രാജ്‌കുമാരി ദുബേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജ്‍കുമാരി
ജന്മനാമംRajkumari Dubey
ജനനം1924
Varanasi, British India
മരണം2000
India
വിഭാഗങ്ങൾplayback singing
തൊഴിൽ(കൾ)Singer
ഉപകരണ(ങ്ങൾ)Vocalist
വർഷങ്ങളായി സജീവം1934–1977

രാജ്‌കുമാരി ദുബേയ് (ജീവിതകാലം :1924–2000) 1930 മുതൽ 1940 വരെയുള്ള കാലഘട്ടത്തിൽ ഹിന്ദി സിനിമാരംഗത്തെ നടിയും പിന്നണിഗായികയുമായിരുന്നു. "രാജ്‍കുമാരി" എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. അവരുടെ അറിപ്പെടുന്ന ഗാനങ്ങൾ, "Sun Bairi Baalam Sach Bol Re" Bawre Nain (1950), "Ghabrekar Ke Jo Hum Sir Ko Takraayan" in Mahal (1949), "Najariya Ki Maari" in Pakeezah (1972) എന്നീ ചിത്രങ്ങളിലേതാണ്.

ബനാറസിൽ (വാരണാസി) ജനിച്ച രാജ്‍കുമാരി ദുബേയ് ഹിന്ദിസിനിമാരംഗത്തു ബാലനടിയായി Radhe Shyam aur Zulmi Hans (1932) എന്ന ചിത്രത്തിലൂടെ പ്രവേശിക്കുന്നത് അവരുടെ 11 ആമത്തെ വയസിലായിരുന്നു. അതിനുശേഷം നാടകവേദികളിലും നിറഞ്ഞുനിന്നിരുന്നു. പ്രകാശ് പിക്ചേർസിൻറെ കീഴിൽ നടിയായും ഗായികയായും പ്രവർത്തിച്ചിരുന്നു. അക്കാലത്തു രംഗത്തുണ്ടായിരുന്ന സൊഹ്‍റാബായ് അമ്പാലേവാലി, അമിർബായി കർണാടകി, ഷംഷാദ് ബീഗം തുടങ്ങിയ ഗായകമാരേക്കാൾ ഉയർന്ന പിച്ചിലുള്ള സ്വരമായിരുന്നു അവർക്കുണ്ടായിരുന്നത്. അടുത്ത രണ്ടു പതിറ്റാണ്ടുകളിൽ, 1950 കളി‍ൽ ലതാ മങ്കേഷ്കർ പിന്നണിഗാന രംഗം കീഴടക്കുന്നതുവരെ, അവർ ഏകദേശം 100 സിനിമകൾക്ക് വേണ്ടി പിന്നണി പാടിയിരുന്നു.[1][2]

സിനിമകൾ[തിരുത്തുക]

G. M. ദുറാനിയോടൊത്തുള്ള ഗാനങ്ങൾ[തിരുത്തുക]

പ്രമാണം:G.M.Durrani-Rajkumari.jpg
G. M. Durrani with Rajkumari
  • Jhuum rahi baagon men bhigi-Yateem (1945)[3]
  • Barasan Laagi Badariya - Nai Duniya (1942)
  • Dil Loot Liya Ji - Nai Duniya (1942)
  • Prem Ne Mann Mein Aag Lagayi - Nai Duniya (1942)
  • O Tujhko Nainon - Meharbani (1950)
  • Udd Jaau Main Sajan Re- Kavita (1944)
  • Baras Gayi Raam Badariya Kaari-Station Master (Naushad)
  • Dheere-Dheere Bol Mere Raja-Ishara (1943) (Khurshid Anwar) (Lyricist-D. N. Madhok)[3]
  • Gote Da Haar Ve-Kurmai (Punjabi) (1941) (with Iqbal Begum)[3]

അവലംബം[തിരുത്തുക]

  1. "Zohrabai, Amirbai and Rajkumari". Women on Record. Retrieved 6 March 2017.
  2. Anantharaman 2008, പുറം. 7.
  3. 3.0 3.1 3.2 http://films.hindi-movies-songs.com/k-anwar.html, Rajkumari's song with music director Khurshid Anwar in film 'Kurmai', Retrieved 6 March 2017
"https://ml.wikipedia.org/w/index.php?title=രാജ്‌കുമാരി_ദുബേയ്&oldid=3057221" എന്ന താളിൽനിന്ന് ശേഖരിച്ചത്