ഹാർബീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാർബീൻ (哈尔滨市)
ഉപ പ്രവിശ്യാ നഗരം
Clockwise from top: Hongbo Plaza, Saint Sofia Cathedral, Songpu Bridge, Harbin Ice and Snow World, Central Avenue, Flood control monument
Clockwise from top: Hongbo Plaza, Saint Sofia Cathedral, Songpu Bridge, Harbin Ice and Snow World, Central Avenue, Flood control monument
Official seal of ഹാർബീൻ (哈尔滨市)
Seal
Nickname(s): 
ഐസ് നഗരം, കിഴക്കിന്റെ പാരീസ്, കിഴക്കിന്റെ മോസ്ക്കോ
ഹാർബീൻ (ചുവപ്പ്)
ഹാർബീൻ (ചുവപ്പ്)
രാജ്യംചൈന
പ്രവിശ്യഹെയ്ലോങ്ജിയാങ്
കൗണ്ടികൾ18[1] - 9 urban districts, 2 County-level cities and 7 counties
ജനവാസം ആരംഭിച്ചു1115-നു മുൻപ്
പട്ടണമായി
1898
കൗണ്ടിയായി1905-10-31
മുനിസിപ്പാലിറ്റിയായി1921-02-05
ഭരണസമ്പ്രദായം
 • മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറിChen Haibo
 • മേയർSong Xibin
വിസ്തീർണ്ണം
 • ഉപ പ്രവിശ്യാ നഗരം53,068 ച.കി.മീ.(20,490 ച മൈ)
 • നഗരം
4,640.4 ച.കി.മീ.(1,791.7 ച മൈ)
 • മെട്രോ
10,204.8 ച.കി.മീ.(3,940.1 ച മൈ)
ഉയരം
150 മീ(490 അടി)
ജനസംഖ്യ
 (2010)[4]
 • ഉപ പ്രവിശ്യാ നഗരം1,06,35,971
 • ജനസാന്ദ്രത200/ച.കി.മീ.(520/ച മൈ)
 • നഗരപ്രദേശം
52,82,083
 • നഗര സാന്ദ്രത1,100/ച.കി.മീ.(2,900/ച മൈ)
 • മെട്രോപ്രദേശം
67,04,573
 • മെട്രോ സാന്ദ്രത660/ച.കി.മീ.(1,700/ച മൈ)
 Data comes from 2010 National Census (urban population data excludes de facto satellite cities Acheng and Shuangcheng)
സമയമേഖലUTC+8 (ചൈനാ സമയം)
പോസ്റ്റൽ കോഡ്
150000
ഏരിയ കോഡ്451
ലൈസൻസ് പ്ലേറ്റ്A, L
Gross domestic product (2013)CNY 501.08 billion
 - GrowthIncrease 8.9%
 - per capitaCNY 49,565
GDP (PPP)2013
 - TotalUS$117.99 billion
 - Per capitaUS$ 11,671
Köppen climate classificationHumid continental climate#Hot/warm summer subtype
പൂവ്ലൈലാക്ക്
വെബ്സൈറ്റ്Harbin Official Website

ചൈനയുടെ വടക്കുകിഴക്ക് അറ്റത്തുള്ള ഹെയ്ലോങ്ജിയാങ് പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ഹാർബീൻ. ഇതിനു പുറമേ ചൈനയിലെ എട്ടാമതു വലിയ നഗരവും വടക്കുകിഴക്കൻ ചൈനയിലെ ഏറ്റവും വലിയ പട്ടണവുമാണ്.[5] രാഷ്ട്രീയം, സാമ്പത്തികം, ശാസ്ത്രം, കല എന്നീ മേഖലകളിൽ വൻശക്തിയുമാണ്.

ചരിത്രം[തിരുത്തുക]

ജി ലെ ബുദ്ധക്ഷേത്രം

ഹാർബീൻ എന്ന വാക്കിന്റെ അർത്ഥം 'മീൻവല ഉണക്കുന്ന സ്ഥലം' എന്നാണ്.[6] ജനവാസം രണ്ടായിരത്തോളം വർഷം മുൻപേ തുടങ്ങിയെങ്കിലും വലിയ പട്ടണമാവുന്നത് 1115-ൽ ആദ്യ ജിൻ ചക്രവർത്തിയുടെ തലസ്ഥാനമായാണ്. 1153-ൽ തലസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റി. 1157-ൽ ഹാർബീനിലെ കൊട്ടാരം പോളിച്ചുകളയുകയും ചെയ്തു.[7] എന്നാൽ 1173-ൽ പുതിയൊരു കൊട്ടാരം പണിയുകയും ഹാർബീനെ രണ്ടാമത്തെ തലസ്ഥാനമാക്കുകയും ചെയ്തു.[8] മംഗോളുകളുടെ ആക്രമണത്തിനുശേഷം ഹാർബീൻ ഉപേക്ഷിക്കപ്പെട്ടു.

