ബി.പി. മൊയ്തീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബി.പി. മൊയ്‌തീൻ
ജനനം1937
Mukkam, Kozhikode, Kerala, India
മരണം1982 (വയസ്സ് 44–45)
മരണ കാരണംമുങ്ങിമരണം
തൊഴിൽരാഷ്ട്രീയ പ്രവർത്തകൻ, ചലച്ചിത്രനിർമ്മാതാവ്
അറിയപ്പെടുന്ന കൃതി
Abhinayam, Sports Herald
രാഷ്ട്രീയ കക്ഷിപ്രജാ സോഷ്യലിസ്റ് പാർട്ടി
പുരസ്കാരങ്ങൾJeevan Raksha Padak, Class I, 1983

ഒരു രാഷ്ട്രീയ പ്രവർത്തകനും ചലച്ചിത്ര നിർമ്മാതാവും കേരളത്തിൽ നിന്നുള്ള പ്രസാധകനുമായിരുന്നു ബി. പി. മൊയ്‌തീൻ എന്ന ബലിയമ്പ്ര പുറ്റാട്ട് മൊയ്‌തീൻ (1937-1982)[1]. പ്രജ സോഷ്യലിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1979 ൽ മുക്കം പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് ഹെറാൾഡ് എന്ന മലയാള കായിക മാസിക പ്രസിദ്ധീകരിച്ചു. 1977 ലെ നിഴലേ നീ സാക്ഷി എന്ന മലയാള ചിത്രമായിരുന്നു അദ്ദേഹത്തിന്റെ നിർമ്മാണത്തിലുള്ള ആദ്യ ചലച്ചിത്രം. സീമയുടെ ആദ്യചിത്രവും മുഖ്യകഥാപാത്രവുമായി അഭിനയിച്ച ഈ ചലച്ചിത്രത്തിൽ രാജൻ കേസ് ചിത്രീകരിച്ചിരുന്നു. എന്നാൽ ചിത്രം പുറത്തിറങ്ങിയില്ല. ജയൻ അഭിനയിച്ച അഭിനയം (1981), ഇന്ത്യ നീ സുന്ദരി എന്നീ ചിത്രങ്ങൾ മൊയ്തീൻ പിന്നീട് നിർമ്മിച്ചു.[2][3]


1982 ൽ കോഴിക്കോട് മുക്കം ഇരുവഞ്ഞിപുഴയിലുണ്ടായ ഒരു കടത്തുതോണിയപകടത്തിൽ നിരവധി പേരുടെ ജീവൻ രക്ഷിച്ചതിന് 1983 ൽ ഇന്ത്യൻ രാഷ്ട്രപതി അദ്ദേഹത്തിന് മരണാനന്തര ദേശീയ സിവിലിയൻ ധീരതാ ബഹുമതിയായ ജീവൻ രക്ഷാ പഥക് നൽകി ആദരിച്ചു. ഈ അപകടത്തിൽ മറ്റുപലരെയും രക്ഷപ്പെടുത്താൻ മൊയ്തീനായെങ്കിലും അദ്ദേഹം ചുഴിയിലകപ്പെടുകയും മുങ്ങിമരിക്കുകയും ചെയ്തു. മൂന്ന് നാൾ കഴിഞ്ഞാണ് മൊയ്തീന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയത്.

കുടുംബം[തിരുത്തുക]

പിതാവ് ബലിയമ്പ്ര പുറ്റാട്ട് ഉണ്ണിമോയിൻ, മാതാവ് അരീപറ്റ മണ്ണിൽ ഫാത്വിമ.

അഭ്രപാളിയിൽ[തിരുത്തുക]

കാഞ്ചനമലയുമായുള്ള മൊയ്തീന്റെ പ്രണയമാണ് 2015 ലെ മലയാള ചലച്ചിത്രമായ എന്നു നിന്റെ മൊയ്തീന്റെ വിഷയം. അതിൽ പൃഥ്വിരാജ് സുകുമാരൻ മൊയ്തീനെ അവതരിപ്പിച്ചു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-08-05. Retrieved 2021-01-13.
  2. https://indianexpress.com/article/lifestyle/life-style/kanchanamala-a-talisman-for-true-love-in-kerala/lite/
  3. https://www.thenewsminute.com/article/widow-bachelor-eternal-story-kanchana-and-moideen-34625
"https://ml.wikipedia.org/w/index.php?title=ബി.പി._മൊയ്തീൻ&oldid=3806557" എന്ന താളിൽനിന്ന് ശേഖരിച്ചത്