ഡ്രീം ക്യാച്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കൻ സംസ്കാരത്തിൽ തൊട്ടിലുകളിൽ കെട്ടി തൂക്കിയിട്ടിരുന്ന ഒരു വസ്തുവാണ് ഡ്രീം ക്യാച്ചർ. വൃത്താകൃതിയിലുള്ള ചട്ടക്കൂടിനകത്ത് നൂലുകൾ കൊണ്ട് വല പോലെ കെട്ടിയുണ്ടാക്കി തൂവാല കൊണ്ട് അലങ്കരിച്ച ഒന്നാണ് ഇത്. ഇതിന്റെ പിന്നിലെ വിശ്വാസം എന്നത് വളരെ ലഘുവായ ഒന്നാണ്. ദുസ്വപ്നങ്ങൾ തടഞ്ഞു വെച്ച് കൊണ്ട് നല്ല സ്വപ്നങ്ങളെ മാത്രം കടത്തി വിട്ടു ഡ്രീം ക്യാച്ചർ അത് നിൽക്കുന്ന മുറിയിൽ കിടക്കുന്ന ആളുകൾക്ക് സുഖകരമായ ഉറക്കം നൽകും എന്നാണു വിശ്വാസം. 1980കളിൽ മാർക്കറ്റ്‌ ചെയ്യപെട്ട ഇത് ഹാന്റിക്രാഫ്റ്റ് എന്ന നിലയിൽ ആണ് വിപണി കീഴടക്കിയത്. അമേരിക്കൻ ഗോത്ര സമൂഹമായ ഒജിബ്വേ ചിപ്പേവ ആണ് ഡ്രീം കാച്ചെർ എന്ന വിശ്വാസത്തിനു പിന്നിൽ. ചെറിയ കുട്ടികളുടെ സംരക്ഷണത്തിനായി അവർ ഉപയോഗിച്ചിരുന്ന വസ്തുവാണ് ഇത്. കേരളത്തിലെ ജപിച്ചു കെട്ടൽ പോലെ ഈ വിശ്വാസത്തെ കാണാവുന്നതാണ്. ഡ്രീം കാച്ചെർ എന്നതിനെ വിശ്വാസത്തിന്റെ പുറത്ത് അല്ല ആളുകൾ ഇന്ന് സ്വന്തമാകുന്നത്.

അവലംബം[തിരുത്തുക]

gyanapp.in

"https://ml.wikipedia.org/w/index.php?title=ഡ്രീം_ക്യാച്ചർ&oldid=3931768" എന്ന താളിൽനിന്ന് ശേഖരിച്ചത്