ബി. അരുന്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബി. അരുന്ധതി
ബി. അരുന്ധതി

ഒരു മലയാളി പിന്നണിഗായികയാണു് ബി അരുന്ധതി. മലയാളചലച്ചിത്രങ്ങൾക്കായി അൻപതിലധികം പാട്ടുകൾ അവർ ആലപിച്ചിട്ടുണ്ട്. റ്റി.ആർ. സുബ്രമണ്യം, ഡോ.ഓമനക്കുട്ടി എന്നിവരാണു ഗുരുനാഥന്മാർ. രാക്കുയിലിൻ രാഗസദസ്സിലെ "എത്ര പൂക്കാലം" എന്നു തുടങ്ങുന്ന ഗാനമുൾപ്പടെ വളരെയധികം ഹിറ്റുഗാനങ്ങൾ ഇവർ മലയാളികൾക്കു സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ കൊല്ലം ശ്രീനാരായണ കോളേജിലെ മുതിർന്ന സംഗീത അധ്യാപികയായി ജോലിനോക്കുന്നു.

കുടുംബം[തിരുത്തുക]

ബാങ്ക് മാനേജരായ ശ്രീ. ടി. എസ്. ഹരിഹരനെ അവർ വിവാഹം കഴിച്ചു, രണ്ട് കുട്ടികളുണ്ട്. മൂത്തമകൾ ചാരു ഹരിഹരൻ മനഃശാസ്ത്രത്തിലും മൃദംഗത്തിലും പ്രാവീണ്യം നേടി.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1992 ൽ മികച്ച പിന്നണിഗായികക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം.
  • 2002-ൽ തുളസീവന സംഗീത പരിഷദ് ഏർപ്പെടുത്തിയ തുളസീവന പുരസ്കാരം.
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം [1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബി._അരുന്ധതി&oldid=4023528" എന്ന താളിൽനിന്ന് ശേഖരിച്ചത്