പെനിലോപ് റൂത്ത് മോർട്ടിമർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Penelope Mortimer
പ്രമാണം:Penelope mortimer.jpg
ജനനം
Penelope Ruth Fletcher

(1918-09-19)19 സെപ്റ്റംബർ 1918
Flintshire, Wales, UK
മരണം19 ഒക്ടോബർ 1999(1999-10-19) (പ്രായം 81)
Kensington, England, UK
തൊഴിൽjournalist
ജീവിതപങ്കാളി(കൾ)Charles Dimont (1937–1949, divorce)
John Mortimer (1949–1971, divorce)
കുട്ടികൾCaroline Mortimer (with Dimont)
Jeremy Mortimer (with Mortimer)
Madelon Dimont Burk (with Dimont)
Julia Mankowitz ()
Deborah Rogers ()
Sally Silverman (with Mortimer)

പെനിലോപ് റൂത്ത് മോർട്ടിമർ (മുമ്പ്, ഫ്ലെച്ചർ, ജീവിതകാലം: 19 സെപ്റ്റംബർ 1918 – 19 ഒക്ടോബർ 1999) ഒരു  വെയിൽസിൽ ജനിച്ച ഇംഗ്ലീഷ് പത്രപ്രവർത്തകയും ജീവചരിത്രകാരിയും നോവലിസ്റ്റുമായിരുന്നു. 1962 ൽ രചിച്ച ആത്മകഥാംശം അടങ്ങിയ നോവലായ “പംപ്കിൻ ഈറ്റർ” 1964 ൽ സിനിമാരൂപത്തിലിറങ്ങുകയും മോർട്ടിമറുടെ സ്വന്തം ജീവിതം ആസ്പദമാക്കിയുള്ള “ജോ ആർമിറ്റേജ്” എന്ന കഥാപാത്രമായി അഭിനയിച്ചതിന് അന്നെ ബാൻക്രോഫ്റ്റിനെ മികച്ച നടിയ്ക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ജീവിതരേഖ[തിരുത്തുക]

മോർട്ടിമർ, പെനിലോപ് റൂത്ത് ഫ്ലെച്ചർ എന്ന പേരിൽ വെയിൽസിലെ ഇപ്പോൽ ഡെൻബിഘ്ഷെയർ പ്രദേശത്ത് ഉൾപ്പെടുന്ന ഫ്ലിൻറ്ഷയറിലുള്ള റൈയിൽ ജനിച്ചു.[1]  ആമി കരോലിൻ ഫ്ലെച്ചറുടെയും ആംഗ്ലിക്കൻ പുരോഹിതനായിരുന്ന റവ. എ.എഫ്.ജി. ഫ്ലെച്ചറുടെയും[2]  ഇളയ മകളായാണ് ജനിച്ചത്. ഇടവക മാഗസിൻ ദുരുപയോഗം ചെയ്തിൻറെ പേരിൽ അദ്ദേഹത്തിൽ സഭയ്ക്കു വിശ്വാസം നഷ്ടപ്പെട്ടിരുന്നു.[3]    

അവരുടെ പിതാവ് ഇടവകകളിൽ നിന്ന് ഇടവകകളിലേയ്ക്കു തുടർച്ചയായി മാറ്റം നടത്തിയിരുന്നതിനാൽ വിവിധ സ്കൂളുകളിലായാണ് വിദ്യാഭ്യാസം ചെയ്തത്. ക്രോയിഡോൺ ഹൈസ്കൂൾ, ദ ന്യൂ സ്കൂൾ, സ്ട്രീതാം, ബ്ലെൻകാത്ര, റൈയിൽ, ഗാർഡൻ സ്കൂൾ, ലെയിൻ എൻഡ്, സെൻറ് എൽഫിൻസ് സ്കൂൾ ഫോർ ഡോട്ടേർസ് ഓഫ് ദ ക്ലെർജി, ദ സെൻട്രൽ എഡ്യൂക്കേഷണൽ ബ്യൂറോ ഓഫ് വിമൻ[4] എന്നിങ്ങനെ രാജ്യത്തെ അങ്ങോളമിങ്ങോളമുള്ള വിവിധ വിദ്യാലയങ്ങളിലാണ്. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിൽ[5]  ചേർന്നുവെങ്കിലും ഒരു വർഷത്തെ പഠനത്തിനുശേഷം അവിടെനിന്നു വിടവാങ്ങി.[6]  

