പാക്കനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാക്കനാർ ക്ഷേത്രം
പറയിപെറ്റ പന്തിരുകുലം
മാതാവ്‌
പിതാവ്
മക്കൾ

പറയിപെറ്റ പന്തിരു കുലത്തിലെ ഒമ്പതാമത്തെ പുത്രനാണ്പാക്കനാർ. പാക്കനാരെ പറയ സമുദായത്തിൽപെട്ട മാതാപിതാക്കളാണ്‌ എടുത്തുവളർത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.[1]

തൃത്താലയിലെ മേഴത്തോൾ അഗ്നിഹോത്രിയുടെ തറവാടായ വേമഞ്ചേരി മനയിൽ നിന്ന് ഒരു വിളിപ്പാട് അകലെയാണ് പാക്കനാർ കോളനി അഥവാ ഈരാറ്റിങ്കൽ പറയ കോളനി. പാക്കനാരുടെ സന്തതി പരമ്പരയിൽ പെട്ടവർ 18 വീടുകളിലായി ഈ കോളനിയിൽ താമസിക്കുന്നു.

ഈ പ്രദേശത്തെ നമ്പൂതിരിമാരുടെ തലവൻ ആയ ആഴ്വാഞ്ചേരി തമ്പ്രാക്കളെ തമ്പ്രാക്കൾ ആയി വാഴിച്ചത് പാക്കനാർ ആണെന്നു കരുതപ്പെടുന്നു.[2]

പാക്കനാരെ കുറിച്ച് കുണ്ടൂർ നാരായണമേനോന്റെ പ്രശസ്തമായ പാക്കനാർ എന്ന പേരിൽ ഒരു കവിതയുണ്ട്

  1. http://www.naranathubranthan.com/panthirukulam.php
  2. http://www.namboothiri.com/articles/agnihothri.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

പാക്കനാർ @ indianfolklore.org [പ്രവർത്തിക്കാത്ത കണ്ണി]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പാക്കനാർ&oldid=3805042" എന്ന താളിൽനിന്ന് ശേഖരിച്ചത്