പൂമഠത്തെ പെണ്ണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലവ്മാരേജ്
പ്രമാണം:PoomadhathePennu.jpg
സംവിധാനംഹരിഹരൻ
നിർമ്മാണംGP വിജയകുമാർ (വിമൽ ഫിലിംസ്)
രചനഹരിഹരൻ
തിരക്കഥഹരിഹരൻ
അഭിനേതാക്കൾപ്രേം നസീർ
ഉണ്ണിമേരി
എം.ജി. സോമൻ
കെ പി ഉമ്മർ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംയു രാജഗോപാൽ
ചിത്രസംയോജനംഎം എസ് മണി
സ്റ്റുഡിയോവിജയ കളർ ലബോറട്ടരി
വിതരണംഗാന്ധിമതി ഫിലിംസ്
റിലീസിങ് തീയതി
  • 22 ജൂലൈ 1984 (1984-07-22)
രാജ്യംഭാരതം
ഭാഷMalayalam

1984-ൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണ്പൂമഠത്തെ പെണ്ണ്. പ്രേം നസീർ, ഉണ്ണിമേരി, എം.ജി. സോമൻ, കെ പി ഉമ്മർതുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് ജി. ദേവരാജൻ ആണ് സംഗീതം ചെയ്തിരിക്കുന്നത്.[1][2][3]

കഥാസാരം[തിരുത്തുക]

വാസുദേവൻ മകനോടൊത്ത് തന്റെ അനുജൻ എസ് ഐ രാജന്റെ കൊലയാളിയെ അന്വേഷിച്ച് വരുന്നു. വഴിയിൽ വച്ച സമ്പന്നയായ നളിനിയുമായി ഇടയുന്നു. കാലിദ് ഇടപെട്ട് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്നു. പൂമഠത്തെ സ്വത്തുക്കൾ ചേട്ടൻ മരിച്ചുപോയതോടെ അനുജൻ ശ്രീധരൻ കൈക്കലാക്കാൻ നോക്കുന്നു. അതിനു ചേട്ടന്റെ മകളായ നളിനിയെ കൊച്ചനിയനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നു നളിനി എതിർക്കുന്നു. നളിനിയുടെ കാമുകനായിരുന്നു രാജഗോപാൽ. നളിനി തന്റെ പാടം കൊയ്യുമ്പോൾ ഗുണ്ടകൾ തടയുന്നു. വാസു രക്ഷിക്കുന്നു. നളിനി വാസുവിന്റെ സംരക്ഷണം ആവശ്യപ്പെടുന്നു. കൊച്ചനിയനാണ് രാജന്റെ കൊലയാളീ എന്നറിയുന്നു. പുതിയ സി ഐ സോമശേഖരൻ തന്ത്രപൂർവ്വം കൊലയാളീകളെ അറസ്റ്റ് ചെയ്യുന്നു. കൊച്ചനിയൻ ഓടി രക്ഷപ്പെട്ട് പൂമഠത്തിലെത്തുന്നു. നളിനി അവനെ കൊല്ലുന്നു.

അഭിനയിച്ചവർ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ  വരികൾക്ക്ജി. ദേവരാജൻ ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്
നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 കണ്ണിൽ കാമന്റെ വാണീ ജയറാം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി. ദേവരാജൻ
2 തുമ്പപ്പൂ ചോറു വേണം യേശുദാസ്,പി. മാധുരി മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി. ദേവരാജൻ
3 തുമ്പപ്പൂ ചോറു വേണം യേശുദാസ്,പി. മാധുരി മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി. ദേവരാജൻ

അവലംബം[തിരുത്തുക]

  1. "Poomadhathe Pennu". www.malayalachalachithram.com. Retrieved 2014-10-20.
  2. "Poomadhathe Pennu". malayalasangeetham.info. Retrieved 2014-10-20.
  3. "Poomadathu Pennu". spicyonion.com. Retrieved 2014-10-20.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂമഠത്തെ_പെണ്ണ്&oldid=3466675" എന്ന താളിൽനിന്ന് ശേഖരിച്ചത്