ദാറുൽ ഹുദാ അറബിക്ക് കോളേജ്, ചെമ്മാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദാറുൽ ഹുദാ അറബിക്ക് കോളേജ്, ചെമ്മാട്
ദാ​റു​ൽ ഹു​ദാ
തരംഇസ്‍ലാമിക് യൂണിവേഴ്സിറ്റി
സ്ഥാപിതം1986
ചാൻസലർപാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
വൈസ്-ചാൻസലർഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി
സ്ഥലംചെമ്മാട്, മലപ്പുറം, കേരളം, ഇന്ത്യ
അഫിലിയേഷനുകൾഫെഡറേഷൻ ഓഫ് യൂനിവേഴ്‍സിറ്റീസ് ഓഫ് ഇസ്‍ലാമിക് വേൾഡ്
വെബ്‌സൈറ്റ്https://www.dhiu.in

മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇസ്‍ലാമിക മതപഠനശാലയാണ് ദാറുൽ ഹുദാ അറബിക്ക് കോളേജ്. പേരിനൊപ്പം സർവ്വകലാശാല എന്ന് കൂടി ചേർത്താണ് സ്ഥാപനവുമായി ബന്ധപ്പെട്ടവർ ആ പേര് ഉപയോഗിച്ച് പോരുന്നത്.[1][2] മലപ്പുറം ജില്ലയിലെ ചെമ്മാട് നഗരത്തിൽ പ്രധാന കാമ്പസ് സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന് കേരളത്തിനകത്തും പുറത്തുമായി മുപ്പതിലധികം അഫിലിയേറ്റഡ് കോളേജുകളുണ്ട്. 1986-ൽ സ്ഥാപിതമായി.[3]

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചാൻസലറും ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി വൈസ് ചാൻസലറുമാണ്. [4]

ചരിത്രം[തിരുത്തുക]

1986 ജൂൺ 25-ആം തിയ്യതി ദാറുൽ ഹുദ ഇസ്ലാമിക്‌ അക്കാദേമി എന്നായിരുന്നു അറിയപ്പെടുന്നത് . കേരള മുസ്‍ലിംകൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഉന്നത മതപഠന രംഗത്തെ മത-ഭൌതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതിയൊരു തലത്തിലേക്ക് ഉയർത്തുകയായിരുന്നു സ്ഥാപക ലക്ഷ്യം. 2009 മെയ് 10ന് ഒരു ഉന്നത ഇസ്‍ലാമിക സർവകലാശാലയായി സ്വയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. [5]പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് അപ്ഗ്രഡേഷൻ പ്രഖ്യാപന കർമം നിർവഹിച്ചത്.[4]

Islam in India


History

Architecture

Mughal · Indo-Islamic

Major figures

Moinuddin Chishti · Akbar
Ahmed Raza Khan · Maulana Azad
Sir Syed Ahmed Khan · Bahadur Yar Jung

Communities

Northern · Mappilas · Tamil
Konkani · Marathi · Vora Patel
Memons · North-Eastern · Kashmiris
Hyderabadi · Dawoodi Bohras · Khoja
Oriya · Nawayath · Bearys · Meo · Sunni Bohras
Kayamkhani · Bengali

Islamic sects

Barelvi · Deobandi · Shia

Culture

Muslim culture of Hyderabad

Other topics

Ahle Sunnat Movement in South Asia
Indian Muslim nationalism
Muslim chronicles for Indian history

പഠനരീതി[തിരുത്തുക]

ഇസ്‍ലാമിക വിജ്ഞാനീയങ്ങളായ ഖുർആൻ, ഹദീസ്, ഫിഖ്ഹ്, അഖീദ, തസ്വവ്വുഫ് എന്നിവയ്ക്കൊപ്പം ഭൌതിക വിജ്ഞാനീയങ്ങളായ സയൻസ്, സോഷ്യൽ സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്, കണക്ക് തുടങ്ങിയവയും ഉൾപ്പെടുന്നതാണ് ദാറുൽ ഹുദായുടെ പഠനരീതി.[6] മലയാളത്തിനുപുറമെ അറബിക്, ഇംഗ്ലീഷ്, ഉർദു, ഹിന്ദി ഭാഷകളിലും പഠിതാക്കൾക്ക് പ്രാവീണ്യം നൽകുന്നു.[7]

ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മുഖ്യകവാടം

അംഗീകാരം[തിരുത്തുക]

ആഗോള തലത്തിലെ ഇസ്‍ലാമിക് യൂനിവേഴ്സിറ്റികളുടെ ഔദ്യോഗിക പ്രസ്ഥാനമായ ഫെഡറേഷൻ ഓഫ് ദി യൂനിവേഴ്സിറ്റീസ് ഓഫ് ദി ഇസ്‍ലാമിക് വേൾഡിൻറെ അംഗീകാരം ലഭിച്ചിട്ടുണ്ട് ദാറുൽ ഹുദയ്ക്ക്. ഇസ്‍ലാമിക സർവകലാശാലകളുടെ മറ്റൊരു അന്തർദേശീയ കൂട്ടായ്മയായ ലീഗ് ഓഫ് ഇസ്‍ലാമിക് യൂനിവേഴ്സിറ്റീസിലും ദാറുൽ ഹുദാക്ക് അംഗത്വമുണ്ട്.[8]

ഇൻറർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മലേഷ്യ ഉൾപ്പെടെ ഒട്ടേറെ വിദേശ സർവകലാശാലകളുമായി അക്കാദമിക ധാരണാ പത്രങ്ങളും ദാറുൽ ഹുദാ ഒപ്പു വെച്ചിട്ടുണ്ട്.[9]

തെളിച്ചം മാസിക[തിരുത്തുക]

ദാറുൽ ഹുദായിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇസ്‍ലാമിക മലയാള പ്രസിദ്ധീകരണമാണ് തെളിച്ചം മാസിക .[10] 1999 നവംബറിൽ പ്രസിദ്ധീകരണമാരംഭിച്ചു. മതം, സാമൂഹികം, സാംസ്കാരികം, ചരിത്രം, ശാസ്ത്രം, സംഘടന, ആനുകാലികം, കുടുംബം, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തർദേശീയം എന്നീ വിഷയങ്ങൾ മാസിക കൈകാര്യം ചെയ്യുന്നു.[11]

അവലംബം[തിരുത്തുക]

  1. Newspaper, The Peninsula (2017-12-07). "Seminar on renovation of Islamic education in S Asia" (in ഇംഗ്ലീഷ്). Archived from the original on 2023-04-26. Retrieved 2022-02-22.
  2. MuslimMirror (2021-01-09). "Could Darul Huda Islamic University be a model for other big Madrasas in India?" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-02-23.
  3. ലേഖകൻ, മാധ്യമം (2021-03-09). "ദാറുൽ ഹുദാ ബിരുദദാന സമ്മേളനത്തിന് തുടക്കം | Madhyamam". Retrieved 2022-02-22.
  4. 4.0 4.1 "Darul Huda Islamic Uni. in Kerala" (in ഇംഗ്ലീഷ്). Archived from the original on 2023-04-26. Retrieved 2022-02-23.
  5. Newspaper, The Peninsula (2017-12-07). "Seminar on renovation of Islamic education in S Asia" (in ഇംഗ്ലീഷ്). Retrieved 2022-02-23.
  6. Ubaid (2018-05-09). "അന്താരാഷ്‌ട്ര ഹോളി ഖുർആൻ അവാർഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മലയാളി വിദ്യാർത്ഥികൾ". Retrieved 2022-02-23.
  7. ലേഖകൻ, മാധ്യമം (2021-11-28). "ദാറുൽ ഹുദ: ഇന്റർ സ്കൂൾ ഇസ്​ലാമിക് മത്സരം - Madhyamam". Retrieved 2022-02-23. {{cite web}}: zero width space character in |title= at position 27 (help)
  8. "جامعة دار الهدى الإسلامية، كيرالا" (in അറബിക്). Retrieved 2022-02-23.
  9. "Partner University". Retrieved 2022-02-23.
  10. Thelicham, Admin. "Thelicham | Thelicham Online Magazine" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-02-23.
  11. DoolNews. "ട്രാൻസ് ജന്റേഴ്‌സിനെ പിന്തുണച്ച് ഇ.കെ വിഭാഗം സുന്നികളുടെ മാസിക". Retrieved 2022-02-23.

കണ്ണി[തിരുത്തുക]