"ടൂമൻ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: cs:Tumannaja (přítok Japonského moře)
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: jv:Kali Tumen
വരി 22: വരി 22:
[[id:Sungai Tumen]]
[[id:Sungai Tumen]]
[[ja:豆満江]]
[[ja:豆満江]]
[[jv:Kali Tumen]]
[[ko:두만강]]
[[ko:두만강]]
[[lt:Tumanaja]]
[[lt:Tumanaja]]

05:22, 9 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ടൂമൻ നദിയുടെ സ്ഥാനം

പൂർവേഷ്യയിലെ ഒരു നദിയാണ് ടൂമൻ . ഉത്തര കൊറിയയ്ക്കും ചൈനയ്ക്കുമിടയ്ക്കുള്ള അതിർത്തിയായി ഈ നദി വർത്തിക്കുന്നു.

ചാങ്പായ് മലനിരകളുടെ കിഴക്കൻ ചരിവുകളിൽ നിന്നാണ് ടൂമൻ നദി ഉത്ഭവിക്കുന്നുത്. തുടക്കത്തിൽ ഏതാണ്ട് 521 കി.മീ. ദൂരം വ.കിഴക്കൻ ദിശയിലൊഴുകുന്ന നദി പിന്നീട് തെ.കിഴക്കോട്ടൊഴുകി ജപ്പാൻ കടലിൽ പതിക്കുന്നു. പതനസ്ഥാനത്തിനു സമീപം ഉത്തരകൊറിയയുടെയും മുൻ സോവിയറ്റ് റിപ്പബ്ലിക്കിന്റെയും അതിർത്തിയിലൂടെയാണ് നദി ഒഴുകുന്നത്.

തടിയുത്പാദനവും കൽക്കരിഖനനവും കേന്ദ്രീകരിച്ചിരിക്കുന്ന സമീപപ്രദേശങ്ങളെ ടൂമൻ നദി ജലസിക്തമാക്കുന്നു. നദിയുടെ അഴിമുഖത്തോടടുത്ത ഭാഗങ്ങൾ മാത്രമേ ഗതാഗതയോഗ്യമായിട്ടുള്ളു. വേനൽക്കാലത്ത് തടികൾ ഒഴുക്കിക്കൊണ്ടു പോകുന്നതിന് ടൂമൻ നദി ഉപയോഗപ്പെടുന്നുണ്ട്. മഞ്ഞുമാസങ്ങളിൽ നദീജലം ഉറഞ്ഞു കട്ടിയാവുക പതിവാണ്.

ഉത്തര കൊറിയയിൽ ടൂമൻ നദീതീരത്ത് ഇരുമ്പയിരിന്റെയും ലിഗ്നൈറ്റിന്റെയും വൻനിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഉത്തര കൊറിയയിൽ മൂസനുംഹോയർയോങിനും മധ്യേ രൂപമെടുത്തിട്ടുള്ള ജലപാതം വൻതോതിൽ ജലവൈദ്യുതോർജം ഉത്പാദിപ്പിക്കാൻ ഉപയുക്തമാവുന്നു.

"https://ml.wikipedia.org/w/index.php?title=ടൂമൻ_നദി&oldid=1022617" എന്ന താളിൽനിന്ന് ശേഖരിച്ചത്