ഫെർ‌ഗാന വാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെർഗാന വാലി
Farg‘ona vodiysi, Фергана өрөөнү,
водии Фaрғонa, Ферганская долина,
وادی فرغانة
Fergana Valley (highlighted), post-1991 national territories colour-coded
Length300 km (190 mi)
Area22,000 km2 (8,500 sq mi)
Geography
LocationKyrgyzstan, Tajikistan, Uzbekistan
Coordinates40°54′03″N 71°45′28″E / 40.9008°N 71.7578°E / 40.9008; 71.7578
RiversSyr Darya river (Naryn and Kara Darya)
Fergana[പ്രവർത്തിക്കാത്ത കണ്ണി] Valley on map showing Sakastan about 100BC

ഫെർഗാന വാലി കിഴക്കൻ ഉസ്ബെക്കിസ്ഥാൻ, തെക്കൻ കിർഗ്ഗിസ്ഥാൻ, വടക്കൻ താജിക്കിസ്ഥാൻ എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന മദ്ധേഷ്യയിലെ ഒരു താഴ്‍വരയാണ്. മുൻ സോവിയറ്റ് യൂണിയനിലെ മൂന്നു റിപ്പബ്ലിക്കുകളായി വിഭജിക്കപ്പെട്ടുകിടക്കുന്ന ഈ താഴ്‍വര വംശീയമായി വൈവിധ്യപൂർണ്ണവും 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വംശീയ സംഘർഷങ്ങളുടെ കേളീരംഗവുമായിരുന്നു. മദ്ധ്യ ഏഷ്യയിലെ പല ഭാഗങ്ങളിലും ഒരു വലിയ ത്രികോണാകാർ താഴ്വരയാണ് ഫെർഗാന. ഈ നദിയുടെ ഉത്ഭവം നരിൻ, കാരാ ദാരിയ എന്നിവയാണ്. കിഴക്ക് നിന്ന് വരുന്ന നാരംഗാനിൽ ചേരുകയും, സിർദരിയ നദിയിൽ രൂപംകൊള്ളുകയും ചെയ്യുന്നു. മധ്യേഷ്യയുടെ പലപ്പോഴും ഉണങ്ങിയ ഭാഗമായ ഈ ത്രികോണാകൃതിയിലുള്ള ബൃഹത്തായ താഴ്‍വരയുടെ ഫലഭൂയിഷ്ടത കിഴക്കുനിന്ന് ഉത്ഭവിക്കുന്ന നരിൻ, കാര ദര്യ എന്നീ രണ്ടു നദികളെ ആശ്രയിച്ചാണിരിക്കുന്നത്. ഇവ നമൻഗാനിനു സമീപത്തുവച്ചു ഒന്നുചേരുകയും സിർ ദര്യ നദി രൂപംകൊള്ളുകയും ചെയ്യുന്നു. താഴ്‍വരയുടെ ചരിത്രം ഏകദേശം 2,300 വർഷങ്ങൾക്കപ്പുറം ഈ പ്രദേശത്തെ ജനതയെ ഗ്രീക്കോ-ബാക്ട്രിയൻ അധിനിവേശകർ കീഴക്കിയ കാലത്തേയ്ക്കു നീണ്ടു കിടക്കുന്നതാണ്.

ചൈനീസ് ചരിത്രകാരന്മാർ അതിലെ നഗരങ്ങളെ 2,100 വർഷങ്ങൾക്കുമുമ്പ് ഗ്രീക്ക്, ചൈനീസ്, ബാക്ട്രിയൻ, പാർഥിയൻ നാഗരികതകൾക്കിടയിലെ പാതയായി കണക്കുകൂട്ടുന്നു. മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറിന്റെ സ്വദേശമായിരുന്ന ഈ പ്രദേശം, ആധുനിക അഫ്ഗാനിസ്ഥാൻ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കപ്പെട്ടിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ റഷ്യൻ സാമ്രാജ്യം ഈ താഴ്‍വര ആക്രമിച്ചു കീഴടക്കുകയും, 1920 കളിൽ ഇതു സോവിയറ്റ് യൂണിയന്റെ ഭാഗമായി മാറുകയും ചെയ്തു. അതിലെ മൂന്നു സോവിയറ്റ് റിപ്പബ്ലിക്കുകൾ 1991 ൽ സ്വാതന്ത്ര്യം നേടി. ഉസ്ബെക്, താജിക്ക്, കിർഗിസ് വംശജരായ ഇസ്ലാം മതസ്ഥർക്കു ഭൂരിപക്ഷമുള്ള ഈ പ്രദേശം പലപ്പോഴും തമ്മിൽ കൂടിച്ചേർന്നതും ആധുനിക അതിർത്തികളുമായി പൊരുത്തപ്പെടുന്നതുമല്ല. ചരിത്രപരമായി റഷ്യൻ, കഷ്ഗറീയൻ, കിപ്ചാക്കുകൾ, ബുഖാറൻ ജൂതന്മാർ, റോമാനി ന്യൂനപക്ഷങ്ങൾ എന്നിവരുടെ ഗണ്യമായി സംഖ്യയും ഇവിടെ അധിവസിക്കുന്നു.