ഒരു പത്രപ്രവർത്തകനായിരുന്ന ചാൾസ് ഡിമോണ്ടിനെ 1937 ൽ അവർ വിവാഹം കഴിച്ചു.[7] ഡിമോണ്ടിൽ അവർക്കു രണ്ടു പെൺകുട്ടികളുണ്ടായിരുന്നു.[8]  അവരിലൊരാൾ കരോലിൻ മോർട്ടിമർ എന്ന പേരിൽ പിൽക്കാലത്ത് നടിയായി പേരെടുത്തിരുന്നു. കെന്നത്ത് ഹാരിസൺ, റാൻഡാൾ സ്വിംഗ്‍ളർ എന്നീ വ്യക്തികളുമായുള്ള വിവാഹേതരബന്ധത്തിൽ മറ്റു രണ്ടു പെൺകുട്ടികൾകൂടിയുണ്ടായിരുന്നു. ഡിമോണ്ടുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനുശേഷം ഒരു അഭിഭാഷകനും എഴുത്തുകാരനുമായിരുന്ന ജോൺ മോർട്ടിമറുമായി കണ്ടുമുട്ടുകയും 1949 ൽ അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തു.[9]  മോർട്ടിമറിൽ അവർക്ക് ഒരു പെൺകുട്ടുയും ജെറെമി മോർട്ടിമർ എന്ന ആൺകുട്ടിയുമാണുണ്ടായിരുന്നത്. ആദ്യകാലത്ത് അവരുടെ ജീവിതം സന്തോഷകരമായരുന്നെങ്കിലും ക്രമേണ കാറും കോളും നിറഞ്ഞു. [10]വെൻഡി ക്രെയ്ഗ് എന്ന വനിതയുമായുള്ള ഭർത്താവിൻറെ ബന്ധത്തെക്കുറിച്ചും അവരിൽ ഒരു കുട്ടിയുള്ളതും മനസ്സിലാക്കിയ അവർ അവർ 1971 ൽ മോർ‌ട്ടിമറുമായി വിവാഹമോചനം നടത്തി.

തൻറെ എഴുത്തുകാലത്ത് മോർട്ടിമർ ഒരു ഡസൻ നോവലുകളെങ്കിലും എഴുതിയിട്ടുണ്ട്. ഇവയിൽ ബ്രിട്ടീഷ് സമൂഹത്തിലെ ഉയർന്ന വർഗ്ഗത്തെയും മദ്ധ്യവർഗ്ഗത്തെയും കേന്ദ്രീകിരിച്ചു രചിച്ചവയാണ്. “ജൊഹാന്ന” എന്ന നോവൽ പെനിലോപ്പ് ഡിമോണ്ട് എന്ന പേരിൽ എഴുതിയതാണ്. പെനിലോപ്പ് മോർട്ടിമർ എന്ന തൂലികാനാമത്തിൽ “എ വില്ല ഇൻ സമ്മർ” (1954) നിരൂപകശ്രദ്ധ നേടിയ കൃതിയാണ്. 1958 ൽ പ്രസിദ്ധീകരിക്കപ്പെട്ടതും 2008 ൽ പെർസെഫോൺ ബുക്സ് പുനപ്രസിദ്ധീകരിച്ചതുമായ “ഡാഡിസ് ഗോൺ എ-ഹണ്ടിങ്”, 1962 ൽ പ്രസിദ്ധീകരിച്ചതും അശാന്തി നിറഞ്ഞ വിവാഹത്തെക്കുറിച്ചു പ്രതിപാദിക്കുന്നതുമായ “പംകിൻ ഈറ്റർ” എന്നിവ പ്രശസ്തങ്ങളായ മറ്റു ചില നോവലുകളാണ്. ഇതിൽ “പംകിൻ ഈറ്റർ” 1964 ൽ ആൻ ബാൻക്രോഫ്റ്റ് പ്രധാന റോളിൽ അഭിനയിച്ച് സിനിമായായിരുന്നു.    

ഒരു സ്വതന്ത്ര പത്രപ്രവർത്തകയായി മോർട്ടിമർ ജോലി ചെയ്തിരുന്നു. അവരുടെ പ്രബന്ധങ്ങളും മറ്റും തുടർച്ചയായി “The New Yorker പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽ തുടർച്ചയായി പ്രത്യക്ഷപ്പെട്ടിരുന്നു. ഡെയിലി മെയിലിൽ ആൻ ടെമ്പിൾ എന്ന തൂലികാനാമത്തിലെഴുതിയിരുന്നു.

