മിൽവൌക്കീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Milwaukee, Wisconsin
City of Milwaukee
Clockwise from top left: Milwaukee skyline and Lake Michigan, Milwaukee Art Museum, Milwaukee Central Library, Allen-Bradley Clock Tower, Marquette Hall at Marquette University, Milwaukee City Hall, Miller Park, and the Basilica of St. Josaphat.
പതാക Milwaukee, Wisconsin
Flag
Official seal of Milwaukee, Wisconsin
Seal
ഔദ്യോഗിക ലോഗോ Milwaukee, Wisconsin
Logo
Nickname(s): 
Cream City, Brew City, Beer City, Brew Town, Beertown, Miltown, The Mil, MKE, The City of Festivals, Deutsch-Athen (German Athens)
Location of Milwaukee in Milwaukee County and in the state of Wisconsin
Location of Milwaukee in Milwaukee County and in the state of Wisconsin
Milwaukee, Wisconsin is located in the United States
Milwaukee, Wisconsin
Milwaukee, Wisconsin
Location in the United States
Coordinates: 43°03′8″N 87°57′21″W / 43.05222°N 87.95583°W / 43.05222; -87.95583
CountryUnited States of America
StateWisconsin
CountiesMilwaukee, Washington, Waukesha
Incorporatedജനുവരി 31, 1846; 178 വർഷങ്ങൾക്ക് മുമ്പ് (1846-01-31)
ഭരണസമ്പ്രദായം
 • MayorTom Barrett (D)
വിസ്തീർണ്ണം
 • City96.80 ച മൈ (250.71 ച.കി.മീ.)
 • ഭൂമി96.12 ച മൈ (248.95 ച.കി.മീ.)
 • ജലം0.68 ച മൈ (1.76 ച.കി.മീ.)
ഉയരം
617 അടി (188 മീ)
ജനസംഖ്യ
 (2010)
 • City5,94,833
 • കണക്ക് 
(2015)
6,00,155
 • റാങ്ക്US: 31st WI: 1st
 • ജനസാന്ദ്രത6,188.4/ച മൈ (2,389.4/ച.കി.മീ.)
 • നഗരപ്രദേശം
1,376,476 (US: 35th)
 • മെട്രോപ്രദേശം
1,572,245 (US: 39th)
 • CSA
2,043,904 (US: 29th)
Demonym(s)Milwaukeean
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
Zip code
532XX
ഏരിയ കോഡ്414
Major airportGeneral Mitchell International Airport (MKE)
വെബ്സൈറ്റ്city.milwaukee.gov

മിൽവൌക്കീ (/mɪlˈwɔːkiː//ˈmwɔːki/) ഐക്യനാടുകളിലെ വിസ്കോസിൻ സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണവും മദ്ധ്യ-പടിഞ്ഞാറൻ യു.എസിലെ അഞ്ചാമത്തെ വലിയ പട്ടണവുമാണ്. ഇത് മിൽവൌക്കീ കൌണ്ടിയുടെ കൌണ്ടി സീറ്റുകൂടിയായ ഈ പട്ടണം മിഷിഗൺ തടാകത്തിൻറെ പടിഞ്ഞാറേ കരയിലാണ് സ്ഥിതി ചെയ്യുന്നത്. മിൽവൌക്കീ പട്ടണത്തിൽ 2015 ലെ കണക്കുകളനുസരിച്ച് 600,155 ജനങ്ങൾ അധിവസിക്കുന്നു.[1]  മിൽവൌക്കീ-റാസിനെ-വൌക്കേഷ മെട്രോപോളിറ്റൻ മേഖലയുടെ പ്രധാന സാസ്കാരിക സാമ്പത്തിക കേന്ദ്രമാണ് ഈ പട്ടണം. ഈ മേട്രോപോളിറ്റൻ മേഖലിയിലെ ആകെ ജനസംഖ്യ 2015 ലെ കണക്കുകൾ പ്രകാരം ഏകദേശം  2,046,692 ആണ്.[2]  ജനസംഖ്യയനുസരിച്ച് മിൽവൌക്കി പട്ടണം ഐക്യനാടുകളിലെ 31 ആമത്തെ വലിയ പട്ടണമാണ്.[3]

