ന്യൂ ഡെൽഹി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ന്യൂ ഡെൽഹി
ന്യൂ ഡെൽഹിയുടെ നൂറാംദിന പോസ്റ്റർ
സംവിധാനംജോഷി
നിർമ്മാണംജോയ് തോമസ്
രചനഡെന്നിസ് ജോസഫ്
അഭിനേതാക്കൾ
സംഗീതംശ്യാം
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോജൂബിലി പ്രൊഡക്ഷൻസ്
വിതരണംജൂബിലി പിക്ചേഴ്സ്
റിലീസിങ് തീയതി1987 ജൂലൈ 24
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്29 ലക്ഷം
സമയദൈർഘ്യം143 മിനിറ്റ്
ആകെ2 കോടി

ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ന്യൂ ഡെൽഹി. മമ്മൂട്ടി ജി.കെ. എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സുമലത, ഉർവ്വശി, സുരേഷ് ഗോപി, ത്യാഗരാജൻ, സിദ്ദിഖ്, വിജയരാഘവൻ, മോഹൻ ജോസ്, ദേവൻ, ജഗന്നാഥ വർമ്മ തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസാണ് ചിത്രം നിർമ്മിച്ചത്.വാണിജ്യപരമായി ഈ ചിത്രം വൻ വിജയമായിരുന്നു.

അഴിമതിക്കാരായ രണ്ടു രാഷ്ട്രീയക്കാരുടെ ദുഷ്കൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്നതിനെത്തുടർന്ന് തടവിലാക്കപ്പെടുന്ന ഡെൽഹിയിലെ ഒരു പത്രപ്രവർത്തകന്റെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഇർവിങ് വാല്ലസിന്റെ ദ ഓൾമൈറ്റി എന്ന നോവലുമായി ചിത്രത്തിന്റെ കഥയ്ക്കു സാമ്യമുണ്ട്.

മലയാളസിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ന്യൂ ഡെൽഹി. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു ഈ ചിത്രം.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഷിബു ചക്രവർത്തി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശ്യാം

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "തൂമഞ്ഞിൻ"  എസ്.പി. ബാലസുബ്രഹ്മണ്യം  

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ന്യൂ_ഡെൽഹി_(ചലച്ചിത്രം)&oldid=3718333" എന്ന താളിൽനിന്ന് ശേഖരിച്ചത്