ബാണാസുര സാഗർ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാണാസുര സാഗർ ഡാം
ബാണാസുര സാഗർ ഡാം
ഔദ്യോഗിക നാമം കുറ്റ്യാടി ഓഗ്മെന്റഷന് മെയിൻ പടിഞ്ഞാറത്തറ ഡാം
സ്ഥലംപടിഞ്ഞാറത്തറ,വയനാട്, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം 11°40′17.58″N, 75°57′35.8488″E
പ്രയോജനംവൈദ്യുതി നിർമ്മാണം ,ജലസേചനം
നിർമ്മാണം പൂർത്തിയായത്2004
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിപനമരം പുഴ
ഉയരം38 m (125 ft)
നീളം628 m (2,060 ft)
സ്പിൽവേകൾ4
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി1664 M3/Sec
റിസർവോയർ
Creates ബാണാസുര സാഗർ റിസർവോയർ
ആകെ സംഭരണശേഷി209,200,000 cubic metres (7.39×109 cu ft)
ഉപയോഗക്ഷമമായ ശേഷി185,500,000 cubic metres (6.55×109 cu ft)
പ്രതലം വിസ്തീർണ്ണം12.77 hectares (31.6 acres)
Power station
Operator(s)KSEB
Commission date1972
Turbines3 x 25 Megawatt (Pelton-type) 1 x 50 Megawatt (Pelton-type) 2 x 50 Megawatt (Pelton-type) 3 x 1.25 Megawatt (Horizontal Kaplan-type)
Installed capacity228.75 MW
Annual generation581 MU
കക്കയം പവർ ഹൗസ്

കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറത്തറ എന്ന ഗ്രാമത്തിൽ പശ്ചിമഘട്ടത്തിൽ കബിനി നദിയുടെ പോഷകനദിയായ കരമൻതോട് പുഴക്കു [1] കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗർ അണക്കെട്ട്[2]. 1979-ലാണ് ഈ അണക്കെട്ട് നിർമ്മാണം അരംഭിച്ചത്. [3] ഒരു കിലോ മീറ്ററോളം നീളത്തിൽ മണ്ണു കൊണ്ടാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്ക് (കക്കയം ഡാം) [4],[5],[6] ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ബാണാസുര സാഗർ ജലസേചന പദ്ധതി [7]യുടെ പ്രധാന ലക്ഷ്യങ്ങൾ..


കുറ്റ്യാടി സ്പിൽ വേ അണക്കെട്ട്[8]കോസനി സാഡിൽ ഡാം[9], കോട്ടഗിരി സാഡിൽ ഡാം[10], നിയർ കോട്ടഗിരി സാഡിൽ ഡാം[11], കുറ്റ്യാടി സാഡിൽ ഡാം[12] നായന്മൂല തടയണ, മാഞ്ഞൂര തടയണ എന്നീ 7 ചെറിയ അണക്കെട്ടുകളും ഈ പദ്ധതിയുടെ ഭാഗമാണ്. [13]

സ്പിൽ വേ ഡാം വഴിയാണ് വെള്ളം തുറന്നു വിടുന്നത്

ചരിത്രം[തിരുത്തുക]

മണ്ണുകൊണ്ടുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത്.[14] [15] വലിയ പാറകളും കല്ലുകളും മണ്ണുമാണ് ഇതിനായി ഉപയോഗിച്ചത്. 685 മീറ്റർ ആണ് ഈ അണക്കെട്ടിന്റെ നീളം. ബാണാസുര മലകൾക്കിടയിലായി 33 ലക്ഷം കുബിക് മീറ്റർ മണ്ണുപയോഗിച്ചാണ് [16]നിർമ്മിച്ചിരിക്കുന്നത്. 190 കോടി രൂപയായിരുന്നു നിർമ്മാണച്ചിലവ്.

