പ്രതിദ്രവ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രതിദ്രവ്യം

Annihilation

കണികാഭൗതികത്തിൽ ദ്രവ്യത്തിന്റെ (മാറ്റർ) എതിർ പദാർത്ഥമായി കാണുന്ന വസ്തുവാണ് പ്രതിദ്രവ്യം അഥവാ ആന്റിമാറ്റർ (Antimatter). മാറ്ററിൽ എപ്രകാരമാണോ കണികകൾ അടങ്ങിയിരിക്കുന്നത് അപ്രകാരം ആന്റിമാറ്ററിൽ വിപരീതകണികൾ അടങ്ങിയിരിക്കുന്നു. ഉദാഹരണമായി ഇലക്ട്രോണും (e+ പ്രോട്ടോണും ചേർന്ന് സാധാരണ ഹൈഡ്രജൻ കണിക ഉണ്ടാകുന്നതു പോലെ പോസിട്രോണും (ഇലക്ട്രോണിന്റെ പ്രതികണിക അഥവാ e+) ആന്റിപ്രോട്ടോണും (p-) ചേർന്ന് ഒരു ആന്റി ഹൈഡ്രജൻ കണിക രൂപീകൃതമാകുന്നു. കണികകളും എതിർകണികകളും പ്രവർത്തിച്ച് കനത്ത ഊർജ്ജനിലയിലുള്ള ഫോട്ടോണുകൾ (ഗാമാ കണങ്ങൾ) അല്ലെങ്കിൽ കണികാ-പ്രതികണികാ ജോടികൾ ഉല്പാദിപ്പിക്കപ്പെടുന്നതു പോലെ മാറ്ററും ആന്റിമാറ്ററും തമ്മിൽ പ്രവർത്തിച്ചാൽ രണ്ടിന്റേയും ഉന്മൂലനം (Annihilation) സംഭവിക്കുന്നു. ഇതിന്റെ ഫലമായി വൻ സ്ഫോടനവും നടക്കും [1]

മാറ്റർ-ആന്റിമാറ്റർ സംഘട്ടനത്തിൽ അവയുടെ മാസ്സ് പൂർണ്ണമായും ഊർജ്ജമായി മാറുന്നു. ജീവജാലങ്ങൾക്ക് ഹാനികരമായ വികിരണങ്ങളും ഉണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ ഭാവിയിലെ ഏറ്റവും സുരക്ഷിതമായ ഊർജ സ്രോതസ്സാകും ആന്റിമാറ്റർ റിയാക്ടറുകൾ.

പ്രപഞ്ചത്തിൽ മനുഷ്യദൃശ്യമായ ഭൂരിഭാഗവും മാറ്ററും ബാക്കി ഭാഗങ്ങളിൽ ആന്റിമാറ്ററും അടങ്ങിയിരിക്കുന്നു. ഇവയുടെ ഈ തുലനാവസ്ഥ (ബെർയോൺ പ്രതിസമത) ഭൗതികത്തിലെ പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ്. മാറ്റർ-ആന്റിമാറ്റർ പ്രവർത്തനങ്ങളിൽ ഫോട്ടോൺ വികിരണത്തോടൊപ്പം ശിഷ്ടപിണ്ഡം (Rest Mass) ഗതികോർജ്ജമായി മാറ്റപ്പെടുന്നു. ഏകകം പ്രതിയുള്ള ഊർജ്ജവികിരണം (9×1016 ജൂൾ/കി.ഗ്രാം) രാസോർജ്ജത്തേക്കാൾ പത്ത് മടങ്ങും, ഇന്ന് അണുഭേദനം മൂലം ഉണ്ടാകുന്ന പരമാണു സ്ഥിതികോർജ്ജത്തേക്കാൾ (പ്രതി അണുമർമ്മത്തിൽ 200 MeV അഥവാ 8×1013 ജൂൾ/കി.ഗ്രാം) മൂന്ന് മടങ്ങും, അണുസംയോജനം മൂലം ഉണ്ടാകുന്ന ഊർജ്ജത്തേക്കാൾ(ഏകദേശം 6.3×1014 ജൂൾ/കി.ഗ്രാം പ്രോട്ടോൺ-പ്രോട്ടോൺ കണ്ണിക്ക്) രണ്ട് മടങ്ങും വലുതാണ്. ഒരു കിലോഗ്രാം മാറ്റർ ഒരു കിലോഗ്രാം ആന്റിമാറ്ററുമായി പ്രവർത്തിച്ച് ഏകദേശം 1.8×1017 ജൂൾ(180 പെറ്റാജൂൾ) അഥവാ ഏകദേശം 43 മെഗാടൺ ടി. എൻ. ടി ഊർജ്ജം (ഊർജ്ജ-പിണ്ഡ സമാനതയനുസരിച്ച്, E = mc2) ഉത്സർജ്ജിക്കുന്നു.

അവലംബം[തിരുത്തുക]

  1. http://news.discovery.com/space/pamela-spots-a-smidgen-of-antimatter-110811.html
"https://ml.wikipedia.org/w/index.php?title=പ്രതിദ്രവ്യം&oldid=3563066" എന്ന താളിൽനിന്ന് ശേഖരിച്ചത്