റോബർട്ട് ഡി നിറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബർട്ട് ഡി നിറോ
ജനനം (1943-08-17) ഓഗസ്റ്റ് 17, 1943  (80 വയസ്സ്)
ന്യൂയോർക്ക്, അമേരിയ്ക്ക
ദേശീയതഅമേരിയ്ക
പൗരത്വംഅമേരിയ്ക്ക, ഇറ്റലി.
വിദ്യാഭ്യാസംമ്യൂസിക് ആർട്ട് ഹൈസ്കൂൾ
കലാലയംസ്റ്റെല്ലാ ആർട്ട് സ്റ്റുഡിയോ ഫോർ ആക്ടിങ്
തൊഴിൽനടൻ,നിർമ്മാതാവ്,സംവിധായകൻ.
സജീവ കാലം1959–present
ജീവിതപങ്കാളി(കൾ)ഡയാൻ അബോട്ട് (1976–88)
ഗ്രേസ് ഹൈടവർ (1997–present)
കുട്ടികൾദ്രേനാ ഡി നിറോ ഉൾപ്പെടെ 5 പേർ )
മാതാപിതാക്ക(ൾ)റോബർട്ട് ഡി നീറോ സീനിയർ.
വിർജിനിയാ അഡ്മിറൽ

റോബർട്ട് ഡെ നീറോ 90ലേറെ സിനിമകളിൽ അഭിനയിച്ച പ്രശസ്ത അമേരിക്കൻ നടനാണ്. ഈ യുഗത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. Bang the Drum Slowly എന്ന സിനിമയിലാണ് ആദ്യമായി ഡെ നീറോ പ്രധാന വേഷത്തിലെത്തിയത്(1973). തുടർന്ന് 1973ൽ തന്നെ അമേരിക്കൻ സംവിധായകരിൽ പ്രഥമസ്ഥാനീയനായ മാർട്ടിൻ സ്കോർസസെയുടെ മീൻ സ്ട്രീറ്റിലും ഡെ നീറോ വേഷമിട്ടു. 1974 ഫ്രാൻസ് ഫോർഡ് കപ്പോളോ സംവിധാനം ചെയ്ത ദെ ഗോഡ്ഫാതർ പാർട്ട് 2ൽ യുവാവായ വീറ്റോ കോർലിയോണായി അഭിനയിച്ചതിനു ഡെ നിറൊയ്ക്ക് മികച്ച സഹനടനുള്ള അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി. മാർട്ടിൻ സ്കോർസെസിയുമായുള്ള കൂട്ട് അദ്ദേഹത്തിനു വളരെ മികച്ച ചിത്രങ്ങൾ സമ്മാനിച്ചു. സ്കോർസെസിയുടെ ടക്സി ഡ്രൈവർ, കേപ്പ് ഫിയർ എന്നീ ചിത്രങ്ങൾക്ക് ഓസ്കർ നോമിനേഷനുകളും റാഗിങ്ങ് ബുൾ എന്ന സിനിമയിലെ അഭിനയത്തിനു മികച്ച നടനുള്ള ഓസ്കാറും നേടി. ഡിയർ ഹണ്ടർ, കെസിനോ, ഗുഡ്ഫെല്ലസ്, വൺസ് അപ്പോൺ എ ടൈം ഇൻ അമേരിക്ക, ഹീറ്റ് തുടങ്ങിയ ഒട്ടേറെ സിനിമകളിലെ ഡെ നീറോയുടെ അഭിനയം അതുല്യവും കാലാതിവർത്തിയുമാണ്.

അക്കാഡമി അവാർഡുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോബർട്ട്_ഡി_നിറോ&oldid=2867083" എന്ന താളിൽനിന്ന് ശേഖരിച്ചത്