പുത്രി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുത്രി
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനകാനം ഇ.ജെ.
തിരക്കഥകാനം ഇ.ജെ.
അഭിനേതാക്കൾമധു
തിക്കുറിശ്ശി
എസ്.പി. പിള്ള
ശാന്തി
ആറന്മുള പൊന്നമ്മ
പങ്കജവല്ലി
സംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോമെരിലാൻഡ്
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി04/03/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

നീലാപ്രൊഡകഷനു വേണ്ടി പി. സുബ്രഹ്മണ്യം മെരിലാഡ് സ്റ്റുഡിയോയിൽ നിർമിച്ച മലയാളചലച്ചിത്രമാണ് പുത്രി. കുമാരസ്വാമി ആൻഡ് കമ്പനി വിതരണം നടത്തിയ പുത്രി 1966 മാർച്ച് 4-ന് പ്രദർശനം തുടങ്ങി.[1]

കഥാസാരം[തിരുത്തുക]

പൂമറ്റം റബർ തോട്ടത്തിന്റെ ഉടമയും വിവാഹിതനുമായ പുന്നച്ചൻ അവിടത്തെ ഡിസ്പെൻസറിയിലെ നേഴ്സ് ദീനാമ്മയുമായി അടുപ്പത്തിലായി. ജെസ്സി എന്ന ഒരു പുത്രിയുമുണ്ടായി. പുന്നച്ചൻ വേണ്ടുവോളം ധനം നൽകി ദീനാമ്മയെ സഹായിയ്ക്കുന്നുമുണ്ട്. തോട്ടം സൂപ്രണ്ട് ആയ ചാക്കോച്ചന്റെ മകൻ ജോയിയെക്കൊണ്ട് ജെസ്സിയെ കെട്ടിയ്ക്കാമെന്നായി പുന്നച്ചന്റേയും ദീനാമ്മയുടേയും പ്ലാൻ. ജെസ്സിയാണെങ്കിൽ ജോയിയുമായി ചങ്ങാത്തത്തിൽ ആണു താനും. എന്നാൽ പുന്നച്ചന്റെ മകൻ ബാബുവിനോടാണ് അവൾക്ക് തീവ്രപ്രണയം തോന്നിയത്. ഇതറിഞ്ഞ ബാബു ഒന്നു വിട്ടുമാറി നിൽക്കുകയും ചെയ്തു. ബാബുവുമായി ജെസ്സിയ്ക്ക് അടുപ്പമുണ്ടെന്നറിഞ്ഞ ദീനാമ്മ അവർ സഹോദരീ സഹോദർന്മാരാണെന്ന് പറയേണ്ടി വന്നു. പുന്നച്ചൻ ബാബുവിനോട് ഇക്കാര്യം പറയാതെ മദ്രാസിനയയ്ക്കുകയാണ് ചെയ്തത്. ഇതിനിടയിൽ ജെസ്സിയും ജോയിയുമായുള്ള വിവാഹവും അവർ നടത്തി. ജോയിയുടെ അച്ഛൻ ചാക്കോച്ചൻ തന്നെ മരണഭീഷണി മുഴക്കി അവനെ സമ്മതിപ്പിച്ച് എടുക്കുകയായിരുന്നു. നവദമ്പതിമാരുടെ ആദ്യരാത്രിയിൽ സ്ഥലത്തെത്തിയ ബാബു ജെസ്സി ഇത്രയും നാൾ അവനെ വഞ്ചിയ്ക്കുയായിരുന്നു എന്നു കരുതി അവളെ തന്റെ കൈത്തോക്കിനിരയാക്കി. അപ്പോഴാണ് പുന്നച്ചൻ സത്യം വെളിവാക്കുന്നത്. പെങ്ങളെ കൊല്ലാനിടയായ ആ കൈത്തോക്ക് കൊണ്ടു തന്നെ ബാബു സ്വന്തം പ്രാണനും വെടിഞ്ഞു.[2]

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • ബാനർ -- നീലാ പ്രൊഡക്ഷൻസ്
  • വിതരണം -- കുമാരസ്വാമി ആൻഡ് കമ്പനി
  • കഥ, തിരക്കഥ, സംഭാഷണം -- കാനം ഇ.ജെ.
  • സംവിധാനം, നിർമ്മാണം -- പി. സുബ്രഹ്മണ്യം
  • ഛായാഗ്രഹണം -- ഇ.എൻ.സി. നായർ
  • ചിത്രസംയോജനം -- എം. ഗോപാലകൃഷ്ണൻ
  • അസിസ്റ്റന്റ് സംവിധായകർ -- കെ. സുകുമാരൻ, സ്റ്റാൻലി ജോസ്
  • കലാസംവിധാനം -- എം വി കൊച്ചാപ്പു
  • ഗാനരചന—ഒ.എൻ.വി. കുറുപ്പ്
  • സംഗീതം -- എം.ബി. ശ്രീനിവാസൻ [2]

ഗാനങ്ങൾ[തിരുത്തുക]

ഗാനം ഗാനരചന സംഗീതം ആലാപനം
വാർമുകിലേ വാർമുകിലേ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ എസ്. ജാനകി
കാട്ടുപൂവിൻ കല്യാണത്തിനു ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ.ജെ. യേശുദാസ്
താഴത്തെച്ചോലയിൽ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ എസ്. ജാനകി
കാണാൻ കൊതിച്ചെന്നെ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ എസ്. ജാനകി
തൊഴുകൈത്തിരിനാളം ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ പി. ലീല
പാപത്തിൻ പുഷ്പങ്ങൾ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കമുകറ പുരുഷോത്തമൻ
കൺപീലി നനയാതെ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കമുകറ പുരുഷോത്തമൻ, പി ലീല [2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുത്രി_(ചലച്ചിത്രം)&oldid=3637344" എന്ന താളിൽനിന്ന് ശേഖരിച്ചത്