ചൈനയും റഷ്യയും തമ്മിലുള്ള തീവണ്ടി പാത ഹാർബീന് അടുത്തുകൂടെയാണ് പോയത്. 1898-ൽ ഒരു ചെറിയ ഗ്രാമം മാത്രമായി ചുരുങ്ങിയിരുന്ന ഹാർബീനെ റഷ്യക്കാർ തങ്ങളുടെ കച്ചവടകേന്ദ്രമായി തിരഞ്ഞെടുത്തു. 1904-ലെ റഷ്യ - ജപ്പാൻ യുദ്ധത്തിൽ റഷ്യ പരാജയപ്പെട്ടുവെങ്കിലും ഹാർബീന്റെ വളർച്ച തുടർന്നു. 1910-ൽ പ്ലേഗ് പടരുകയും ആയിരത്തി അഞ്ഞൂറോളം ആളുകൾ മരിക്കുകയും ചെയ്തു. ഹാർബീൻ മെഡിക്കൽ സർവ്വകലാശാലയുടെ സ്ഥാപകനായ ഡോ. വൂ ലിയെന്തീയുടെ നിർദ്ദേശപ്രകാരം മരിച്ചവരെ ദഹിപ്പിക്കാൻ തുടങ്ങിയതോടെയാണ് രോഗം ശമിച്ചത്. 1917-ൽ ജനസംഖ്യ ഒരു ലക്ഷം കടന്നു.

1931-ൽ ജപ്പാൻ ഹാർബീൻ പിടിച്ചെടുത്തു. മൂവായിരത്തിലധികം പേരാണ് ജപ്പാൻകാരുടെ 'പരീക്ഷണങ്ങ'ളിൽ മരിച്ചത്. 1945 ആഗസ്റ്റ് 20-ന് സോവിയറ്റ് സേന ഹാർബിൻ പിടിച്ചെടുത്തു. അവിടെയുണ്ടായിരുന്ന റഷ്യക്കാരെ സോവിയറ്റ് യൂണിയനിലേക്ക് മാറ്റിപ്പാർപ്പിച്ചു. 1946-ൽ നഗരം (കമ്മ്യൂണിസ്റ്റ്) ചൈനയ്ക്ക് കൈമാറി. 1996-ൽ മൂനാമത് ഏഷ്യൻ ശീതകാല ഗെയിംസ് ഹാർബീനിൽ നടത്തി.

കാലാവസ്ഥ[തിരുത്തുക]

ജൂലൈയിൽ ഉയർന്ന താപനില 28-ഉം ജനുവരിയിൽ താഴ്ന്ന താപനില -21-ഉമാണ്. വർഷം 52.4 സെന്റീമീറ്റർ മഴ ലഭിക്കുന്നു.

സാമ്പത്തികം[തിരുത്തുക]

2013-ൽ ഹാർബീന്റെ ജീ. ഡീ. പി. അഞ്ഞൂറ് ബില്യൺ യുവാൻ ആയിരുന്നു. 2015-ൽ ഇത് അഞ്ഞൂറ്റി എഴുപത്തി അഞ്ചായി വർദ്ധിച്ചു. കൃഷിവിളകൾ, തുണിത്തരങ്ങൾ, മരുന്നുകൾ, വിമാനങ്ങൾ, വണ്ടികൾ, ഇലക്ട്രോണിക്സ്, ലോഹങ്ങൾ, രാസവസ്തുക്കൾ എന്നിവയാണ് പ്രധാന കയറ്റുമതി വസ്തുക്കൾ. ജല / താപ വൈദ്യുതീനിലയങ്ങളും ബാങ്കുകളും ഹാർബീനിലുണ്ട്. തുറമുഖസൗകര്യവും ലഭ്യമാണ്.

