നക്ഷത്രച്ചൂത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നക്ഷത്രച്ചൂത്
Eriocaulon xeranthemum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E xeranthemum
Binomial name
Eriocaulon xeranthemum
Synonyms

Eriocaulon pygmaeum

എറിയോക്കോളേസീ കുടുംബത്തിൽപ്പെട്ട വാർഷിക ഓഷധിയാണ് നക്ഷത്രച്ചൂത് (Eriocaulon xeranthemum). ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങൾ, ഹിമാലയം, മലേഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിൽ ഈ സസ്യം കണ്ടുവരുന്നു. ചെങ്കല്ലിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടുകളിലും വയലുകളിലും കാണാം. തണ്ടില്ലാത്ത ഈ ചെടിയുടെ വൃത്താകൃതിയിൽ സജ്ജീകരിച്ച ഇലകൾ നേരിട്ട് മണ്ണിൽ നിന്ന് വളരുന്നു. ഇലകൾ അഗ്രം കൂർത്തവയാണ്. ഉരുണ്ട പൂത്തലപ്പുകൾക്ക് ചുറ്റും നക്ഷത്രാകൃതിയിൽ സഹപത്രങ്ങൾ കാണാം. മഞ്ഞനിറത്തിൽ നീണ്ട ആകൃതിയിലാണ് വിത്തുകൾ.[1][2][3]

അവലംബം[തിരുത്തുക]

  1. https://www.flowersofindia.net/catalog/slides/Dry-Flower%20Pipewort.html
  2. https://indiabiodiversity.org/species/show/229671
  3. http://www.iucnredlist.org/details/176994/0
"https://ml.wikipedia.org/w/index.php?title=നക്ഷത്രച്ചൂത്&oldid=2854402" എന്ന താളിൽനിന്ന് ശേഖരിച്ചത്