ശബ്ദമലിനീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യന്റെയോ,വാഹനങ്ങളുടെയോ, മൃഗത്തിന്റെയോ, യന്ത്രസാമഗ്രികളുടെയോ പ്രവർത്തനത്താൽ സൃഷ്ടിക്കപ്പെടുന്നതും മനുഷ്യന്റെയോ മറ്റുജീവികളുടെയോ സ്വൈരജീവിതത്തെ അഥവാ സംതുലനാവസ്ഥയെ താളംതെറ്റിക്കുന്നതുമായ അമിതവും അസഹ്യവുമായ ശബ്ദത്തെയാണ് ശബ്ദമലിനീകരണം എന്നു വിശേഷിപ്പിക്കുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, അനാവശ്യമായതും കാതുകൾക്ക് അരോചകമായതുമായ ശബ്ദസൃഷ്ടിയാണ് ശബ്ദമലിനീകരണം.

വാഹനങ്ങളിൽ വിമാനം, തീവണ്ടി മുതലയാവയിൽ നിന്നുമുള്ള ശബ്ദം, യന്ത്രസാമഗ്രികൾ, ഉച്ചഭാഷണികൾ തുടങ്ങിയവയുടെ പ്രവർത്തനം മൂലമുണ്ടാകുന്ന ശബ്ദം തുടങ്ങി, ശബ്ദമലിനീകരണത്തിന്റെ സ്രോതസ്സുകൾ നിരവധിയാണ്. നാഡീ-ഞരമ്പുകൾ ഹൃദയം തുടങ്ങിയ മനുഷ്യാവയവങ്ങൾക്ക് ക്ഷതംമേൽക്കുന്നതിനും മാനസിക പിരിമുറുക്കത്തിനും കേൾവിശേഷി നഷ്ടപ്പെടലിനും ശബ്ദമലിനീകരണം വഴിവെയ്കും. അസ്വസ്ഥത, അരോചകം എന്നീ അർത്ഥങ്ങളുള്ള നൌസീസ് (nauseas) എന്ന ലത്തീൻ പദത്തിൽ നിന്നുമാണ് നോയിസ് അഥവാ ഒച്ച എന്ന വാക്കുണ്ടാകുന്നത്. [1]

അവലംബം[തിരുത്തുക]

  1. http://www.thebigger.com/biology/pollution/what-is-noise-pollution/
"https://ml.wikipedia.org/w/index.php?title=ശബ്ദമലിനീകരണം&oldid=4018330" എന്ന താളിൽനിന്ന് ശേഖരിച്ചത്