സി.ഐ.ഡി. നസീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.ഐ.ഡി. നസീർ
സംവിധാനംവേണുഗോപാല മേനോൻ
നിർമ്മാണംവേണു
രചനഉമാദേവി
തിരക്കഥവേണു
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
കെ.പി. ഉമ്മർ
ജയഭാരതി
സധന
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി14/04/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അനുപമ ഫിലിംസിന്റെ ബാനറിൽ വേണു നിർമിച്ച മലയാളചലച്ചിത്രമാണ് സി.ഐ.ഡി. നസീർ. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ഏപ്രിൽ 14-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കളും കഥയും[തിരുത്തുക]

കഥ

ഒരു കേസന്വേഷണത്തിനായി വലിയൊരു ബംഗ്ളാവിൽ ജോലിക്കാരനോടൊപ്പം താമസിച്ചിരുന്ന CID ചന്ദ്രൻ കൊല്ലപ്പെടുന്നു. അന്വേഷണത്തിനായി CID നസീറും സഹായി ഭാസിയും വരുന്നു. അതേ ബംഗ്ളാവിൽ തന്നെ താമസിക്കാൻ നസീർ തീരുമാനിക്കുന്നു. പല കുപ്രസിദ്ധരും വരുന്ന കിംഗ്സ് ഹോട്ടലിൽ വെയ്റ്ററായി ഭാസിയും കൂടുന്നു. ബംഗ്ളാവിൻറെ ഉടമസ്ഥനും മകളും (ജയഭാരതി) നസീറിനെ പരിചയപ്പെടുന്നു. ഉടമസ്ഥൻ ഈ ബംഗ്ളാവിൻറെ ദുരൂഹതയെപ്പറ്റിയും തൻറെ ജ്യേഷ്ഠൻ കൊല്ലപ്പെട്ടതും വിവരിക്കുന്നു. നാട്ടിലെ പ്രധാന കള്ളനോട്ട് കേന്ദ്രം നസീറിൻറെ വരവിനെ തടയാൻ പല രീതിയിൽ ശ്രമിക്കുന്നു. അവരുടെ കൂട്ടത്തിലെ ലൌലി എന്ന യുവതിയെ നസീറിനേ അപായപ്പെടുത്താൻ ഏർപ്പാടാക്കുന്നു. കൊള്ളസങ്കേതത്തിലെ അജ്ഞാതനായ വൃദ്ധനേതാവ് ഇടയ്ക്കിടെ ഇവർക്ക് നിർദ്ദേശം നൽകുന്നു. കിംഗ്സ് ഹോട്ടലിൽ പ്രമുഘ ബിസിനസ്കാരൻ ശിവ് റാം( ജോസ് പ്രകാശ്) വരുന്നു. ഭാസി ഇത് നസീറിൻറെ ശ്രദ്ധയിൽ പെടുത്തുന്നു. ബംഗ്ളാവ് ഉടമ നസീറിന് ഒരു ടൈപ്പിസ്റ്റിനെ ഏർപ്പാടാക്കുന്നു, ദാസ്( ഉമ്മർ). അവിചാരിതമായി ദാസ് ലൌലിയെ നസീറിനൊപ്പം കാണുകയും ഇത് തൻറെ മരിച്ചുപോയ കാമുകിയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. തന്നെ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി അവർക്കൊപ്പം ചേർത്തതാണെന്ന് ലൌലി നസീറിനോടും ദാസിനോടും വെളിപ്പെടുത്തുന്നു. കൊള്ളക്കാരെ കുടുക്കാൻ ലൌലി സഹായം വാഗ്ദാനം ചെയ്യുന്നു. മലയായിൽ നിന്നും വരുന്ന പ്രമുഖ ബിസിനസ്കാരൻ മേനോനെ പ്രതീക്ഷിച്ചിരിക്കുകയാണ് കൊള്ളസങ്കേതം. വേഷപ്രച്ഛന്നരായി നസീറും ഭാസിയും ലൌലിയും ദാസും അവിടെയെത്തുന്നു. ഒരു സംഘട്ടനത്തിലൂടെ കൊള്ളസങ്കേതത്തെ അവർ കീഴടക്കുകയും സംഘത്തലവൻ ബംഗ്ളാവുടമയുടെ മരിച്ചു എന്നു കരുതിയിരുന്ന ജ്യേഷ്ഠനാണെന്നും മനസ്സിലാക്കുന്നു.

പിന്നണിഗായകർ[തിരുത്തുക]

പിന്നണിയിൽ[തിരുത്തുക]

  • സംവിധാനം - വേണുഗോപാല മേനോൻ
  • നിർമ്മാണം - വേണു
  • ബാനർ - അനുപമ ഫിലിംസ്
  • കഥ - ഉമാദേവി
  • തിരക്കഥ - വേണു
  • സംഭാഷണം - പി.ജെ. ആന്റണി
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - എം.കെ. അർജുനൻ
  • പിന്നണി സംഗീതം - ആർ.കെ. ശേഖർ
  • സിനീമാട്ടോഗ്രാഫി - സി.ജെ. മോഹൻ
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം - കെ. ബാലൻ
  • ഡിസൈൻ - എസ്.എ. സലാം
  • വിതരണം - തിരുമേനി റിലീസ്.[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 സങ്കല്പത്തിൻ തങ്കരഥത്തിൽ കെ ജെ യേശുദാസ്, എസ് ജാനകി
2 തെന്മല പോയ് വരുമ്പം ചന്ദ്രമോഹൻ, പി ലീല
3 ചന്ദ്രലേഖ കിന്നരി തുന്നിയ കെ ജെ യേശുദാസ്
4 പ്രണയസരോവരമേ എസ് ജാനകി
5 നിൻ മണിയറയിലെ പി ജയചന്ദ്രൻ
6 നീലനിശീഥിനീ നിൻ മണിമേടയിൽ കെ പി ബ്രഹ്മാനന്ദൻ.[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സി.ഐ.ഡി._നസീർ&oldid=3309306" എന്ന താളിൽനിന്ന് ശേഖരിച്ചത്