പോളി അക്രിലോനൈട്രൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോളി അക്രിലോ നൈട്രൈലിലെ പുനരാവർത്തന ഘടകം

പോളി അക്രിലോ നൈട്രൈൽ ഫൈബറുകളുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നു. സയനൈഡ് (-CN ) ഗ്രൂപ്പിൻറെ സാന്നിധ്യം ഈ പോളിമറിന്റെ രാസഭൗതിക ഗുണങ്ങളെ കാര്യമായി സ്വാധീനിക്കുന്നു.[1]

പ്രത്യേകതകൾ[തിരുത്തുക]

അക്രിലോ നൈട്രൈൽ ആണ് ഏകകം. ഇത് ഫ്രീ റാഡിക്കൽ പോളിമറീകരണത്തിലൂടെയാണ് പോളി അക്രിലോ നൈട്രൈൽ ആയി മാറ്റുന്നത്. അധികമായ ക്രിസ്റ്റലൈനിറ്റി, വളരെ ഉയർന്ന ദ്രവണാങ്കം, ലയന സാധ്യത തീരെ കുറവ്, പ്ലാസ്റ്റിസൈസ് ചെയ്യാൻ വഴങ്ങാത്തത് ഈ വക ബുദ്ധിമുട്ടുകൾ ആദ്യ കാലങ്ങളിൽ തടസ്സമായി നിന്നെങ്കിലും, പിന്നീട് പല പരിഹാരങ്ങളും കണ്ടെത്തിയതോടെ ഇന്ന് പോളി അക്രിലോ നൈട്രൈൽ വളരെ വ്യാവസായിക വാണിജ്യ പ്രാധാന്യമുളള വസ്തുക്കളിലൊന്നായി മാറിയിരിക്കുന്നു.

അക്രിലിക് ഫൈബർ 85% അക്രിലോ നൈട്രൈലും, ബാക്കി 15% മറ്റേതെങ്കിലും അനുയോജ്യമായ സഹഏകകങ്ങളുമടങ്ങിയ കോപോളിമർ ആണ്. ഉറപ്പ്, ദാർഢ്യം, ഘർഷണ പ്രതിരോധം,( abrasion resistance), ഇവ കൂടാതെ, കറകളും പാടുകളും പറ്റിപ്പിടിക്കുകയില്ല എന്നതും, അഭിലഷണീയ ഗുണങ്ങളിൽ പെയുന്നു. സ്പർശിക്കുമ്പോൾ രോമവസ്ത്രങ്ങളുടെ( wool) മാർദ്ദവവും മിനുസവുമുളളതിനാൽ അക്രിലിക് ഫൈബറിനെ പലപ്പോഴും കൃക്രിമ വൂൾ എന്നും പറയാറുണ്ട് [2]

കോപോളിമറുകൾ[തിരുത്തുക]

അക്രിലോനൈട്രൈൽ, ബ്യൂട്ടാഡൈയീൻ, സ്റ്റൈറീൻ എന്നീ മൂന്ന് ഏകകങ്ങളടങ്ങിയ എബിഎസ്( ABS) പ്ലാസ്റ്റിക്കും, സ്റ്റൈറീനും അക്രിലോനൈട്രൈലും അടങ്ങിയ സാനും(SAN) വളരെ വ്യാവസായിക പ്രാധാന്യമുളള കോപോളിമറുകളാണ്

കാർബൺ ഫൈബർ[തിരുത്തുക]

പോളി അക്രിലോനൈട്രലിൽ നിന്ന് കാർബൺ ഫൈബർ ഉണ്ടാക്കാം. ചൂടാക്കിയോ, രാസപ്രേരകങ്ങളുപയോഗിച്ചോ സമീപസ്ഥരായ സയനൈഡ് ഗ്രൂപ്പുകളെ തമ്മിൽ കൂട്ടിക്കെട്ടുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനെ പിന്നീട് വിവിധ രാസത്വരകങ്ങളുടെ സാന്നിധ്യത്തിൽ പല ഘട്ടങ്ങളിലായി ഉയർന്ന താപനിലയിലേക്ക് എത്തിച്ചാണ് കാർബണീകരണം പൂർത്തിയാക്കുന്നത്. അന്തിമ രൂപത്തിന് ഗ്രാഫൈറ്റിന്റെ ഘടനയായിരിക്കും.[3]

അവലംബം[തിരുത്തുക]

  1. Billmeyer, F.W. Jr (1962). Textbook of Polymer Science. Wiley International.
  2. "Acrylic the Artificial Wool Fibers". Archived from the original on 2012-04-24. Retrieved 2012-05-06.
  3. Carbon Fibers

പുറംകണ്ണികൾ[തിരുത്തുക]

  1. James Masson, ed. (1995). Acrylic Fiber Technology and Applications (1 ed.). CRC Press. ISBN 978-0824789770.
  2. Franz Fourne (2009). Synthetic Fibers. C.Hanser,Germany. ISBN 978-3446160729.
  3. R.B. Seymour, ed. (1993). Manmade Fibres: Their origin and development (1 ed.). Springer. ISBN 978-1851668885.
  4. Jean_Baptiste Donnet (1998). Carbon Fibers. CRC Press. ISBN 978-0824701727.
  5. Peter Morgan (2005). Carbon Fibers and Their Composites. CRC Press. ISBN 978-0824709839.
"https://ml.wikipedia.org/w/index.php?title=പോളി_അക്രിലോനൈട്രൈൽ&oldid=3999229" എന്ന താളിൽനിന്ന് ശേഖരിച്ചത്