ലോഹസങ്കരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ടോ അതിലധികമോ മൂലകങ്ങൾ ചേർന്നതും അതിലൊന്നെങ്കിലും ലോഹമായതുമായ പദാർത്ഥമാണ് ലോഹസങ്കരം. ലോഹങ്ങളെ മറ്റ് മൂലകങ്ങളുമായി കൂട്ടിച്ചേർത്ത് ലോഹസങ്കരങ്ങൾ നിർമ്മിക്കാം. ഉരുക്ക്, പിച്ചള, ഓട്(വെങ്കലം) തുടങ്ങിയവയെല്ലാം ലോഹസങ്കരങ്ങളാണ്. ലോഹസങ്കരങ്ങൾക്ക് ഘടകലോഹത്തിൽ നിന്നും വ്യത്യസ്തമായ സ്വഭാവസവിശേഷതകൾ ഉണ്ടായിരിക്കും. ഡുറാലുമിൻ എന്ന അലൂമിനിയം ലോഹസങ്കരത്തിന് അലൂമിനിയത്തേക്കാൾ കാഠിന്യവും ഉറപ്പും ബലവും ഉണ്ട്. ഇരുമ്പിന്റെ സങ്കരമായ സ്റ്റെയിൻലെസ്സ് സ്റ്റീൽ തുരുമ്പിക്കുകയില്ല. എന്നാൽ ഇരുമ്പ് വേഗം തുരുമ്പിക്കുന്നു. ശുദ്ധമായ ലോഹത്തേക്കാൾ പ്രചാരമുള്ളത് കൂട്ടുലോഹങ്ങൾക്കാണ്. ലോഹസങ്കരങ്ങളുടെ പ്രത്യേകതകൾ

  1. ഘടകലോഹങ്ങളേക്കാൾ ബലം
  2. ഘടകലോഹങ്ങളേക്കാൾ കുറഞ്ഞ താപചാലകതയും വൈദ്യുതചാലകതയും
  3. ഘടകലോഹങ്ങളേക്കാൾ ലോഹനാശനത്തെ ചെറുക്കാനുള്ള കഴിവ്
  4. ഘടകലോഹങ്ങളേക്കാൾ കുറഞ്ഞ ദ്രവണാങ്കം

ചില ലോഹസങ്കരങ്ങൾ[തിരുത്തുക]

ഉരുക്ക്[തിരുത്തുക]

ഇരുമ്പും കാർബണും ചേർന്ന കൂട്ടു ലോഹമാണ് ഉരുക്ക്. ഇരുമ്പിനേക്കാളും കൂടുതൽ ഉപയോഗം ഉരുക്കിനാണ്. ബലവും കാഠിന്യവും കൂടും

ഉരുക്ക് ഇരുമ്പും കാർബണും ചേർന്ന കൂട്ടു ലോഹമാണ് ഉരുക്ക്,കാർബണിന്റെ അളവ് 0.02%-നും 2.14%നും ഇടയിലായിരിക്കും

പിച്ചള[തിരുത്തുക]

ചെമ്പിന്റെയും നാകം അഥവാ സിങ്കിന്റെയും ഒരു ലോഹസങ്കരമാണ് പിത്തള അഥവാ പിച്ചള.

ഓട്(വെങ്കലം)[തിരുത്തുക]

ചെമ്പും വെളുത്തീയവും ചേർന്ന ഒരു ലോഹസങ്കരമാണ് വെങ്കലം അഥവാ ഓട് (Bronze). പാത്രങ്ങളും ശില്പ്പങ്ങളും നിർമ്മിക്കുന്നതിന്‌ വെങ്കലം ധാരാളമായി പുരാതനകാലം മുതൽക്കേ ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ലോഹസങ്കരം&oldid=1716685" എന്ന താളിൽനിന്ന് ശേഖരിച്ചത്