പി.ആർ. ശ്യാമള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി ആർ ശ്യാമള
പി.ആർ. ശ്യാമളയുടെ ഛായാചിത്രം
പി.ആർ. ശ്യാമളയുടെ ഛായാചിത്രം
തൂലികാ നാമംശാന്ത പുഷ്പഗിരി
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്
ദേശീയത ഇന്ത്യ
Genreനോവൽ, ചെറുകഥ, ബാലസാഹിത്യം
വിഷയംസാമൂഹികം

മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയാണ് പി ആർ ശ്യാമള.[1]

വ്യക്തിജീവിതം[തിരുത്തുക]

1931 ജൂലൈ 4 നു തിരുവനന്തപുരത്ത് ജനിച്ചു. അച്ഛൻ ന്യായാധിപനും സംഗീതജ്ഞനുമായിരുന്ന ആട്ടറ പരമേശ്വരൻ പിള്ള . അമ്മ വഞ്ചിയൂർ മാധവവിലാസത്തിൽ രാജമ്മ. ഹോളി ഏഞ്ചൽസ്‌ കോൺവെന്റ്‌, ഗവ. വിമൻസ്‌ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1968-ൽ ശ്യാമള കരൂർ ശശിയെ വിവാഹം കഴിച്ചു.

സാഹിത്യരംഗം[തിരുത്തുക]

ആദ്യത്തെ കഥ കൌമുദി ആഴ്ചപ്പതിപ്പിൽ ആണ് പ്രസിദ്ധീകരിച്ചത്.കഥകളും നോവലുകളുമായി മുപ്പത്തിനാലു കൃതികൾ പ്രസിദ്ധപ്പെടുത്തി. തിരുവനന്തപുരം ആകാശവാണി നിലയത്തിൽ ചില പരിപാടികളുടെ അവതാരകയായിരുന്നു. കുങ്കുമം വാരികയിലെ വനിതാപംക്തി (കുങ്കുമശ്രീ) കുറച്ചുകാലം കൈകാര്യം ചെയ്തിട്ടുണ്ട്. ശാന്ത പുഷ്പഗിരി എന്ന തൂലികാനാമത്തിൽ അക്കാലത്ത് കുറെ പാചകക്കുറിപ്പുകളും എഴുതുകയുണ്ടായി. സ്ത്രീ പീഡനത്തെക്കുറിച്ച് ട്രയൽ വാരികയിൽ എഴുതിയ അറിയപ്പെടാത്ത പീഡനങ്ങൾ ബഹുജനശ്രദ്ധയാകർഷിച്ചു. കേരള സാഹിത്യഅക്കാദമി, സാഹിത്യപ്രവർത്തക സഹകരണസംഘം എന്നിവയിൽ അംഗമായിരുന്നു. പൂന്തോട്ടനിർമ്മാണത്തിലും ഗൃഹാലങ്കാരത്തിലും തല്പരയായിരുന്നു.1990 ജൂലൈ 21ന്‌ അന്തരിച്ചു.

രചനകൾ[തിരുത്തുക]

കഥാസമാഹാരങ്ങൾ[തിരുത്തുക]

  • ഹരിഃശ്രീ, മണിപുഷ്‌പകം
  • മുത്തുകൾ ചിപ്പികൾ
  • മരണത്തിന്റെ ശ്രുതികൾ [2]

നോവലുകൾ[തിരുത്തുക]

  • കാവടിയാട്ടം
  • ശില
  • ദുർഗം
  • രാഗം
  • സന്ധ്യ,
  • മുത്തുക്കുട
  • ശരറാന്തൽ
  • മണൽ
  • രാജവീഥികൾ
  • ദൂരെ ഒരു തീരം
  • നില്‌ക്കൂഃഒരു നിമിഷം
  • മകയിരം കായൽ
  • പുറത്തേക്കുളള വാതിൽ
  • ജ്വാലയിൽ ഒരു പനിനീർക്കാറ്റ്‌
  • നിറയും പുത്തരിയും
  • മനസ്സിന്റെ തീർഥയാത്ര.

തിരുവനന്തപുരത്തിന്റെ ഏഴു പതിറ്റാണ്ടുകൾ നീണ്ട ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ അച്ഛന്റെ ജീവിതകഥയിൽ നിന്നു നിറങ്ങൾ സ്വീകരിച്ചാണ് ശ്യാമള നിറയും പുത്തരിയും എന്ന നോവൽ രചിച്ചിരിക്കുന്നത്. കൂട്ടുകുടുംബവും മാതൃപാരമ്പര്യവും കുട്ടനാടിന്റെ പശ്ചാത്തലത്തിൽ തെളിയുന്ന കൃതിയാണ് മകയിരം കായൽ.

അവലംബം[തിരുത്തുക]

  1. "പി.ആർ.ശ്യാമള". കേരള സാഹിത്യ അക്കാദമി. Retrieved 2016-03-17.
  2. "പി.ആർ.ശ്യാമള". പുഴ ഡോട് കോം. Archived from the original on 2016-03-17. Retrieved 2016-03-17.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പി.ആർ._ശ്യാമള&oldid=3776822" എന്ന താളിൽനിന്ന് ശേഖരിച്ചത്