മോഡുലനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റേഡിയോ പ്രക്ഷേപണത്തിനായി സന്ദേശ തരംഗങ്ങളെ വാഹക തരംഗങ്ങളുമായി കൂട്ടിയിണക്കുന്ന പ്രക്രിയയാണ് മോഡുലനം (Modulation)അഥവാ സ്വരസംക്രമം എന്നറിയപ്പെടുന്നത്. സാധാരണ സന്ദേശ തരംഗങ്ങൾ ആവൃത്തി കുറഞ്ഞവ ആയിരിക്കും. ആവൃത്തി കുറഞ്ഞ തരംഗങ്ങൾക്ക് ഊർജ്ജം കുറവായതിനാൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ ഉള്ള കഴിവ് ഇല്ല. അതിനാൽ കൂടുതൽ ആവൃത്തിയുള്ള വൈദ്യുത കാന്തിക തരംഗങ്ങളുമായി കൂട്ടിയിണക്കി പ്രക്ഷേപണം നടത്തുന്നു. സന്ദേശതരംഗം എന്നതിൽ ശബ്ദവും ചിത്രവും മറ്റ് വിവരങ്ങളും ഉൾപ്പെടാവുന്നതാണ്. സന്ദേശം എന്നത് റേഡിയോ പ്രക്ഷേപണത്തിൽ ശബ്ദവും ടെലിവിഷൻ സംപ്രേഷണത്തിൽ ശബ്ദവും ചലച്ചിത്രവും ആണ്.

മോഡുലന പ്രക്രിയ[തിരുത്തുക]

മോഡുലനത്തിന് വിധേയമാക്കേണ്ട ശബ്ദത്തേയും ചിത്രത്തേയും വൈദ്യുത തരംഗങ്ങളാക്കി മാറ്റുകയാണ് ആദ്യ പടി. ഇതിനായി ഉച്ചഭാഷിണികളും(മൈക്രോഫോണുകളും) ക്യാമറകളും ഉപയോഗിക്കുന്നു. വൈദ്യുത തരംഗങ്ങളാക്കിമാറ്റിയ സന്ദേശങ്ങളെ (ശബ്ദം, ചിത്രം, ഡാറ്റ തുടങ്ങിയവ) അനുയോജ്യമായ സങ്കേതങ്ങൾ ഉപയോഗിച്ച് ഉന്നതാ ആവൃത്തിയുള്ള വൈദ്യുത കാന്തിക തരംഗങ്ങളുമായി കൂട്ടിയിണക്കുന്നു. സന്ദേശങ്ങളെ വഹിക്കേണ്ടതായതിനാൽ വാഹക തരംഗങ്ങൾ എന്നണ് ഇവ അറിയപ്പെടുന്നത്. മോഡുലനം ചെയ്യപ്പെട്ട തരംഗങ്ങൾ അനുയോജ്യമായ ആന്റിനകൾ വഴി പ്രക്ഷേപണമോ സംപ്രേഷണമോ നടത്തുന്നു. മോഡുലനത്തിന് വിവിധ സങ്കേതങ്ങൾ ഉപയോഗിക്കുന്നുണ്ട്.

മോഡുലന സങ്കേതങ്ങൾ[തിരുത്തുക]

AM , FM എന്നിവ വിശദമാക്കുന്ന ചിത്രം. ഏറ്റവും മുകളിൽ സന്ദേശ തരംഗം ആണ്
  1. ഫ്രീക്വൻസി മോഡുലനം(FM)
  2. ആംപ്ലിറ്റ്യൂഡ് മോഡുലനം(AM)
  3. ഫേസ് മോഡുലനം(PM)


ഫ്രീക്വൻസി മോഡുലനം[തിരുത്തുക]

സന്ദേശ തരംഗത്തിന്റെ ആയതിക്ക് അനുസൃതമായി വാഹക തരംഗത്തിന്റെ ആവൃത്തിയിൽ മാറ്റം വരുത്തിയാണ് ഫ്രീക്വൻസി മോഡുലനം സാധ്യമാക്കുന്നത്. സന്ദേശ തരംഗത്തിന്റെ ആയതി കൂടുന്നതിന് അനുസരിച്ച് വാഹകതരംഗത്തിന്റെ ഫ്രീക്വൻസി വർദ്ധിപ്പിക്കുയും കുറയുന്നതിനനുസരിച്ച് വാഹക തരംഗത്തിന്റെ ഫ്രീക്വൻസി കുറയ്കുകയും ചെയ്യും.


ആംപ്ലിറ്റ്യൂഡ് മോഡുലനം[തിരുത്തുക]

സന്ദേശ തരംഗത്തിന്റെ ആയതിക്ക് അനുസൃതമായി വാഹക തരംഗത്തിന്റെ ആയതിയിൽ മാറ്റം വരുത്തിയാണ് ആംപ്ലിറ്റ്യൂഡ് മോഡുലനം സാധ്യമാക്കുന്നത്. സന്ദേശ തരംഗത്തിന്റെ ആയതി കൂടുന്നതിന് അനുസരിച്ച് വാഹകതരംഗത്തിന്റെ ആയതി വർദ്ധിപ്പിക്കുയും കുറയുന്നതിനനുസരിച്ച് വാഹക തരംഗത്തിന്റെ ആയതി കുറയ്കുകയും ചെയ്യും.


ഫേസ് മോഡുലനം[തിരുത്തുക]

ഇവിടെ വാഹകതരംഗത്തിന്റെ ഫേസ് ആണ് വ്യത്യാസപ്പെടുന്നത്. മോഡുലനം ചെയ്യപ്പെട്ട സിഗ്നൽ ഫ്രീക്വൻസി മോഡുലനസിഗ്നലിന്റെ അതേ രൂപത്തിൽ ആയിരിക്കും.


"https://ml.wikipedia.org/w/index.php?title=മോഡുലനം&oldid=3392819" എന്ന താളിൽനിന്ന് ശേഖരിച്ചത്