റിഥം 0

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെർബിയൻ കലാകാരി മറീന അബ്രമോവിച് നേപ്പിൾസിലെ സ്റ്റുഡിയോ മോറയിൽ അവതരിപ്പിച്ച ആറുമണിക്കൂർ ദൈർഘ്യമുള്ള അവതരണ കലാരൂപമാണ് റിഥം 0[1]. കലാകാരിയും കാഴ്ചക്കാരും മറ്റ് 72 വസ്തുക്കളും ഉൾപ്പെടുന്ന ഈ കലാസൃഷ്ടി 1974-ൽ ആണ് അവതരിപ്പിക്കപ്പെട്ടത്. ആൾക്കൂട്ട മനഃശാസ്ത്രത്തിന്റെയും അനുയോജ്യമായ അവസരങ്ങളിൽ മനുഷ്യമനസ്സിനുണ്ടാകുന്ന തകർച്ചയുടേയും ഉദാഹരണമായി പലപ്പോഴും റിഥം 0 ഉദ്ധരിക്കപ്പെടാറുണ്ട്.

അവതരണം[തിരുത്തുക]

അവതാരക മറീന അബ്രമോവിച്

അബ്രമോവിച് ആസ്വാദകർക്കിടയിൽ അനങ്ങാതെ നിൽക്കുകയും, അവിടെ ഉണ്ടായിരുന്ന ഒരു മേശയിൽ വെച്ചിരുന്ന 72 വസ്തുക്കൾ ഉപയോഗിച്ച് ആർക്കു വേണമെങ്കിലും കലാകാരിയെ എന്തുവേണമെങ്കിലും ചെയ്യാം എന്ന വിധത്തിലായിരുന്നു കലാരൂപത്തിന്റെ വിഭാവനം. പനിനീർപ്പൂവും തുവലും മുതൽ കത്തിയും നിറച്ച തോക്കും വരെയുള്ള വസ്തുക്കൾ മേശപ്പുറത്തുണ്ടായിരുന്നു[2][3].

പരിപാടിക്കായി പ്രത്യേകിച്ച് ഒരു വേദി ഇല്ലായിരുന്നു. സന്ദർശകരും പരിപാടിയുടെ ഭാഗമാണെന്ന് വ്യക്തമായ വിധത്തിൽ അബ്രമോവിച്ചും അവരും ഒരേ സ്ഥലം പങ്കുവെച്ചു[4]. പൊതുജനം ഏത് പരിധി കടക്കും എന്ന് കണ്ടെത്തുക എന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശം. അവതരണത്തിന്റെ പറ്റി അവതാരക പറഞ്ഞത്: "പൊതുജനം എന്നാലെന്താണ്, ഇത്തരം ഒരവസ്ഥയിൽ അവരെന്താണ് ചെയ്യുക?" എന്നാണ്[5].

അവതാരകയുടെ നിർദ്ദേശങ്ങൾ മേശപ്പുറത്ത് വെച്ചിട്ടുണ്ടായിരുന്നു; പരിഭാഷ താഴെക്കൊടുക്കുന്നു:

നിർദ്ദേശങ്ങൾ.
മേശപ്പുറത്ത് 72 വസ്തുക്കൾ വെച്ചിട്ടുണ്ട്, ഏതൊരാൾക്കും അവ എന്റെ മേൽ പ്രയോഗിക്കാവുന്നതാണ്.
ഞാൻ ഒരു വസ്തുവാണ്.
ഈ സമയം സംഭവിക്കുന്ന എന്തിന്റെയും പൂർണ്ണ ഉത്തരവാദിത്തം എന്റേത് ആയിരിക്കും.

സമയം: 6 മണിക്കൂർ (8 പി.എം. – 2 എം.എം.).[6]

പ്രകടനം "തന്റെ ശരീരത്തെ അതിന്റെ പരിധിയോളം എത്തിച്ചു" എന്ന് അബ്രമോവിച്ച് പറയുകയുണ്ടായി[5]. സന്ദർശകർ അവതാരകയ്ക്ക് ഒരു പനിനീർ പുഷ്പമോ ചുംബനമോ നൽകി സൗമ്യമായാണ് തുടങ്ങിയത്.[2]. ആ സമയം അവിടെ സന്നിഹിതനായിരുന്ന കലാനിരൂപകൻ തോമസ് മക്എവില്ലി ഇങ്ങനെ പറഞ്ഞു:

അബ്രമോവിച്ച് പിന്നീട് ഇങ്ങനെ വിശദീകരിച്ചു:

അവതരണം അവസാനിച്ചെന്ന് അറിയിപ്പ് വരികയും, അബ്രമോവിച്ച് ചലിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ, വ്യക്തിയെന്ന നിലയിൽ അവതാരകയെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് കാഴ്ചക്കാരെല്ലാം സ്ഥലം വിട്ടു.[9]

സ്വീകാര്യത[തിരുത്തുക]

കോമ്പ്ലക്സ് മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച അവതരണ കലാരൂപങ്ങൾക്കിടയിൽ റിഥം 0 ഒമ്പതാം റാങ്കിൽ നിൽക്കുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്[10].

ബാഹ്യ കണ്ണികൾ[തിരുത്തുക]

റിഥം 0 (1974) അവതരണത്തെ പറ്റി മറീന അബ്രമോവിച്ച്

അവലംബം[തിരുത്തുക]

  1. Marina Abramović, Chris Thompson and Katarina Weslien, "Pure Raw: Performance, Pedagogy, and (Re)presentation", PAJ: A Journal of Performance and Art, 28(1), January 2006 (pp. 29–50), p. 47
  2. 2.0 2.1 "Marina Abramović on Rhythm 0 (1974)", Marina Abramović Institute, 2014, c. 01:00 mins.
  3. "Marina Abramović. Rhythm 0. 1974", Museum of Modern Art.
  4. Frazer Ward, No Innocent Bystanders: Performance Art and Audience, University Press of New England, 2012, p. 125.
  5. 5.0 5.1 Abramović 2014, c. 00:00 mins.
  6. Ward 2012, p. 119.
  7. Ward 2012, p. 120.
  8. Daneri, 29; and 30
  9. Abramović 2014, c. 01:45 mins.
  10. Eisinger, Dale (April 9, 2013). "The 25 Best Performance Art Pieces of All Time". Complex. Retrieved July 19, 2017.
"https://ml.wikipedia.org/w/index.php?title=റിഥം_0&oldid=3341407" എന്ന താളിൽനിന്ന് ശേഖരിച്ചത്