ഈ പ്രദേശത്തു കൂടി ആദ്യമായി കടന്നുപോയ യൂറോപ്യന്മാർ, ഫ്രഞ്ച് കത്തോലിക്കാ മിഷണറിമാരും രോമ വ്യവസായികളുമായിരുന്നു. 1818 ൽ ഫ്രഞ്ച്-കനേഡിയൻ പര്യവേക്ഷകൻ സോളമൻ ജൂന്യൂ ഈ പ്രദേശത്തു തമ്പടിച്ചു. 1846 ൽ ജുന്യൂ സ്ഥാപിച്ച ചെറു പട്ടണം സമീപത്തെ രണ്ടു പട്ടണങ്ങളുമായി സംയോജിപ്പിച്ച് മിൽവൌക്കീ പട്ടണം സ്ഥാപിക്കപ്പെട്ടു. 1840 കളിൽ  വളരെയധികം ജർമ്മൻ കുടിയേറ്റക്കാർ ഈ മേഖലയിലെത്തിച്ചേർന്നതോടെ പട്ടണത്തിലെ ജനസംഖ്യ ഗണ്യമായി ഉയർന്നു. പിന്നീടുള്ള ദശകങ്ങളിൽ പോളീഷുകാരും മറ്റു യൂറോപ്യൻ കുടിയേറ്റക്കാരും വ്യാപകമായി ഈ പ്രദേശത്തേയ്ക്കു കുടിയേറി.

ചരിത്രം[തിരുത്തുക]

അമേരിക്കൻ ഇന്ത്യൻ മിൽവൌക്കീ[തിരുത്തുക]

മിൽവൌക്കീ മേഖലയിലെ അറിയപ്പെടുന്ന ആദ്യനിവാസികൾ മെനോമിനീ, ഫോക്സ്, മസ്‍കൌട്ടെൻ, സൌക്, പൊട്ടവട്ടോമി, ഒജിബ്‍വേ (എല്ലാവരും അൽജിക്/അൽഗോങ്കിയൻ ജനങ്ങൾ), ഹോ-ചുങ്ക് (വിന്നെബാഗൊ - ഒരു വിഭാഗം സിയൌൺ ജനങ്ങൾ), എന്നീ വിഭാഗങ്ങളിലുള്ള തദ്ദേശീയ ഇന്ത്യൻ വർഗ്ഗങ്ങളായിരുന്നു. മിൽവൌക്കീ പ്രദേശങ്ങളിലേയ്ക്ക് അധിവാസം നടത്തുന്നതിനു മുമ്പ്, ഗ്രീൻ ബേയ്ക്കു ചുറ്റുപാടുമുള്ള പ്രദേശങ്ങളിലായിരുന്നു ഇവരിൽ ബഹുഭൂരിപക്ഷവും യൂറോപ്യൻ അധിനിവേശകാലത്ത് വസിച്ചിരുന്നത്.[4]

അവലംബം[തിരുത്തുക]

  1. "Population estimates, July 1, 2015, (V2015)". www.census.gov. Retrieved 2016-12-11.
  2. "Annual Estimates of the Resident Population: April 1, 2010 to July 1, 2015". Archived from the original on 2018-07-14. Retrieved 2017-02-09.
  3. Bureau, U.S. Census. "American FactFinder - Results". factfinder.census.gov (in ഇംഗ്ലീഷ്). Archived from the original on 2018-07-14. Retrieved 2016-12-11.
  4. White, Richard (1991). The Middle Ground. New York: Cambridge University Press. p. 146.
"https://ml.wikipedia.org/w/index.php?title=മിൽവൌക്കീ&oldid=3641240" എന്ന താളിൽനിന്ന് ശേഖരിച്ചത്