ബുല്ലേ ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുല്ലേ ഷാ
ജനനം1680 CE
Uch, Multan Subah, Mughal Empire
മരണം1757 CE
കസൂർ, Lahore Subah, Mughal Empire
പ്രധാന തീർത്ഥാടനകേന്ദ്രംകസൂർ, പഞ്ചാബ്, പാകിസ്താൻ
സ്വാധീനങ്ങൾഷാ ഹുസൈൻ, സുൽത്താൻ ബാഹു, ഷാ ഷറഫ്
സ്വാധീനിച്ചത്അനേകം സൂഫി കവികളെ
പാരമ്പര്യം
കാഫി

പ്രമുഖ സൂഫിവര്യനും കവിയും തത്ത്വചിന്തകനുമായിരുന്നുമായിരുന്നു പഞ്ചാബിൽ ജനിച്ച ബുല്ലേ ഷാ. ഇനായത് ഷാ ക്വദിരിയായിരുന്നു അദ്ദേഹത്തിന്റെ ആത്മീയഗുരു.

ജീവിതരേഖ[തിരുത്തുക]

പഷ്തോ സൂഫി കവിയായിരുന്ന റഹ്മാൻ ബാബയുടെ (1653–1711) കാല ശേഷമാണ് ബുല്ലേഷാ ജീവിച്ചിരുന്നത്. സിന്ധി സൂഫി കവി ഷാ അബ്ദുൽ ലത്തീഫ് ബിത്തായിയുടെ (1689–1752) സമകാലീനനായിരുന്നു ഇദ്ദേഹം. പഞ്ചാബി കവി വാരിസ് ഷാ, സചൽ സർമാസ്ത് എന്നറിയപ്പെട്ടിരുന്ന സിന്ധി സൂഫി കവി അബ്ദുൽ വഹാബ് (1739–1829) എന്നിവരുടെ കാലത്ത് അദ്ദേഹം ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ആഗ്രയിലെ ഉറുദു കവി മിർ താകി മിറിന്റെ (1723–1810) വാസസ്ഥാനത്തു നിന്നും നാന്നൂറോളം മൈൽ അകലെയായിരുന്നു അദ്ദേഹത്തിന്റെ വാസം.

ഷാ ഹുസൈൻ(1538–1599), സുൽത്താൻ ബാഹു (1629–1691), ഷാ ഷറഫ് (1640–1724) എന്നീ പഞ്ചാബി കവികളുടെ സൂഫി പാതയാണ് ബുല്ലേഷാ തെരഞ്ഞെടുത്തത്. പഞ്ചാബി, സിന്ധി കവിതകളിലെ കാഫി രീതിയിലായിരുന്നു ബുല്ലേഷായുടെ കാവ്യ രചന.

മനുഷ്യാകുലതകളെക്കുറിച്ചുള്ള നിരന്തര അന്വേഷണവും മാതൃഭൂമിയായ പഞ്ചാബിന്റെ കലഹോൽസുകതയും ദൈവത്തിനായുള്ള തിരച്ചിലുമാണ് ബുല്ലേഷാ കവിതകളുടെ സത്ത. ഇവയുടെ ലളിതമായ ആവിഷ്കാരമായിരുന്നു ബുല്ലേഷാ കവിതകളുടെ മുഖമുദ്ര.

തെരുവു ഗായകർ മുതൽ വിഖ്യാ സൂഫി ഗായകരായ നുസ്രത്ത് ഫത്തേ അലി ഖാൻ, ആബിദ പർവീൺ, വഡാലി സഹോദരങ്ങൾ, സെയിൻ സരൂർ തുടങ്ങിയവർ വരെ അദ്ദേഹത്തിന്റെ കാഫികൾക്ക് സംഗീതം നൽകിയിട്ടുണ്ട്.

പുതിയ ആലാപനങ്ങൾ[തിരുത്തുക]

1990 ൽ ജൂനൂൺ എന്ന പാകിസ്താനി റോക്ക് ബാൻഡ് ബുല്ലേഷാ കവിതകൾ അവതരിപ്പിച്ചിരുന്നു. 2004ൽ റബ്ബി ഷെർഗിൽ ബുല്ലാ കീ ജാനാ എന്ന ഗാനം റോക്ക് /ഫ്യൂഷൻ ശൈലിയിൽ പുറത്തിറക്കിയത് വളരെ പ്രചാരം നേടി. [1][2] പഞ്ചാബി സൂഫി ഗായകരായ വദാലി സഹോദരങ്ങളും നൂർജഹാൻ, നസ്രത്ത് ഫത്തേ അലി ഖാൻ, രേഷ്മൻ, റുണാ ലൈല എന്നിവരും നിരവധി ബുല്ല ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബുല്ലയുടെ തേരെ ഇഷ്ക് ന ഛയ്യ തുടങ്ങിയ കവിതകൾ ദിൽ സേ ഉൾപ്പെടെ ബോളിവുഡ് സിനിമകളിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Zeeshan Jawed (4 June 2005). "Soundscape for the soul". Calcutta: The Telegraph. Archived from the original on 2017-12-01. Retrieved 23 April 2008.
  2. Bageshree S. (26 March 2005). "Urban balladeer". The Hindu. Archived from the original on 2012-11-05. Retrieved 23 April 2008.

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബുല്ലേ_ഷാ&oldid=3981792" എന്ന താളിൽനിന്ന് ശേഖരിച്ചത്