"അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: my:အက်ဆစ်
No edit summary
വരി 1: വരി 1:
{{prettyurl|Acid}}
{{prettyurl|Acid}}
{{Acids and Bases}}
[[ജലം|ജലത്തിലലിയുമ്പോൾ]] 7.0-ൽ താഴെ [[പി.എച്ച്. മൂല്യം]] പ്രദാനം ചെയ്യുന്ന [[സംയുക്തം|സംയുക്തങ്ങളാണ്]] '''അമ്ലം''' അഥവാ '''ആസിഡ്'''. HA എന്ന പൊതു രാസവാക്യമാണ് അമ്ലത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ജലത്തിലലിയുമ്പോൾ H+ [[അയോൺ|അയോണുകളെ]] സ്വതന്ത്രമാക്കുന്ന വസ്തുക്കളാണ്‌ അമ്ലങ്ങൾ
[[ജലം|ജലത്തിലലിയുമ്പോൾ]] 7.0-ൽ താഴെ [[പി.എച്ച്. മൂല്യം]] പ്രദാനം ചെയ്യുന്ന [[സംയുക്തം|സംയുക്തങ്ങളാണ്]] '''അമ്ലം''' അഥവാ '''ആസിഡ്'''. HA എന്ന പൊതു രാസവാക്യമാണ് അമ്ലത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ജലത്തിലലിയുമ്പോൾ H+ [[അയോൺ|അയോണുകളെ]] സ്വതന്ത്രമാക്കുന്ന വസ്തുക്കളാണ്‌ അമ്ലങ്ങൾ



14:58, 6 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Acids and Bases ജലത്തിലലിയുമ്പോൾ 7.0-ൽ താഴെ പി.എച്ച്. മൂല്യം പ്രദാനം ചെയ്യുന്ന സംയുക്തങ്ങളാണ് അമ്ലം അഥവാ ആസിഡ്. HA എന്ന പൊതു രാസവാക്യമാണ് അമ്ലത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ജലത്തിലലിയുമ്പോൾ H+ അയോണുകളെ സ്വതന്ത്രമാക്കുന്ന വസ്തുക്കളാണ്‌ അമ്ലങ്ങൾ

അമ്ലഗുണങ്ങൾ

തരം തിരിവുകൾ

എല്ലാ തരം ആസിഡുകളിലും അടങ്ങിയിരിക്കുന്ന പ്രധാന മൂലകം ഹൈഡ്രജൻ ആണ്‌.ഹൈഡ്രജന്റെ അടിസ്ഥാനത്തിൽ ആസിഡിനെ രണ്ടായി തരം തിരിക്കുന്നു.

ഏകബേസിക ആസിഡ്

ബഹുബേസിക ആസിഡ്

  • ഇത്തരം ആസിഡുകളിൽ രണ്ടോ അതിലധികമോ അസിഡിക് ഹൈഡ്രജൻ ആറ്റങ്ങൾ അടങ്ങിയിരിക്കുന്നു. ദ്വിബേസിക ആസിഡ് ആയ സൾഫ്യൂറിൿ ആസിഡ് , ത്രിബേസിക ആസിഡ് ആയ ഫോസ്ഫോറിൿ ആസിഡ് എന്നിവ ഉദാഹരണങ്ങളാണ്‌.

അമ്ലത്വം

അമ്ലത്വം അഥവാ ആസിഡിന്റെ ശക്തി എന്നത് ആസിഡുകൾക്ക് ഹൈഡ്രജൻ അയോണിനെ പുറംതള്ളാനുള്ള കഴിവാണ്‌. അമ്ലവിയോജന സ്ഥിരാങ്കം (pKa) ആസിഡിന്റെ ശക്തിയെ കുറിക്കുന്നു. ആസിഡുകളെ അവയുടെ ശക്തിയുടെ അടിസ്ഥാനതിൽ വീണ്ടും രണ്ടായി തരം തിരിച്ചിരിക്കുന്നു.

ശക്തിയേറിയ അമ്ലങ്ങൾ

ജലത്തിൽ ലയിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള മുഴുവൻ അസിഡിക് ഹൈഡ്രജനേയും പുറംതള്ളി, പോസിറ്റീവ് ചാർജുള്ള ഹൈഡ്രോണിയം (H3O+) അയോണുകളായും, നെഗറ്റീവ് ചർജുള്ള ആസിഡ് റാഡിക്കലായും വിഘടിക്കുന്ന അമ്ലങ്ങളാണ് ശക്തിയേറിയ അമ്ലങ്ങൾ. ഉദാ: ഹൈഡ്രോക്ലോറിക് ആസിഡ്, സൾഫ്യൂറിൿ ആസിഡ്. ശക്തിയേറിയ അമ്ലങ്ങളുടെ അമ്ലവിയോജന സ്ഥിരാങ്കം ഹൈഡ്രോണിയം അയോണിന്റെ അമ്ലവിയോജന സ്ഥിരാങ്കത്തേക്കാൾ (-1.74) കുറവായിക്കും.

ദുർബല അമ്ലങ്ങൾ

ജലത്തിൽ ലയിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള അസിഡിക് ഹൈഡ്രജൻ അണുക്കളെ ഭാഗികമായി മാത്രം പുറംതള്ളി, പോസിറ്റീവ് ചാർജുള്ള ഹൈഡ്രോണിയം അയോണുകളായും, നെഗറ്റീവ് ചർജുള്ള ആസിഡ് റാഡിക്കലായും വിഘടിക്കുന്ന അമ്ലങ്ങളാണ് ദുർബല അമ്ലങ്ങൾ. ഉദാ: ഫോസ്ഫോറിൿ ആസിഡ്, അസറ്റിക് ആസിഡ്. ദുർബല അമ്ലങ്ങളുടെ അമ്ലവിയോജന സ്ഥിരാങ്കം ഹൈഡ്രോണിയം അയോണിന്റേതിനേക്കാൾ കൂടുതലായിക്കും.

ഏകദേശം ശക്തിയേറിയ അമ്ലങ്ങൾ

അമ്ലവിയോജന സ്ഥിരാങ്കം ഹൈഡ്രോണിയം അയോണിന്റേതിനേക്കാൾ അല്പം മാത്രം കൂടുതലായ (1 > pKa > -1.74) അമ്ലങ്ങളാണ് ഏകദേശം ശക്തിയേറിയ അമ്ലങ്ങൾ. നൈട്രിൿ അമ്ലം (HNO3) (pKa = -1.64), ക്ലോറിക് അമ്ലം (HClO3) (pKa = -1.0), ട്രൈഫ്ലൂറൊ അസറ്റിൿ അമ്ലം(CF3COOH) (pKa = +0.5), ക്രോമിക് അമ്ലം (H2CrO4) (pKa = +0.74) എന്നിവ ഉദാഹരണങ്ങളാണ്. കൃത്യമായ നിർവചനപ്രകാരം ഇവ യഥാർഥ ശക്തിയേറിയ അമ്ലങ്ങളല്ല.

സാധാരണയായി ഉപയോഗിക്കുന്ന അമ്ലങ്ങളും അവയുടെ അമ്ലവിയോജന സ്ഥിരാങ്കങ്ങളും

സൂപ്പർ ആസിഡുകൾ

"https://ml.wikipedia.org/w/index.php?title=അമ്ലം&oldid=1020981" എന്ന താളിൽനിന്ന് ശേഖരിച്ചത്