മോർട്ടിമർ പത്രപ്രവർത്തനരംഗത്ത് തുടരുകയും സൺഡേ ടൈംസ് പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതുകയും ചെയ്തിരുന്നു. അതിനിടെ ചില തിരക്കഥകളും എഴുതിയിരുന്നു. അവരുടെ “ക്യൂൻ എലിസബത്ത് ദ ക്യൂൻ മദർ” എന്ന ജീവചരിത്രം എഴുതുവാൻ മാക്മില്ലനുമായി കരാർ‌ ചെയ്തിരുന്നെങ്കിലും എഴുതി പൂർത്തിയായ വേളയിൽ നിരസിക്കപ്പെട്ടു. അതിനാൽ 1986 ൽ ഈ ജീവിചരിത്രം വൈക്കിംഗ് എന്ന സ്ഥാപനത്തിൻറെ പേരിൽ പ്രസിദ്ധീകിരിച്ചു.

മോർട്ടിമെർ തൻറെ ആത്മകഥയുടെ രണ്ടു വാല്യങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ 1939 വരെയുള്ള ജീവിതകാലത്തെ ആസ്പദമാക്കി “എബൌട്ട് ടൈം: ആൻ ആസ്പക്റ്റ് ഓഫ് ഓട്ടോബയോഗ്രഫി” എന്ന 1979 ൽ പുറത്തുവന്ന കൃതിയ്ക്ക് വൈറ്റ്ബ്രഡ് പ്രൈസ് ലഭിച്ചു. രണ്ടാമത്തെ വാല്യമായ “എബൌട്ട് ടൈം ടൂ:1940-78” 1993 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഒരു മൂന്നാം വാല്യമായ “ക്ലോസിങ് ടൈം” എഴുതി പൂർത്തിയാക്കിയെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടില്ല.

മരണം[തിരുത്തുക]

പെനിലോപ്പ് മോർട്ടിമെർ തൻറെ 81 ആമത്തെ വയസിൽ ലണ്ടനിലെ കെൻസിംഗ്‍റ്റണിൽ വച്ച് കാൻസർ ബാധിതയായി മരണമടഞ്ഞു.[11]

ഗ്രന്ഥങ്ങൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

  • Johanna (1947) (as Penelope Dimont)
  • A Villa in Summer (1954)
  • The Bright Prison (1956)
  • Daddy's Gone A-Hunting (1958)
  • The Pumpkin Eater (1962)
  • My Friend Says It's Bulletproof (1968)
  • The Home (1971)
  • Long Distance (1974)
  • The Handyman (1983)

ചെറുകഥാ സമാഹാരങ്ങൾ[തിരുത്തുക]

  • Saturday Lunch with the Brownings (1977)
  • Humphrey's Mother

ആത്മകഥകൾ[തിരുത്തുക]

  • About Time: An Aspect of Autobiography (1979)
  • About Time Too: 1940–78 (1993)

ജീവചരിത്രം[തിരുത്തുക]

  • Queen Elizabeth the Queen Mother (1986), revised edition 1995 subtitled An Alternative Portrait Of Her Life And Times

സഞ്ചാര സാഹിത്യം[തിരുത്തുക]

തിരക്കഥകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://www.theguardian.com/books/2015/jun/28/penelope-mortimer-the-pumpkin-eater-angry-young-woman
  2. https://www.theguardian.com/news/1999/oct/22/guardianobituaries1
  3. Peter Guttridge, Anna Pavord "Obituary: Penelope Mortimer", The Independent, 23 October 1999, as reproduced on Find Articles website
  4. https://www.theguardian.com/news/1999/oct/22/guardianobituaries1
  5. Giles Gordon "Obituary:Penelope Mortimer", The Guardian, 22 October 1999. Retrieved on 17 January 2009.
  6. Peter Guttridge, Anna Pavord "Obituary: Penelope Mortimer", The Independent, 23 October 1999, as reproduced on Find Articles website
  7. Peter Guttridge, Anna Pavord "Obituary: Penelope Mortimer", The Independent, 23 October 1999, as reproduced on Find Articles website
  8. Peter Guttridge, Anna Pavord "Obituary: Penelope Mortimer", The Independent, 23 October 1999, as reproduced on Find Articles website
  9. https://www.theguardian.com/books/2015/jun/28/penelope-mortimer-the-pumpkin-eater-angry-young-woman
  10. https://www.theguardian.com/books/2015/jun/28/penelope-mortimer-the-pumpkin-eater-angry-young-woman
  11. "Deaths England and Wales 1984–2006". Archived from the original on 2009-02-20. Retrieved 2017-04-12.
  12. IMDb Retrieved 15 November 2015