ഫത്തിഹ് അക്കിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫത്തിഹ് അക്കിൻ
ഫത്തിഹ് അക്കിൻ 2010 ഗോവ ചലച്ചിത്രമേളയിൽ തന്റെ ചിത്രം സോൾ കിച്ചനെക്കുറിച്ച് സംസാരിക്കുന്നു
ജനനം (1973-08-25) 25 ഓഗസ്റ്റ് 1973  (50 വയസ്സ്)
ഹാബെർഗ്, ജർമ്മനി
തൊഴിൽചലച്ചിത്ര സംവിധായകൻ
സജീവ കാലം1995 – present

ഫത്തിഹ് അക്കിൻ ജർമ്മൻ ചലച്ചിത്ര സംവിധായകനും നടനും തിരകഥാകൃത്തുമാണ്.[1] ജർമ്മനിയിലെ തുർക്ക് വംശജരെ അധികരിച്ച് ചിത്രങ്ങളെടുക്കുന്നതിൽ ശ്രദ്ധേയൻ.

1973ൽ ജർമ്മനി ഹാബെർഗിൽ തുർക്ക് വംശജരായ മാതാപിതാകൾക്ക് ജനിച്ചു.[2] 2000ൽ ഹാബെർഗ് കലാലയത്തിൽ നിന്നും വിഷ്വൽ കമ്മ്യൂണിഷനിൽ ബിരുദം നേടി. 1998ൽ ആദ്യ മുഴുനീള ചലച്ചിത്രം "ഷോർട്ട് ഷാപ്പ് ഷോക്ക്" പുറത്തിറങ്ങി. 2000ൽ യാത്രയും പ്രണയവും പ്രമേയമാക്കി "ഇൻ ജൂലൈ" എന്ന ചിത്രവും 2001-ൽ ജന്മദേശത്തിലേക്ക് തിരിച്ചുപോകുന്ന യുവസംവിധായകന്റെ കഥ പറയുന്ന "സോലിനോ" എന്ന ചിത്രവും സംവിധാനം ചെയ്തു. 2005ൽ പുറത്തിറങ്ങിയ ഹെഡ്-ഓൺ അന്താരാഷ്ട്ര ശ്രദ്ധയും നിരൂപക പ്രശംസയും പിടിച്ചുപറ്റി. ഹെഡ്-ഓൺ 2004-ലെ ബെർലിൻ അന്താരാഷ്ട ചലച്ചിത്ര മേളയിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവർണ്ണ കരടി പുരസ്ക്കാരവും ഏറ്റവും മികച്ച ചിത്രത്തിനുള്ള യൂറോപ്യൻ ചലചിത്ര പുരസ്ക്കാരവും നേടി.

2005-ൽ ഇസ്താംബുൾ സംഗീത സദസുകളെ ആസ്പ്തമാക്കി "ക്രോസിങ്ങ് ദ ബ്രിഡ്ജ്; ദി സോൾ ഓഫ് ഇസ്താംബുൾ" എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തു. 2007ൽ പുറത്തിറങ്ങിയ ദ എഡ്ജ് ഓഫ് ഹെവൻ ആ വർഷത്തെ കാൻസ് അന്താരാഷ്ട്ര് ചലച്ചിത്രമേളയിൽ ഏറ്റവും മികച്ച തിരകഥയ്ക്കുള്ള പുരസ്ക്കാരത്തിന് അർഹമായി.[3][4] ദ എഡ്ജ് ഓഫ് ഹെവൻ 2007ലെ യൂറോപ്യൻ പാർലിമെന്റ് നൽകുന്ന പ്രഥമ ലക്സ് ചലച്ചിത്ര പുരസ്ക്കാരവും നേടി.[5] 2009ൽ പുറത്തിറങ്ങിയ "സോൾ കിച്ചൻ" വെനീസ് അന്താരാഷ്ടട്ര ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി പുരസ്ക്കാരത്തിന് അർഹമായി.[6]

ചലച്ചിത്രങ്ങൾ[തിരുത്തുക]

  • ഷോർട്ട് സ്പാർക്ക് ഷോക്ക്
  • ഇൻ ജൂലൈ
  • സൊളിനോ
  • ഹെഡ്-ഓൺ
  • വിഷൻസ് ഓഫ് യൂറോപ്പ്
  • ദ എഡ്ജ് ഓഫ് ഹെവൻ
  • ന്യൂയോർക്ക്, ഐ ലവ് യൂ
  • Deutschland 09
  • സോൾ കിച്ചൻ

ഹ്രസ്വ ചിത്രങ്ങൾ[തിരുത്തുക]

  • സെൻസിൻ... യൂആർ ദ വൺ
  • വീഡ്
  • ഗാർബേജ് ഇൻ ദ ഗാർഡൻ ഓഫ് ഈഡൻ

ഡോക്യുമെന്ററി[തിരുത്തുക]

  • Denk ich an Deutschland - Wir haben vergessen zurückzukehren
  • ക്രോസിങ്ങ് ദ ബ്രിഡ്ജ്; ദി സോൾ ഓഫ് ഇസ്താംബുൾ

അവലംബം[തിരുത്തുക]

  1. "Director's Portrait: Fatih Akın – The sun is as much mine as the night". www.german-films.de. Archived from the original on 2010-01-14. Retrieved 6 April 2010.
  2. Kulish, Nicholas (6 January 2008). "A hand that links Germans and Turks". The New York Times. Retrieved 6 April 2010.
  3. "Festival de Cannes: The Edge of Heaven". www.festival-cannes.com. Archived from the original on 2012-08-07. Retrieved 19 December 2009.
  4. "Film about abortion takes Cannes' prize". Guardian Unlimited. London. 27 May 2007. Archived from the original on 2013-12-01. Retrieved 2011-05-06.
  5. "And the LUX Prize for European cinema goes to… "Auf der anderen Seite" ("On the Edge of Heaven")". European Parliament. 24 October 2007. Retrieved 6 April 2010.
  6. http://www.mathrubhumi.com/static/others/special/story.php?id=142401[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫത്തിഹ്_അക്കിൻ&oldid=3945142" എന്ന താളിൽനിന്ന് ശേഖരിച്ചത്