നെക്ബെത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെക്ബെത്
കാവൽ ദേവത
നെക്ബെത്
Name in hieroglyphs
n
x
bM22tmwt
Major cult centerഅപ്പർ ഈജിപ്റ്റ്

പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവതാ സങ്കല്പമാണ് നെക്ബെത്ത് (ഇംഗ്ലീഷ്: Nekhbet (/ˈnɛkˌbɛt/;[1] നെക്ബിത്(Nekhebit) എന്നും ഉച്ചരിക്കുന്നു). ഈജിപ്റ്റിലെ പൂർവ്വ-രാജവംശകാലത്തെ ഒരു പ്രാദേശിക ദേവതയായിരുന്നു നെക്ബെത്ത്. നെഖേബ് നഗരത്തിന്റെ സംരക്ഷക ദേവതയായിരുന്ന നെക്ബെത്ത് ദേവി പിൽകാലത്ത് അപ്പർ ഈജിപ്റ്റിലെ തന്നെ പ്രാധാന ദേവതയായി മാറി.[2]

നെഖേബ് നഗരത്തിലാണ് നെക്ബെത്ത് ദേവിയുടെ ഏറ്റവും പ്രാചീനമായ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നെഖേൻ എന്ന മറ്റൊരു നഗരത്തിന്റെ അനുബന്ധ നഗരമാണ് നെഖേബ്. പ്രീ-ഡിനാസ്റ്റിൿ കാലഘട്ടത്തിന്റെ അവസാനനാളുകളിലെ (c. 3200–3100 BC) ഏറ്റവും പ്രധാന നഗരവും അപ്പർ ഈജിപ്റ്റിന്റെ തന്നെ രാഷ്ട്രീയ-ആദ്ധ്യാത്മിക തലസ്ഥവുമായിരുന്നു നെഖേൻ നഗരം.[3]

അപ്പർ ഈജിപ്റ്റിന്റെ കാവൽ ദൈവമായിരുന്നു നെക്ബെത്. അതേസമയം ലോവർ ഈജിപ്റ്റിൽ തത്തുല്യസ്ഥാനം വഹിച്ചിരുന്നത് വാദ്ജെറ്റ് ദേവി ആയിരുന്നു. ഇവരെ ഒരുമിച്ച് പൊതുവെ "രണ്ട് സ്ത്രീകൾ(Two Ladies)" എന്ന് അറിയപ്പെട്ടിരുന്നു.[4]

നെക്ബെത്ത് ദേവിയെ ഒരു കഴുകന്റെ രൂപത്തിലാണ് ചിത്രീകരിക്കാറുള്ളത്.

അവലംബം[തിരുത്തുക]

  1. "Nekhbet". Dictionary.com. Random House. 2012.
  2. Wilkinson, Richard H. (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. pp. 213–214
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Wilkinson2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Wilkinson3 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=നെക്ബെത്ത്&oldid=2870183" എന്ന താളിൽനിന്ന് ശേഖരിച്ചത്