ഹരിചരൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹരിചരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹരിചരൺ

തമിഴ് ചലച്ചിത്രപിന്നണിഗായകനും കർണാടക സംഗീതജ്ഞനുമാണ് ഹരിചരൺ എന്നറിയപ്പെടുന്ന ഹരിചരൺ ശേഷാദ്രി. നിരവധി തമിഴ് തെലുഗു ചിത്രങ്ങളിൽ പിന്നണി ആലപിച്ചിട്ടുള്ള അദ്ദേഹം ഉസ്താദ് ഹോട്ടൽ എന്ന മലയാളചിത്രത്തിലെ "വാതിലിൽ ആ വാതിലിൽ... എന്നു തുടങ്ങുന്ന ഗാനാലാപനത്തിലൂടെ മലയാള ഗാനാസ്വാദകർക്കിടയിലും സുപരിചിതനായി. ഇതിനോടകം പതിനേഴിലധികം മലയാളചിത്രങ്ങളിൽ അദ്ദേഹം പിന്നണി പാടി.[1]

ജീവിതം[തിരുത്തുക]

1987 മാർച്ച് 20 ന് ചെന്നൈയിലെ ഒരു സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനനം. 2004 ൽ പുറത്തിറങ്ങിയ കാതൽ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി പിന്നണി ആലപിക്കുന്നത്.മലയാളത്തിലെ ഹരിചരനന്റെ ആദ്യ ഗാനം പത്മശ്രീ ഭരത് ഡോ.സരോജ്കുമാർ എന്ന ചിത്രത്തിലെ 'മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ് തിരകളും തീരവും ഹൃദയവും വാചാലമായ്'എന്ന ഗാനമാണ്.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹരിചരൺ&oldid=3986347" എന്ന താളിൽനിന്ന് ശേഖരിച്ചത്