സോവിയറ്റുകാർ അവതരിപ്പിച്ച ബൃഹത്തായ പരുത്തിക്കൃഷി, സമ്പദ്വ്യവസ്ഥയുടെ കേന്ദ്രമായി ഇപ്പോഴും നിലനിൽക്കുന്നതോടൊപ്പം വൈവിധ്യമാർന്ന ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയും ഇവിടെ ഉത്പാദിപ്പിക്കുന്നു. കന്നുകാലിവളർത്തൽ, തുകൽ വ്യവസായം എന്നിവയ്ക്ക് ഇവിടെ ഒരു ദീർഘമായ ചരിത്രം ഉണ്ട്. അതുപോലെതന്നെ കൽക്കരി, ഇരുമ്പ്, സൾഫർ, ജിപ്സം, കല്ലുപ്പ്, നഫ്ത എന്നിവയുടെ നിക്ഷേപങ്ങളും ചില ചെറിയ എണ്ണ നിക്ഷേപങ്ങൾ ഉൾപ്പെടെയുള്ള വളരുന്ന ഒരു ഖനനമേഖലയുമാണിത്.

ഭൂമിശാസ്ത്രം[തിരുത്തുക]

താഴ്‍‌വര ഏകദേശം 300 കിലോമീറ്റർ (190 മൈൽ) നീളവും 70 കിലോമീറ്റർ (43 മൈൽ) വീതിയുമുള്ളതാണ്. ഇത് 22,000 ചതുരശ്ര കിലോമീറ്റർ (8,500 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശമാണ്. നിലനിൽക്കുന്ന സ്ഥാനം അതിനെ ഒരു പ്രത്യേക ഭൂമിശാസ്ത്ര മേഖലയാക്കി മാറ്റുന്നു.[1] താഴ്‍വരയിലെ രണ്ടു നദികളായ നരിൻ, കാര ദരിയ എന്നിവ നമൻഗാനു സമീപത്തുവച്ച് ലയിച്ച് സിർദര്യ നദി രൂപംകൊള്ളുന്നു. സോഖ് നദിയ ഉൾപ്പെടെ ഈ നദികളുടെ അനവധി പോഷകനദികൾ താഴ്വരയിലൂടെ ഒഴുകുന്നു.

കാലാവസ്ഥ[തിരുത്തുക]

ഈ താഴ്‍വരയിലെ കാലാവസ്ഥ വരണ്ടതും ചൂടുള്ളതുമാണ്. മാർച്ച് മാസത്തിൽ താപനില 20 °C (68 °F) വരെ എത്തുകയും തുടർന്ന് ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിൽ 35 ° C (95 ° F) വരെ അതിവേഗം ഉയരുകയും ചെയ്യുന്നു. ഏപ്രിൽ മാസത്തിനുശേഷമുള്ള അഞ്ച് മാസങ്ങളിൽ നീർവീഴ്ച്ച അപൂർവ്വമാണെങ്കിലും ഒക്ടോബറിൽ ഇതിന്റെ തോത് വർദ്ധിക്കുന്നു. ഹിമപാതവും ഘനീഭവിക്കലും -20° C (-4° F) വരെ താഴ്ന്ന അവസ്ഥയിൽ ഡിസംബർ, ജനുവരി മാസങ്ങളിൽ സംഭവിക്കുന്നു.

അവലംബം[തിരുത്തുക]

  1. grida.no: topography and hydrography of the Ferghana valley.
"https://ml.wikipedia.org/w/index.php?title=ഫെർ‌ഗാന_വാലി&oldid=3661528" എന്ന താളിൽനിന്ന് ശേഖരിച്ചത്