്നർഥം വരുന്ന 'ഇയോസ്',കുതിര എന്നർത്ഥമുള്ള 'ഹിപ്പോസ്' എന്നീ രണ്ടു ഗ്രീക്ക് വാക്കുകൾ ചേർന്നാണ് ഇയോഹിപ്പസ് എന്ന വാക്കുണ്ടായത്.

നിവർന്ന പുറവും വളഞ്ഞ കഴുത്തും നീണ്ട കാലുകളുമാണ് ഇയോഹിപ്പസ് കുതിരകളുടെ പ്രത്യേകത. ഒരു കുറുക്കനോളം മാത്രമേ ഇവയ്ക്ക് വലിപ്പമുണ്ടായിരുന്നുള്ളൂ. 1838-ലാണ് ഇവയുടെ ഫോസിലുകൾ ആദ്യമായി ലഭിച്ചത്. ഇതുവരെ ലഭിച്ച ഫോസിലുകളുടെ എണ്ണത്തിൽ നിന്നും ഇയോസിൻ കാലഘട്ടത്തിൽ ഇയോഹിപ്പസ് കുതിരകൾ വളരെയധികം ഉണ്ടായിരുന്നുവെന്ന് കരുതുന്നു.

ഇയോഹിപ്പസിനുശേഷം ഇയോസിൻ കാലഘട്ടത്തിന്റെ പകുതിയിൽ ഉണ്ടായ മറ്റൊരു തരം കുതിരയാണ് ഒറോഹിപ്പസ്. തുടർന്ന്, ഈ കാലഘട്ടത്തിന്റെ അവസാനമായപ്പോഴേക്കും എപ്പിഹിപ്പസ് എന്നയറിയപ്പെട്ടിരുന്ന മറ്റൊരു വിഭാഗം കുതിര കൂടി ഉണ്ടായി.

മെസോഹിപ്പസ്

ഇപ്പോഴത്തെ കുതിരയോട് രൂപസാദൃശ്യമുള്ളവയാണ് മെസോഹിപ്പസ് കുതിരകൾ. 38 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഒലിഗോസീൻ കാലഘട്ടത്തിലാണ് ഇവ ഉണ്ടായത്. വടക്കേ അമേരിക്കയിലെ സൌത്ത് ഡക്കോട്ട പ്രദേശത്ത് നിന്നും ഇവയുടെ ധാരാളം ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. ഇയോഹിപ്പസ് കുതിരകളെക്കാൾ നീളം കൂടിയ ഇവയുടെ തലയുടെ ഭാഗത്തിന് ഇപ്പോഴത്തെ കുതിരയുടെ തലയോട് സാമ്യമുണ്ട്.

മെറിച്ചിപ്പസ്

ഇപ്പോഴത്തെ കുതിരയിലേക്കുള്ള മാറ്റത്തിന്റെ ഒരു ഘട്ടം മെറിച്ചിപ്പസിൽ തുടങ്ങുന്നു. 26 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് മിയോസിൻ കാലഘട്ടത്തിലാണ് ഇവ ഉണ്ടായത്.

പ്ലിയോഹിപ്പസ്

മെറിച്ചിപ്പസ് കുതിരകളിൽ നിന്നും രൂപം കൊണ്ട വിവിധ ഇനം കുതിരകളിലൊന്നാണ് പ്ലിയോഹിപ്പസ്. ഏഴ് ദശലക്ഷം വർഷങ്ങൾക്കു മുൻപ് പ്ലിയോസിൻ കാലഘട്ടത്തിലാണ് ഇവ ഉണ്ടായത്.

വിവിധയിനം കുതിരകൾ

ആറായിരത്തിലധികം വർഷങ്ങൾക്കു മുൻപാണ് കുതിരയെ ഇണക്കി വളർത്താൻ തുടങ്ങിയത്. ഇങ്ങനെ വളർത്തപ്പെട്ട കുതിരകളെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം വടക്കൻ പേണി (ചെറുകുതിര) ഇനങ്ങളും മറ്റു രണ്ടെണ്ണം യുറേഷ്യയിൽ കാണപ്പെടുന്ന കുതിരയിനങ്ങളുമാണ്. ഇവ പോണി ടൈപ്പ് 1, 2 എന്നും കുതിര ടൈപ്പ് 3, 4 എന്നും അറിയപ്പെടുന്നു.

ഷൈർ

ഡ്രാഫ്റ്റ് കുതിരകളുടെ വിഭാഗത്തിൽപ്പെടുന്നവയാണ് ഷൈർ. 19-ആം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ഉണ്ടായ ഇവയ്ക്ക് ഈ പേര് ലഭിക്കുന്നത് 1884-ൽ ഷൈർ ഹോഴ്സ് സൊസൈറ്റിയുടെ രൂപീകരണത്തോടെയാണ്. ഗ്രേറ്റ് ഹോഴ്സ് എന്നാണ് ഇവയുടെ മുൻഗാമികൾ അറിയപ്പെട്ടിരുന്നത്. ക്ലൈഡസ് ഡാലി കുതിരകളോട് സാമ്യമുള്ള ഇവ കോൾഡ് ബ്ലഡ് വിഭാവത്തിൽപ്പെടുന്നു. കാർഷികമേഖലയിലും മറ്റുമാണ് ഇവയെ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. സാധനങ്ങൾ കൊണ്ടുപോകുന്ന വണ്ടികൾ വലിക്കുന്നതിനാണ് ഇന്ന് ഷൈർ കുതിരകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കുതിരകളാണ് ഷൈർ.

തൊറോ ബ്രഡ്

വെള്ളക്കുതിര

വെള്ളക്കുതിര എന്നാൽ വെള്ള രോമങ്ങൾ ഉള്ള പിങ്ക് ചർമ്മം ഉള്ള കുതിരയാണ് . ചാര ചർമ്മവും വെള്ള രോമവും ഉള്ള കുതിരകളെ ഇതിൽ ഉൾപ്പെടുത്തില്ല,

പുറമെ നിന്നുള്ള കണ്ണികൾ

  • "Horse breeds database". Oklahoma State University. Retrieved 2006-09-14.

ചിത്രശാല

"https://ml.wikipedia.org/w/index.php?title=കുതിര&oldid=1026483" എന്ന താളിൽനിന്ന് ശേഖരിച്ചത്