1979 ലാണ് ആദ്യ അണക്കെട്ട് പണിതീർന്നത്. [17] ഒരു ചെറിയ കനാലും അണക്കെട്ടും ചേർന്ന് ഇന്ത്യൻ ബാണാസുര സാഗർ പദ്ധതിയുടെ ഭാഗമായാണ് തുടക്കം. പ്രഥാന ലക്ഷ്യം കോഴിക്കോട് ഉള്ള കക്കയം അണക്കെട്ടിലേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനായി ജലം എത്തിക്കുകയും ജലസേചനത്തിനു ഉപയോഗിക്കുക എന്നതുമായിരുന്നു.

വിനോദസഞ്ചാരം[തിരുത്തുക]

അണക്കെട്ടിനടുത്തുള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള ഒരു ഉത്തമ തുടക്ക സ്ഥലം ആണ് ഇവിടം.[18],[19] ഒരു വിനോദസഞ്ചാര ആകർഷണവുമാണ് ഇവിടം.

അണക്കെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയിൽ ആഴ്ത്തിയപ്പോൾ അണകെട്ടിനകത്തു ഏതാനും ദ്വീപുകൾ രൂപപ്പെടുന്നു. ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്.[20]

ഇന്നത്തെ സ്ഥിതി[തിരുത്തുക]

ഇന്ന് അണക്കെട്ട് പൂർത്തിയായെങ്കിലും ബാണാസുര സാഗർ പദ്ധതി പൂർത്തിയായിട്ടില്ല. കാരാപ്പുഴ ജലവൈദ്യുത പദ്ധതി പോലെ അപൂർണ്ണമായ അവസ്ഥയിലാണ് ഈ പദ്ധതിയും. ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടിനു മുകളിലുള്ള സൗരോർജ്ജ പാനലുകൾ സ്ഥാപിക്കപ്പെട്ടതിവിടെയാണ്. [21]

ചിത്രശാല[തിരുത്തുക]

കൂടുതൽ കാണുക[തിരുത്തുക]


പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Banasura Sagar Dam | Welcome to Wayanad | India" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-07.
  2. "Kuttiyadi (Augmentation Main ) (Padinjarethara) Dam D03721-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "കേരള സർക്കാരിന്റെ പത്താം പഞ്ചവത്സര പദ്ധതി റിപ്പോർട്ട് 2002-07" (PDF). കേരള സർക്കാർ. Retrieved 2006-10-18.
  4. "Kuttiyadi Hydroelectric Project JH01194-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Kuttiyadi Power House PH01199-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Kuttiyadi Basin Hydro Electric Projects-". www.kseb.in.
  7. "Banasurasagar Medium Irrigation Project JI02694-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  8. "Kuttiyadi Spillway Dam D02981-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  9. "Kosani Saddle(Eb) Dam D03659-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  10. "Kottagiri Saddle Dam D03795-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  11. "Near Kottagiri Saddle Dam D06321-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  12. "Kuttiyadi Aug. Saddle (Eb) Dam D03017-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  13. "BANASURASAGAR DAM – KSEB Limted Dam Safety Organisation" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-30.
  14. https://www.banasura.com/banasura-sagar-dam
  15. "Banasura Sagar Dam, Earth Dam, Kalpetta, Wayanad, District, Kerala, India" (in ഇംഗ്ലീഷ്). Retrieved 2021-07-07.
  16. Sep 1, K. R. Rajeev / TNN /; 2018; Ist, 10:46. "Banasura dam flooded villages with misery | Kozhikode News - Times of India" (in ഇംഗ്ലീഷ്). Retrieved 2021-07-07. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  17. "Banasura Sagar Dam | Welcome to Wayanad | India" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-07.
  18. "Banasura Sagar Dam -". www.banasura.com.
  19. "Banasura Sagar Dam -". www.keralatourism.org.
  20. http://www.kerenvis.nic.in/Content/DamsinKerala_1282.aspx?format=Print. Retrieved 2021-07-07. {{cite web}}: Missing or empty |title= (help)
  21. "Kerala: Solar panel atop dam a reality" (in ഇംഗ്ലീഷ്). 2016-04-30. Retrieved 2021-07-07.