റോബർട്ട്‌ ഡൗണി ജൂനിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബർട്ട്‌ ഡൗണി ജൂനിയർ
ഡൗണി
ജനനം
റോബർട്ട്‌ ജോൺ ഡൗണി ജൂനിയർ

(1965-04-04) ഏപ്രിൽ 4, 1965  (59 വയസ്സ്)
വിദ്യാഭ്യാസംസന്ത മോണിക്കാ
തൊഴിൽ
  • അഭിനേതാവ്
  • ഗായകൻ
സജീവ കാലം1970 മുതൽ
ജീവിതപങ്കാളി(കൾ)സൂസൻ ലെവിൻ
പങ്കാളി(കൾ)സാറ ജസീക പാർക്കർ
(1984–1991)
കുട്ടികൾ3
മാതാപിതാക്ക(ൾ)റോബർട്ട്‌ ഡൗണി

ഒരു അമേരിക്കൻ നടനും ഗായകനുമാണ് റോബർട്ട് ജോൺ ഡൌനി ജൂനിയർ (ജനനം: ഏപ്രിൽ 4, 1965). മാർവെൽ കോമിക്കിലെ സൂപ്പർഹീറോയായ അയൺ മാൻ എന്ന വേഷത്തിലൂടെ പ്രസസ്തനാണ്. അഭിനയ അരങ്ങേറ്റം അഞ്ചാം വയസ്സിൽ ആയിരുന്നു. 1992-ൽ പുറത്തിറങ്ങിയ ചാപ്ലിൻ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ലഭിക്കുകയും, ഏറ്റവും മികച്ച നടനുള്ള ബാഫ്ത പുരസ്കാരം അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു. 2000ൽ മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു. കിസ് കിസ് ബാസ് ബാങ്ങ് ബാങ് (2005), നിഗൂഢ ത്രില്ലറായ സോഡിയാക് (2007), ട്രാഫിക് തണ്ടർ (2008) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഒടുവിൽ അദ്ദേഹത്തിന് മികച്ച സഹനടനുള്ള ഓസ്കാർ പുരസ്കാരത്തിന് നിർദ്ദേശം ലഭിക്കുകയുണ്ടായി. 2008 ൽ മാർവെൽ സ്റ്റുഡിയോസ് നിർമ്മിച്ച അയേൺ മാൻ എന്ന സൂപ്പർഹീറോ ചിത്രം വൻ വിജയമാകുകയും ആരാധകരെ സൃഷ്ട്ടിക്കുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=റോബർട്ട്‌_ഡൗണി_ജൂനിയർ&oldid=3707407" എന്ന താളിൽനിന്ന് ശേഖരിച്ചത്