കായികം[തിരുത്തുക]

സ്കേറ്റിങ്, ഫുട്ബോൾ, ബാൻടി, സ്കീയിങ് എന്നിവയാണ് പ്രധാന കായിക വിനോദങ്ങൾ. 1996-ലെ ശീതകാല ഏഷ്യൻ ഗെയിംസും 2003-ലെ ഏഷ്യൻ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പും ഹാർബീനിലാണ് നടത്തിയത്.

ഗതാഗതം[തിരുത്തുക]

ഹാർബീൻ മെട്രോ

വടക്കുകിഴക്കൻ ചൈനയിലെ ഒരു റെയിൽവേ ജംക്ഷനാണ് ഹാർബീൻ. മൂന്ന് തീവണ്ടിനിലയങ്ങളും അതിവേഗ തീവണ്ടി ഗതാഗത സൗകര്യവുമുണ്ട്. പല പ്രധാന റോഡുകളും ഹാർബീനിലൂടെ പോകുന്നു. നഗരമദ്ധ്യത്തിൽനിന്നും മുപ്പത്തിയഞ്ച് കിലോമീറ്റർ ദൂരെയാണ് വിമാനത്താവളം. 2003-ൽ ഹാർബീൻ മെട്രോയുടെ ആദ്യ പാത തുറന്നു. രണ്ടു പാതകളുടെ കൂടി നിർമ്മാണം നടക്കുകയാണ്. സോങ്ഹുവാ നദിയിലെ തുറമുഖം ഏപ്രിൽ മുതൽ നവംബർ വരെ പ്രവർത്തിക്കുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

ഒരു പ്രമുഖ ശാസ്ത്ര സാങ്കേതിക കേന്ദ്രമായ ഹാർബീനിൽ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ബഹിരാകാശ / ഡിഫൻസ് മേഖലകളിൽ പ്രസിദ്ധാമായ ഹാർബീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആണ് ഇതിലൊന്ന്. 2010-ൽ ഈ സർവ്വകലാശാലയ്ക്ക് അനുവദിക്കപ്പെട്ട ഗവേഷണ ബദ്ജറ്റ് 1 ബില്ല്യൺ യുവാനിലധികമായിരുന്നു. ഹാർബീൻ സാങ്കേതിക സർവ്വകലാശാല, വടക്കുകിഴക്കൻ കൃഷി സർവ്വകലാശാല, വടക്കുകിഴക്കൻ വനപാലന സർവ്വകലാശാല, ഹെയ്ലോങ്ജിയാങ് സർവ്വകലാശാല, ഹാർബീൻ യഹൂദ ഗവേഷണ കേന്ദ്രം, ഹാർബീൻ മെഡിക്കൽ സർവ്വകലാശാല, ഹാർബീൻ സാധാരണ സർവ്വകലാശാല, ഹാർബീൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല എന്നിവയാണ് മറ്റ് പ്രധാന വിദ്യാഭ്യാസ / ഗവേഷണ സ്ഥാപനങ്ങൾ.

അവലമ്പം[തിരുത്തുക]

  1. "Administrative Divisions". Harbin Municipal Government. Archived from the original on 2012-10-17. Retrieved 14 September 2011.
  2. "Leader Information" (in ചൈനീസ്). harbin.gov.cn. Archived from the original on 2014-10-06. Retrieved 2014-10-02.
  3. "Survey of the City". Basic Facts. Harbin Municipal Government. Archived from the original on 2013-01-30. Retrieved 19 July 2011.
  4. "2010年哈尔滨市第六次全国人口普查主要数据公报(Sixth National Population Census of the People's Republic of China" (in ചൈനീസ്). National Bureau of Statistics of China. Archived from the original on 2016-06-05. Retrieved 2014-10-15.
  5. 最新中国城市人口数量排名(根据2010年第六次人口普查) (in ചൈനീസ്). www.elivecity.cn. 2012. Archived from the original on 2015-03-03. Retrieved 2014-05-27.
  6. "Harbin (Heilongjiang) City Information". hktdc.com. 28 Jan 2014. Retrieved 16 April 2014.
  7. Tao, p. 44.
  8. "A-ch'eng". (2006). In Encyclopædia Britannica. Retrieved 4 December 2006 from Encyclopædia Britannica Online.
"https://ml.wikipedia.org/w/index.php?title=ഹാർബീൻ&oldid=4063176" എന്ന താളിൽനിന്ന് ശേഖരിച്ചത്