ഹൈബി ഈഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈബി ഈഡൻ
ലോകസഭാംഗം
പദവിയിൽ
ഓഫീസിൽ
മേയ് 24 2019
മുൻഗാമികെ.വി. തോമസ്
മണ്ഡലംഎറണാകുളം
കേരള നിയമസഭാംഗം
ഓഫീസിൽ
മേയ് 14 2011 – മേയ് 31 2019
മുൻഗാമിഡൊമനിക് പ്രസന്റേഷൻ
പിൻഗാമിടി.ജെ. വിനോദ്
മണ്ഡലംഎറണാകുളം
വ്യക്തിഗത വിവരങ്ങൾ
ജനനം (1983-04-19) ഏപ്രിൽ 19, 1983  (40 വയസ്സ്)
തോപ്പുംപടി
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിഅന്ന ലിൻഡ
കുട്ടികൾഒരു മകൾ
മാതാപിതാക്കൾ
വസതികലൂർ
വെബ്‌വിലാസംhttp://hibieden.org/
As of ഓഗസ്റ്റ് 16, 2020
ഉറവിടം: നിയമസഭ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യുവനേതാവും 2019 മുതൽ എറണാകുളത്ത് നിന്നുള്ള ലോക്സഭാംഗവുമാണ് ഹൈബി ഈഡൻ (ജനനം: 19,ഏപ്രിൽ,1983)[1]

ജീവിതരേഖ[തിരുത്തുക]

കോൺഗ്രസ് നേതാവായിരുന്ന ജോർജ്ജ് ഈഡന്റെയും റാണിയുടേയും മകനായി 1983 ഏപ്രിൽ 19ന് എറണാകുളം ജില്ലയിലെ കലൂരിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തേവര എസ്.എച്ച്. കോളേജിൽ നിന്ന് ബിരുദവും എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. ബി.കോം, എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

കെ.എസ്.യു വഴിയാണ് രാഷ്ട്രീയ പ്രവേശനം. 2006-2007ൽ കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡൻറായും 2007-2009 വർഷങ്ങളിൽ സംഘടനയുടെ സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചു. 2001-2002 വർഷങ്ങളിൽ തേവര സേക്രഡ് ഹാർട്ട് കോളേജിലെ യൂണിയൻ സെക്രട്ടറിയായിരുന്നു. 2011 ഏപ്രിൽ മാസത്തിൽ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ എറണാകുളം നിയോജക മണ്ഡലത്തിൽ സെബാസ്റ്റ്യൻ പോളിനെ പരാജയപ്പെടുത്തി നിയമസഭാംഗമായി.തുടർന്ന് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ NSUI യുടെ ദേശീയ അധ്യക്ഷനായി പ്രവർത്തിച്ചു. 2016ൽ എറണാകുളത്തു നിന്ന് രണ്ടാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് മൽസരിച്ചു വിജയിച്ചു.[2]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2019 എറണാകുളം ലോകസഭാമണ്ഡലം ഹൈബി ഈഡൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 491263 പി. രാജീവ് സി.പി.ഐ.എം., എൽ.ഡി.എഫ്. 322110 അൽഫോൺസ് കണ്ണന്താനം ബി.ജെ.പി., എൻ.ഡി.എ. 137749

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-04-01. Retrieved 2011-08-15.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-02-13. Retrieved 2021-02-06.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-29.
  4. http://www.keralaassembly.org
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=ഹൈബി_ഈഡൻ&oldid=4071728" എന്ന താളിൽനിന്ന് ശേഖരിച്ചത്